- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട നിര്‍മാണത്തിന് വച്ചിരുന്ന വീപ്പയില്‍ തട്ടി സ്കൂട്ടറില്‍ നിന്ന് വീണത് സ്വകാര്യ ബസിന് അടിയിലേക്ക്; സ്വകാര്യ ക്ലിനിക്കിലെ നഴ്സിന് ദാരുണാന്ത്യം
സ്വകാര്യ ക്ലിനിക്കിലെ നഴ്സിന് ദാരുണാന്ത്യം
പത്തനംതിട്ട: റോഡിന്റെ വശത്ത് ഓട നിര്‍മാണത്തിന് വച്ചിരുന്ന വീപ്പയില്‍ തട്ടി റോഡിലേക്ക് വീണ സ്‌കൂട്ടര്‍ യാത്രക്കാരി സ്വകാര്യബസ് കയറി മരിച്ചു. ചിറ്റാര്‍ കാരികയം പള്ളിപ്പറമ്പില്‍ രാജന്റെയും രമയുടെയും മകള്‍ അശ്വതി രാജന്‍(25)ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചോടെ വടശേരിക്കര പൊതുമരാമത്ത് റോഡില്‍ മണിയാര്‍ അരീക്കകാവ് കോണ്‍ക്രീറ്റ് മിക്സിങ് പ്ലാന്റിന് സമീപമായിരുന്നു അപകടം.
വടശേരിക്കരയിലെ ന്യൂകെയര്‍ ക്ലിനിക്കിലെ നഴ്സ് ആയിരുന്നു. ചിറ്റാര്‍-വയ്യാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആവേമരിയ ബസാണ് യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. റോഡിന്റെ ഒരു വശം ഓടനിര്‍മാണത്തിനായി കുഴിയെടുത്ത് ഇട്ടിരിക്കുന്നതാണ് അപകടത്തിലേക്ക് നയിച്ചത്.
ഓട നിര്‍മാണത്തിന്റെ ഭാഗമായി ടാര്‍വീപ്പ റോഡിന്റെ അതിരിന് വച്ചിരുന്നു. ബസ് വരുന്നത് കണ്ട് അശ്വതി സൈഡ് കൊടുക്കുന്നതിനായി റോഡിനരികിലേക്ക് സ്‌കൂട്ടര്‍ മാറ്റുന്നതിനിടയില്‍ ടാര്‍വീപ്പയില്‍ തട്ടി വീഴുകയായിരുന്നു. പിന്നാലെ വന്ന ബസ് കയറിയിറങ്ങുകയും ചെയ്തു. പെരുനാട് പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹംസ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്