- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇരുപതിനായിരത്തോളം രൂപ ആപ് വഴി നിക്ഷേപിച്ചാല്‍ ദിവസ വരുമാനം; ആദ്യം പണം നിക്ഷേപിച്ചവര്‍ക്ക് നിക്ഷേപത്തുകയും ലാഭവും തിരികെ കിട്ടിയതോടെ പണം നിക്ഷേപിച്ചത് നിരവധി പേര്: വ്യാജ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍
വ്യാജ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍
കൊച്ചി: വ്യാജ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിച്ച ശേഷം നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത ശേഷം വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. കൊല്ലം പള്ളിത്തോട് സ്വദേശിനി ജെന്‍സി മോള്‍ (24) ആണ് കൊച്ചി സൈബര്‍ പൊലീസിന്റെ പിടിയിലായത്. ആപ് സ്റ്റോര്‍ ഒപ്റ്റിമൈസേഷന്‍ (എഎസ്ഒ) എന്ന ഓണ്‍ലൈന്‍ വ്യാജ ബിസിനസ് ആപ്പില്‍ ആളുകളെ ചേര്‍ത്തായിരുന്നു തട്ടിപ്പ്.
ഈ ആപ്പില്‍ പണം നിക്ഷേപിച്ചാല്‍ ദിവസം തോറും പണം സമ്പാദിക്കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. ആയിരത്തഞ്ഞൂറോളം പേരാണ് ഇവരുടെ തട്ടിപ്പില്‍ വീണത്. പിടിക്കപ്പെടുമെന്നായപ്പോള്‍ വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കവേ ആണ് അറസ്റ്റ്്. ഇരുപതിനായിരത്തോളം രൂപ ആപ് വഴി നിക്ഷേപിച്ചാല്‍ ദിവസ വരുമാനമായി നിശ്ചിത തുക ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇതില്‍ വിശ്വസിച്ച് ഒട്ടേറെപ്പേര്‍ യുവതിയുടെ അക്കൗണ്ടിലേക്കും ഇവര്‍ നല്‍കിയ മറ്റ് അക്കൗണ്ടിലേക്കും പണം നിക്ഷേപിച്ചു. നിക്ഷേപിച്ച തുകയും ലാഭവും ആപ്ലിക്കേഷനില്‍ കാണിച്ചിരുന്നതിനാല്‍ കൂടുതല്‍പേര്‍ തട്ടിപ്പിന് ഇരയായി.
ആദ്യം പണം നിക്ഷേപിച്ച പലര്‍ക്കും നിക്ഷേപത്തുകയും ലാഭവും തിരികെ കിട്ടി. ഇതോടെ ഇവര്‍ പറഞ്ഞ് അറിഞ്ഞും പലരും ആപ്പില്‍ പണം നിക്ഷേപിച്ചു കുരുങ്ങി. ആപ്ലിക്കേഷനില്‍ കാണിച്ച തുകയും ലാഭവും പിന്‍വലിക്കാന്‍ കഴിയാതെ വന്നതോടെയാണു പലര്‍ക്കും തട്ടിപ്പു മനസ്സിലായത്. തുടര്‍ന്ന് ഫോര്‍ട്ട്‌കൊച്ചി സ്വദേശിയും മറ്റ് 52 പേരും ചേര്‍ന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ടവിമലാദിത്യയ്ക്കു പരാതി നല്‍കി.
കമ്മിഷണറുടെ നിര്‍ദേശപ്രകാരം കൊച്ചി സൈബര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തായിരുന്നു അന്വേഷണം. ഡിസിപി സുദര്‍ശന്‍, സൈബര്‍ പൊലീസ് അസി. കമ്മിഷണര്‍ എം.കെ.മുരളി എന്നിവരുടെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സന്തോഷ്, എഎസ്‌ഐ ദീപ, സ്മിത, സിപിഒമാരായ റോബിന്‍, രാജീവ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.വ്യാജ ആപ്പ്, പണം, നിക്ഷേപ തട്ടിപ്പ്, ഓണ്‍ലൈന്‍ തട്ടിപ്പ്, യുവതി, അറസ്റ്റ്, online fraud