- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങള്‍ ഏതു ചാനലാണ്? മതി, അവിടെ ഇരുന്നാല്‍ മതി, നീ നിന്നാല്‍ മതി അവിടെ; നീ ചോദിക്കരുത്, നിങ്ങള്‍ ചോദിക്കരുത്, ഞാന്‍ മറുപടി തരില്ല': രാജീവ് ചന്ദ്രശേഖറിന് എതിരെ ഡിജിപിക്ക് പരാതി നല്കി മാധ്യമപ്രവര്‍ത്തക
രാജീവ് ചന്ദ്രശേഖറിനെതിരെ ഡിജിപിക്ക് മാധ്യമപ്രവര്‍ത്തകയുടെ പരാതി
തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ ഡിജിപിക്ക് മാധ്യമപ്രവര്‍ത്തകയുടെ പരാതി. കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ സുലേഖ ശശികുമാറാണ് പരാതി നല്‍കിയിരിക്കുന്നത്. ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് രാജീവ് ചന്ദ്രശേഖര്‍ തന്റെ ജോലി തടസ്സപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നും സുലേഖ ശശികുമാര്‍ ആരോപിക്കുന്നു.
തിരുമല അനിലിന്റെ മരണം സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് രാജീവ് ചന്ദ്രശേഖര്‍ പ്രകോപിതനായാണ് പ്രതികരിച്ചതെന്ന് പരാതിയില്‍ പറയുന്നു. 'ഞാന്‍ കാണിച്ചുതരാം,' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടര്‍ന്ന്, 'നിങ്ങള്‍ ഏതു ചാനലാണ്? മതി, അവിടെ ഇരുന്നാല്‍ മതി. നീ നിന്നാല്‍ മതി അവിടെ. നീ ചോദിക്കരുത്, നിങ്ങള്‍ ചോദിക്കരുത്. ഞാന്‍ മറുപടി തരില്ല,' എന്നിങ്ങനെ മാധ്യമപ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തിയതായും സുലേഖ ശശികുമാര്‍ പരാതിയില്‍ വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകയുടെ തൊഴില്‍പരമായ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്ത നടപടികള്‍ക്കെതിരെയാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.