- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; മരണം അടുത്ത ദിവസം വിവാഹം നടക്കാനിരിക്കെ
യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; മരണം അടുത്ത ദിവസം വിവാഹം നടക്കാനിരിക്കെ
മഞ്ചേരി: കാരക്കുന്നില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആമയൂര്‍ റോഡ് പുതിയത്ത് വീട്ടില്‍ പരേതനായ ഷര്‍ഷ സിനിവറിന്റെ (ഇബ്‌നു) മകള്‍ ഷൈമ സിനിവര്‍ (18) ആണ് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കബറടക്കം ഇന്ന് ഉച്ചയ്ക്ക് കാരക്കുന്ന് വലിയ ജുമാമസ്ജിദില്‍.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കാരക്കുന്നിലുള്ള പിതൃസഹോദരന്റെ വീടിന്റെ ടെറസിലുള്ള കമ്പിയില്‍ കഴുത്തില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഷൈമയുടെ വിവാഹ നിശ്ചയം. അടുത്ത ദിവസം നിക്കാഹ് നടക്കാനിരിക്കെയാണ് സംഭവം. കാരക്കുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു പഠനത്തിനു ശേഷം പിഎസ്സി പരീക്ഷാ പരിശീലനം നടത്തുകയായിരുന്നു. മാതാവ്: സുനീറ, സഹോദരങ്ങള്‍: തസ്‌നി സിനിവര്‍, നിഷാല്‍.