മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വര്‍ഗീയ ശക്തികളെ കൂട്ടിപിടിച്ചാണ് വിജയിച്ചതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍. ഒരു വലിയ രാഷ്ട്രീയ വഞ്ചനയെ തുറന്നുകാട്ടുകയാണ് എല്‍.ഡി.എഫ് ചെയ്തത്. എല്‍.ഡി.എഫിന്റെ രാഷ്ടീയ സംഘടനാ ശേഷി ഉപയോഗിച്ച് യു.ഡി.എഫിനെതിരെ മത്സരിച്ചു.

യു.ഡി.എഫ് അതേ സമയം അത്ര ധാര്‍മികതയില്ലാത്ത പ്രവര്‍ത്തനം നടത്തിയാണ് വിജയിച്ചത്. തുടര്‍ച്ചയായി തോറ്റുകൊണ്ടിരുന്ന മണ്ഡലത്തിലാണ് എല്‍.ഡി.എഫ് തോറ്റത്. അതുകൊണ്ട് ഇത് വലിയ തോല്‍വിയായി കാണേണ്ടതില്ല. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അടിത്തറയ്ക്ക് കോട്ടമൊന്നും സംഭിച്ചിട്ടില്ല. എന്നും എ. വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.