- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ്റിങ്ങലില്‍ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
ആറ്റിങ്ങലില്‍ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു ഡ്രൈവര്‍ മരിച്ചു. കടയ്ക്കാവൂര്‍ നിലയ്ക്കാമുക്ക് മണ്ണാത്തിമൂല സ്വദേശി ദീപു മോഹനന്‍ (45) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ കൈപ്പറ്റി മുക്കിലാണ് അപകടം.
ദീപു ഓടിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിച്ചു മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ദീപുവിനെ വലിയകുന്ന് താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറ്റിങ്ങല്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
Next Story