ആലപ്പുഴ: വീട്ടമ്മക്ക് നേരെ കൊടുംക്രൂരത. ആലപ്പുഴ കാർത്തികപ്പള്ളിയിലാണ് സംഭവം നടന്നത്. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജൻ ആണ് വീട്ടമ്മയെ ആക്രമിച്ചത്. വീടിന് സമീപമുള്ള വഴിയിൽ നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടാലി ഉപയോഗച്ചി പ്രതി ആക്രമണം നടത്തുകയായിരുന്നു. മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുന്നയാളാണ് പ്രതിയായ രാജൻ. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കോടാലി ഉപയോഗിച്ചുള്ള മര്‍ദനത്തിൽ വീട്ടമ്മ താഴെ വീണശേഷവും ആക്രമണം തുടര്‍ന്നു. നാട്ടുകാരെയും സ്ത്രീകളെയും ആക്രമിച്ചതിന് മുമ്പും പ്രതിയായ രാജനെതിരെ കേസ് എടുത്തിട്ടുണ്ട്. ദിവസവും പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടുന്ന സ്ഥിരം കുറ്റവാളിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

കോടാലിക്ക് മൂര്‍ച്ഛയില്ലാത്തതിനാലും മര്‍ദനത്തിനിടെ കോടാലിയുടെ പിടിയുടെ ഭാഗം മാത്രം ദേഹത്ത് കൊണ്ടതിനാലുമാണ് വീട്ടമ്മ രക്ഷപ്പെട്ടത്. വീട്ടമ്മയ്ക്ക് കാര്യമായ പരിക്കുകൾ ഇല്ല. ഉടനെ പ്രതിയെ സമീപത്തുണ്ടായിരുന്ന യുവാക്കൾ കീഴ്‌പ്പെടുത്തി നല്ലവണ്ണം കൈകാര്യം ചെയ്തു വിട്ടു.