- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഞ്ഞിരപ്പള്ളിയില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു
കാഞ്ഞിരപ്പള്ളിയില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി പാറക്കടവ് തുണ്ടിയില്‍ ബഷീറിന്റെയും ലൈലയുടെയും മകന്‍ മുനീര്‍ ടി. ബഷീര്‍ (35) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റോഡില്‍ വളവുകയത്തിന് സമീപം ഞായറാഴ്ച രാത്രി ഏഴോടെയാണ് അപകടം.
കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്നു മുനീര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വളവില്‍ നിന്ന് തിരിഞ്ഞുവരുമ്പോഴാണ് ബസുമായി കൂട്ടിയിടിക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഭാര്യ: ഫാത്തിമ. മക്കള്‍: മുഹമ്മദ് ഹജാസ്, ഹദര്‍ മുനീര്‍.
Next Story