- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു
ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു
മൂന്നാര്‍: ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതിനെത്തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. മാങ്കുളം താളുംകണ്ടം ട്രൈബല്‍ സെറ്റില്‍മെന്റ് പുത്തന്‍പുരക്കല്‍ മിനിയാണ് (39) മരിച്ചത്. ഭര്‍ത്താവ് ടി. രഘുവിനെ (42) ശനിയാഴ്ച മൂന്നാര്‍ പോലീസ് അറസ്റ്റുചെയ്തിരുന്നു. രഘു ഭാര്യയോട് നിരന്തരം വഴക്കിടുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ ഇവര്മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വെള്ളിയാഴ്ച രാത്രി 8.30-നാണ് ഇയാള്‍ മിനിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. 90 ശതമാനം പൊള്ളലേറ്റ മിനിയെ അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്. രഘുവിനെ ദേവികുളം കോടതി റിമാന്‍ഡുചെയ്തു.
Next Story