- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ദീപുവും സുഹൃത്തുക്കളും മന്ദിരംപടിയിലെ റബര്‍ തോട്ടത്തില്‍ കാറിനുള്ളില്‍ പീഡിപ്പിച്ചു; ജനറല്‍ ആശുപത്രിയില്‍ വെച്ച് നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു; നിരവധി വാഹനങ്ങളില്‍ വെച്ചും പീഡനം; 30 പേര്‍ അറസ്റ്റിലായ പത്തനംതിട്ട പീഡനത്തില്‍ ജില്ലാ പോലീസ് മേധാവി മേല്‍നോട്ടം വഹിക്കും
പത്തനംതിട്ട: പത്തനംതിട്ടയില്‍ ദളിത് പെണ്‍കുട്ടിയെ ക്രൂരതമായി പീഡിപ്പിച്ച കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ കേരളം ഞെട്ടുകാണ്. 62 തവണ പെണ്‍കുട്ടി പീഡിനത്തിന് ഇരയായെന്നാണ് പുറത്തുവന്ന വിവരം. നിരവധി ഇടങ്ങളില്‍വെച്ചും വാഹനങ്ങളില്‍ വെച്ചും പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു. കേസിന്റെ അന്വേഷണത്തില്‍ പോലീസ് സംഘത്തെ വിപുലമാക്കിയിരിക്കായാണ്. കേസില്‍ ഇതിനോടകം 30 പേരാണ് അറസ്റ്റിലായത്. കൂടുതല്‍ പേര്‍ ഇനിയും പിടിയിലാകാനുണ്ട്.
വിശദമായ അന്വേഷണത്തിനു പ്രത്യേകസംഘത്തെ നിയമിച്ചു. ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ മേല്‍നോട്ടത്തില്‍ പത്തനംതിട്ട ഡിവൈഎസ്പി എസ്.നന്ദകുമാര്‍ അന്വേഷണത്തിനു നേതൃത്വം നല്‍കും. സംഭവത്തില്‍ കൂടുതല്‍ കേസുകളെടുത്ത പത്തനംതിട്ട പൊലീസ്, ആറു യുവാക്കളെ റാന്നിയില്‍നിന്നു പിടികൂടി.
പി.ദീപു (22), അനന്ദു പ്രദീപ് (24), അരവിന്ദ് (23), വിഷ്ണു (24), ബിനു ജോസഫ് (39), അഭിലാഷ് കുമാര്‍ (19) എന്നിവരെയാണു വിശദമായ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്തത്. പത്തനംതിട്ട പൊലീസ് റജിസ്റ്റര്‍ ചെയ്ത 3 കേസുകളില്‍ ഒന്നിലെ 5 പ്രതികളും, ഇലവുംതിട്ട സ്റ്റേഷനിലെ കേസിലെ ഒരു പ്രതിയും ഉള്‍പ്പെടെയാണിത്. അഭിലാഷ് കുമാറാണ് ഇലവുംതിട്ടയിലെ കേസിലെ പ്രതി. പത്തനംതിട്ടയിലെ 2 കേസുകളിലായി 3 പ്രതികള്‍ പിടിയിലാവാനുണ്ട്. ഈ കേസുകളില്‍ കണ്ണന്‍ (21), അക്കു ആനന്ദ് (20), ഒരു കൗമാരക്കാരന്‍ എന്നിങ്ങനെ പിടിയിലായി.
