പത്തനംതിട്ട: കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലിറങ്ങിയശേഷം സ്ഥലം വിട്ട പ്രതിയെ ശബരിമലയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇയാൾ ജാമ്യത്തിലിറങ്ങിയശേഷം ഉപാധികള്‍ ഒന്നും പാലിക്കാതെ സ്ഥലത്ത് നിന്ന് മുങ്ങിയിരുന്നു. ഇപ്പോഴിതാ ആ പ്രതിയെയാണ് ശബരിമല സന്നിധാനത്ത് നിന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വലയിൽ കുടുക്കിയിരിക്കുന്നത്.

മധുര സ്വദേശി രാജു ആണ് പിടിയിലായത്. ഒന്നര കിലോ കഞ്ചാവുമായി 2019ലാണ് ഇയാള്‍ പോലീസ് പിടിയിലാകുന്നത്. ഇതിനുശേഷം ജാമ്യത്തിലിറങ്ങിയ പ്രതി സ്ഥലം വിടുകയായിരുന്നു.

ശബരിമലയിൽ ശുചീകരണ വിഭാഗത്തിൽ താത്കാലിക ജോലിയിലായിൽ പ്രവേശിച്ച പ്രതിയുടെ ഫോണ്‍ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഒടുവിൽ വഴിത്തിരിവായത്. പ്രതി സന്നിധാനത്ത് ഉണ്ടെന്ന് മനസിലാക്കിയ എക്സൈസ് സംഘം പ്രതിയെ അതിസാഹസികമായി പിടികൂടുകയായിരുന്നു.