കണ്ണൂര്‍: വളപട്ടണം മന്നയില്‍ അരിവ്യാപാരി കെ.പി.അഷ്‌റഫിന്റെ വീടു കുത്തിത്തുറന്ന് കോടികളുടെ സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ അഷ്‌റഫിന്റെ സുഹൃത്തായ അയല്‍വാസി അറസ്റ്റില്‍. അഷ്‌റഫുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അയല്‍വാസി ലിജീഷ് ആണ്പോ ലിസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നലെ വൈകിട്ട് അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുക ആയിരുന്നു. ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിച്ചു. അരി മൊത്ത വ്യാപാരിയായ അഷ്‌റഫിന്റെ വീട്ടില്‍ നിന്നും ഒരുകോടി രൂപയും മുന്നൂറിലേറെ പവന്‍ ആഭരണങ്ങളുമാണ് മോഷണം പോയത്.

ഇയാളെ ചോദ്യംചെയ്യുകയാണ്. വീട്ടുകാരുമായി വളരെ അടുപ്പമുള്ള ആളുകളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. വീട്ടിലെ കട്ടിലിനടിയില്‍നിന്ന് പോലീസ് കണ്ടെടുത്തതായി അറിയുന്നു. സി.സി.ടി.വി. ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. അഷ്‌റഫിന്റെ കുടുംബവുമായി വിജേഷിന് നല്ല അടുപ്പമുണ്ടായിരുന്നു.വീടിന്റെ മുക്കും മൂലയും അറിയാവുന്ന വിജേഷ് ഇവര്‍ ഇ്ല്ലാതിരുന്ന സമയത്ത് കവര്‍ച്ച നടത്തുക ആയിരുന്നു.

വീടുമായി നല്ല പരിചയമുള്ളയാളാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് നേരത്തെ തന്നെ മനസിലാക്കിയിരുന്നു. അഷ്റഫും കുടുബവും വീട് പൂട്ടി മധുരയിലെ വിരുത് നഗറില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ നവംബര്‍ 19 - ന് രാവിലെ വീട് പൂട്ടി പോയതായിരുന്നു. 24-ന് രാത്രി തിരിച്ചെത്തിയപ്പോഴാണ് വീടിന്റ ജനല്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് ലോക്കറില്‍ സൂക്ഷിച്ച പണവും ആഭരണവും കവര്‍ന്നത് അറിയുന്നത്.

ഞായറാഴ്ച രാവിലെ പ്രതിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. വൈകിട്ട് തിരിച്ച് വാങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടു. ഇത് വാങ്ങാന്‍ എത്തിയപ്പോഴാണ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു. ഒരാള്‍ മാത്രമാണു മോഷണത്തിനു പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. റൂറല്‍ എസ്പി അനൂജ് പലിവാളിന്റെയും കണ്ണൂര്‍ സിറ്റി എസിപി ടി.കെ.രത്‌നകുമാറിന്റെയും നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.