ഇരു സ്റ്റേഷനുകളിലും പുതിയ കേസുകള്‍ റജിസ്റ്റര്‍ ചെയ്തുവരികയാണ്. കുട്ടിയുടെ മൊഴിപ്രകാരം ഇലവുംതിട്ടയില്‍ 9 എഫ്‌ഐആറുകളാണു പുതുതായി റജിസ്റ്റര്‍ ചെയ്തത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പത്തനംതിട്ട സ്റ്റേഷനില്‍ പുതുതായി ഒരു കേസ് കൂടിയെടുത്തു, ഒരാള്‍ പിടിയിലായി. ലിജോ (26) ആണ് അറസ്റ്റിലായത്. ഇതോടെ പത്തനംതിട്ട പൊലീസ് റജിസ്റ്റര്‍ ചെയ്ത ആകെ 7 കേസുകളിലായി 21 പ്രതികള്‍ അറസ്റ്റിലായി. ഇതില്‍ 4 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇലവുംതിട്ടയില്‍ ആകെ 6 പേരും അറസ്റ്റിലായി. പീഡന സംഭവങ്ങളില്‍ 2 സ്റ്റേഷനുകളിലുമായി ഇതുവരെ 27 പ്രതികളാണ് അറസ്റ്റിലായതെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞവര്‍ഷം പ്ലസ് ടുവിനു പഠിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ദീപുവും സുഹൃത്തുക്കളും ചേര്‍ന്നു റാന്നി മന്ദിരംപടിയിലെ റബര്‍ തോട്ടത്തില്‍ എത്തിച്ചു കാറിനുള്ളില്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. ഇതുപ്രകാരം പത്തനംതിട്ട പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് 6 പേര്‍ റാന്നിയില്‍ പിടിയിലായത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ഫെബ്രുവരിയില്‍ ഒരു ദിവസം നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച കുട്ടിയെ ദീപു വിളിച്ചുവരുത്തി കാറില്‍ 2 കൂട്ടുകാര്‍ക്കൊപ്പം കയറ്റിക്കൊണ്ടുപോകുകയായിരുന്നു. അവര്‍ മൂവരും തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ എത്തിയ മറ്റ് 3 പ്രതികളും പീഡിപ്പിച്ചു.
അടുത്ത കേസില്‍ 4 പ്രതികളുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ചാണ് ഇവര്‍ കൂട്ടബലാത്സംഗം ചെയ്തത്. 2024 ജനുവരിയിലായിരുന്നു സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍നിന്നു കാറില്‍ കടത്തിക്കൊണ്ടുപോയി തോട്ടുപുറത്തെ പൂട്ടിയിട്ട കടയുടെ സമീപത്തു കാറില്‍ വച്ച് 2 പേര്‍ പീഡിപ്പിച്ചതായി വിദ്യാര്‍ഥിനി വെളിപ്പെടുത്തിയതുപ്രകാരം എടുത്ത കേസാണ് അടുത്തത്. പീഡിപ്പിച്ചശേഷം ഇവര്‍ വീടിനരികില്‍ ഇറക്കിവിട്ടതായും പറയുന്നു. കഴിഞ്ഞവര്‍ഷം ജൂലൈയിലായിരുന്നു സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാണു പ്രതികളില്‍ പലരും കുട്ടിയെ പരിചയപ്പെട്ടതും പലയിടങ്ങളിലേക്കും വാഹനങ്ങളില്‍ കൊണ്ടുപോയി പീഡനത്തിനു വിധേയയാക്കിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പത്തനംതിട്ട ഇന്‍സ്പെക്ടര്‍ ഡി.ഷിബുകുമാര്‍, ഇലവുംതിട്ട ഇന്‍സ്പെക്ടര്‍ ടി.കെ.വിനോദ് കൃഷ്ണന്‍, റാന്നി ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍, വനിതാ സ്റ്റേഷന്‍ എസ്‌ഐ കെ.ആര്‍.ഷെമി മോള്‍ ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളിലെ വ്യത്യസ്ത റാങ്കുകളില്‍പ്പെട്ട 25 പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് അന്വേഷണസംഘം. അന്വേഷണപുരോഗതി ദിവസവും ജില്ലാ പൊലീസ് മേധാവി നേരിട്ടു വിലയിരുത്തും. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചും മൊബൈല്‍ ഫോണുകളും മറ്റും പരിശോധിച്ചും വിശദമായ അന്വേഷണം തുടരുകയാണെന്നു ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
അതേസമയം കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടിക്ക് അടിയന്തരമായി സഹായം ആവശ്യമുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്. അതിജീവിതയ്ക്ക് താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കണമെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ തന്നെ ആവശ്യപ്പെട്ടു. ഡിഐജി അജിതാ ബീഗമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുട്ടിയുടെ സംരക്ഷണത്തിന് ലെയിസണ്‍ ഓഫീസറായി വനിതാ എസ്ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്ക് കൗണ്‍സിലിങ് ഉള്‍പ്പടെ വിദഗ്ധ ചികിത്സ ആവശ്യമാണ്, കുട്ടിയുടെ തുടര്‍ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എസ്ഐടിയില്‍ കൂടുതല്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.