- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചാം ക്ലാസ് മുതല്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്തു; പീഡനവിവരം ഏഴാം ക്ലാസ് വിദ്യാര്‍ഥിനി നേരിട്ട് അറിയിച്ചിട്ടും മറച്ചുവച്ച് സ്കൂള്‍ അധികൃതര്‍; പെണ്‍കുട്ടിയുടെ ബന്ധു പൊലീസില്‍ അറിയിച്ചതോടെ അധ്യാപകന് പിടിയില്‍; റിമാന്‍ഡ് ചെയ്തു; വിവരം മറച്ചുവെച്ചതിന് സ്വകാര്യ സ്കൂളിനെതിരെ പോക്സോ കേസ്
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന് റിമാന്‍ഡില്‍; വിവരം മറച്ചുവച്ച സ്കൂളിനെതിരേ പോക്സോ കേസ്
തിരുവനന്തപുരം: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകന് റിമാന്‍ഡില്‍. തിരുവനന്തപുരം നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ സ്കൂളില്‍ ജോലി ചെയ്യുന്ന നേട്ടയം സ്വദേശിയായ അരുണ്‍ മോഹനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിനി അറിയിച്ചിട്ടും പീഡനവിവരം മറച്ചുവച്ച സ്കൂളിനെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു എന്നാണ് കേസ്. അഞ്ചാം ക്ലാസ് മുതല്‍ ഇയാള്‍ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പരാതി. കൗണ്‍സിലിങ്ങിനിടയാണ് കുട്ടി വിവരം വെളിപ്പെടുത്തിയത്. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ സ്കൂള്‍ അധികൃതര്‍ ഇയാളെ സസ്പെന്‍ഡ് ചെയ്തുവെങ്കിലും പോലീസില്‍ പരാതി നല്കാന് തയ്യാറായില്ലായിരുന്നു.
വിദ്യാര്‍ഥിനിയുടെ ബന്ധുവാണ് പോലീസില്‍ വിവരമറിയിക്കുന്നത്. ഫോര്‍ട്ട് പോലീസ് കേസെടുക്കുകയും അധ്യാപകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പീഡനവിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് സ്കൂളിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.
അധ്യാപകനെതിരെ തിങ്കളാഴ്ച പെണ്‍കുട്ടി സ്കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. അധ്യാപകനെ സസ്പെന്‍ഡ് ചെയ്തെങ്കിലും ഈ വിവരം പൊലീസിനെ അറിയിച്ചില്ല. കുട്ടിയുടെ ബന്ധുവാണ് വെള്ളിയാഴ്ച പൊലീസിനെ വിവരം അറിയിക്കുന്നത്. പൊലീസ് കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് സ്കൂള്‍ അധികൃതരുടെ വീഴ്ചയും പുറത്തുവരുന്നത്. പ്രഥമാധ്യാപകന് ഉള്‍പ്പെടെയുള്ള സ്കൂള്‍ അധികൃതര്‍ക്കെതിരെയാണ് ഫോര്‍ട്ട് പൊലീസ് കേസെടുത്തത്. അറസ്റ്റിലായ അധ്യാപകന് അരുണ്‍ മോഹനെ റിമാന്‍ഡ് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അദ്ധ്യാപകന് പീഡിപ്പിച്ചെന്ന കേസിലാണ് നടപടി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് ഫോര്‍ട്ട് പൊലീസ് സ്കൂളിനെതിരെ കേസെടുത്തത്.