- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം ബാലരാമപുരത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി; വീടിന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം
തിരുവനന്തപുരം ബാലരാമപുരത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

X
തിരുവനന്തപുരം: ബാലരാമപുരത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. കരമന സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ മാതാവ് ശോഭന(61) ആണ് മരിച്ചത്. കോട്ടുകാല്‍ക്കോണത്തെ വീടിന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
ശോഭനയുടെ ഭര്‍ത്താവ് പ്രാര്‍ത്ഥന ചടങ്ങിന് പോയ സമയത്തായിരുന്നു സംഭവം. ശോഭന ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ബാലരാമപുരം പൊലീസ് അന്വേഷണമാരംഭിച്ചു.
Next Story


