- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴുത്തിൽ കയർ കുരുങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം; കരാറുകാരൻ അറസ്റ്റിൽ; അപകടത്തിന്റെ ഉത്തരവാദിത്വം കരാറുകാരന്
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ കഴുത്തിൽ കയർ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ യുവാവ് മരിച്ച സംഭവത്തില്‍ കരാറുകാരൻ അറസ്റ്റിൽ. തിരുവല്ല കവിയൂർ സ്വദേശി പി കെ രാജനാണ് അറസ്റ്റിലായത്. മനപൂർവ്വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തിരുന്നു. സുരക്ഷാ മുന്നറിയിപ്പുകൾ ഇല്ലാതെ റോഡിന് കുറുകെ കയർ കെട്ടിയത് അപകടകാരണമായി എന്ന് പോലീസ് വ്യക്തമാക്കി.
ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. മരം മുറിക്കുന്നത്തിൻ്റെ ഭാഗമായി കെട്ടിയിരുന്ന കയറിൽ കുരുങ്ങി സിയാദ് വാഹനത്തിൽ നിന്നും വീണ് മരിക്കുകയായിരുന്നു. തിരുവല്ല മുത്തൂരിൽ വെച്ചായിരുന്നു അപകടം. ഭാര്യയ്ക്കും രണ്ടു മക്കൾക്കും ഒപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്.
മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ സിയാദിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. മുത്തൂർ ഗവൺമെന്റ് സ്കൂൾ വളപ്പിൽ നിന്ന മരം മുറിക്കുന്നതിനിടയാണ് സംഭവം. കഴുത്തിൽ കയർ കുരുങ്ങി ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
എന്നാൽ അപകടത്തിൽ ഭാര്യയും മക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടു. അതേസമയം സിയാദിൻ്റെ ഭാര്യയേയും കുട്ടികളെയും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചിരുന്നു. സംഭവത്തില്‍ കരാറുകാരൻ ഉൾപ്പെടെ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കരാറുകാരൻ്റെ അറസ്റ്റാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.