തിരുവനന്തപുരം: ഓഹരി വിപണിയിലൂടെ വന്‍ തുക ലാഭം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് 1,32,61,055 രൂപ തട്ടിയെടുത്തതായി പരാതി. ശ്രീകാര്യം സ്വദേശിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. യുവതിയുടെ പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു. ഒരു മാസത്തിനിടെ പല അക്കൗണ്ടുകളിലേക്കാണ് ഇത്രയും തുക അയച്ചു നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു.

വാട്‌സാപ്പ് വഴി ഐഷ സിധിക എന്ന സ്വയം പരിചയപ്പെടുത്തിയയാളാണ് യുവതിയെ കബളിപ്പിച്ച് പണം തട്ടിയത്. ട്രേഡിങിലൂടെ വന്‍ തുക ലഭിക്കുമെന്നും താന്‍ പറയുന്ന അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മൊബൈല്‍ ആപ്പിന്റേതെന്ന് പറഞ്ഞ് ഒരു ലിങ്ക് മൊബൈലില്‍ അയച്ചുകൊടുത്ത ശേഷം ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു. ഒരു മാസത്തിനിടെ 11 ബാങ്ക് അക്കൗണ്ടുകളുലേക്കാണ് പണം അയച്ചു നല്‍കിയത്. ഒടുവില്‍ തട്ടിപ്പെന്ന് സംശയം തോന്നിയപ്പോഴാണ് പരാതി നല്‍കിയത്.