- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി.പി വധ കേസിലെ മറ്റു പ്രതികള്‍ക്ക് നേരത്തെ പരോള്‍ ലഭിച്ചിട്ടുണ്ട്; സുനിയും പരോളിന് അര്‍ഹന്‍; നിയമപരമായാണ് പരോള്‍ ലഭിച്ചതെന്നും വിവാദമാക്കരുതെന്നും അമ്മയും സഹോദരിയും
കൊടി സുനിയുടെ പരോള്‍ വിവാദമാക്കരുതെന്ന് അമ്മയും സഹോദരിയും
കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയുടെ പരോള്‍ വിവാദമാക്കേണ്ടതില്ലെന്ന് അമ്മ എന്‍.കെ പുഷ്പയും സഹോദരി സുജിനയും പറഞ്ഞു. തലശേരി പ്രസ് ഫോറത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. കഴിഞ്ഞ ആറുവര്‍ഷമായി സുനിക്ക് പരോള്‍ ലഭിച്ചിട്ടില്ല. പരോള്‍ ലഭിച്ചത് നിയമപരമായാണ്. ടി.പി കേസിലെ പല പ്രതികള്‍ക്കും നേരത്തെ പരോള്‍ ലഭിച്ചിട്ടുണ്ടെന്നും സുനിയും പരോളിന് അര്‍ഹനാണെന്നും അമ്മയും സഹോദരിയും പറഞ്ഞു. കൊടി സുനിക്ക് പരോള്‍ നല്‍കിയതിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജനും രംഗത്തുവന്നിരുന്നു.
ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിക്ക് കഴിഞ്ഞ ദിവസമാണ് പരോള്‍ ലഭിച്ചത്. സുനിയുടെ അമ്മയുടെ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് 30 ദിവസം പരോള്‍ അനുവദിച്ചത് ആറു വര്‍ഷത്തിന് ശേഷമാണ് പരോള്‍ ലഭിച്ചത്. പരോള്‍ കിട്ടിയ സുനി ഡിസംബര്‍ 28ന് മലപ്പുറത്തെ തവനൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയിരുന്നു.
നേരത്തെപരോള്‍ ലഭിച്ചപ്പോഴെല്ലാം ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനാല്‍ പരോള്‍ നല്‍കരുതെന്നായിരുന്നു പോലിസ് റിപോര്‍ട്ട്. എന്നാല്‍, ഇതിലെ മനുഷ്യാവകാശ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് അമ്മ അപേക്ഷ നല്‍കിയത്. ഇത് അംഗീകരിച്ചാണ് പരോള്‍ അനുവദിച്ചത്. സുനിക്ക് പരോള്‍ നല്‍കിയത് അസാധാരണ സംഭവമാണെന്ന് ടി പി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എംഎല്‍എയുമായ കെ കെ രമ ആരോപിച്ചിരുന്നു.
ഇതിനിടെ, ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ നല്‍കിയതില്‍ സര്‍ക്കാരിനെ ന്യായികരിച്ച് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ പി.ജയരാജന്‍ രംഗത്തെത്തി. കൊടി സുനിക്ക് പരോള്‍ നല്‍കിയതി എന്താണ് മഹാപരാധമുള്ളതെന്ന് സിപിഎം നേതാവ് പി ജയരാജന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ചോദിച്ചു. അര്‍ഹതയുണ്ടായിട്ടും സുനിക്ക് ആറ് വര്‍ഷമായി പരോള്‍ അനുവദിച്ചില്ല. കൊവിഡ് കാലത്തുപോലും പരോള്‍ നല്‍കിയിരുന്നില്ല. ഇടക്കാലത്തുണ്ടായ കേസുകളുടെ പേരില്‍ പരോള്‍ നല്‍കാതിരുന്നത് ശരിയായ തീരുമാനമാണ്. ജയില്‍ മേധാവി ഇപ്പോള്‍ പരോള്‍ നല്‍കിയത് അമ്മയുടെ പരാതിയിലും മാനുഷിക പരിഗണനയിലുമാണ്. കൊടിയുടെ നിറം നോക്കാതെ പരോള്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതി അംഗമെന്ന നിലക്ക് കൊടിയുടെ നിറം നോക്കാതെ പരോള്‍ അനുവദിക്കുന്നതിന് ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. കൊവിഡ് കാലത്ത് ജീവപര്യന്തം ശിക്ഷക്കാരടക്കം എത്രയോ മാസങ്ങള്‍ പരോളിലായിരുന്നു. കൊവിഡിന്റെ ഒരു ഘട്ടത്തിന് ശേഷം തടവുകാരോട് തിരികെ ജയിലില്‍ പ്രവേശിക്കാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതിയാണ് മനുഷ്യാവകാശം പരിഗണിച്ച് കാലാവധി നീട്ടി നല്‍കിയത് എന്നതും അനുഭവമാണ്. കൊവിഡ് കാലത്ത് പോലും കൊടി സുനിക്ക് പരോള്‍ നല്‍കിയിരുന്നില്ല. ആറുവര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ പരാതിയെ തുടര്‍ന്ന് പരോള്‍ നല്‍കിയതില്‍ എന്ത് മഹാപരാധമാണുള്ളതെന്നും ജയരാജന്‍ ചോദിച്ചു.
ടിപി വധക്കേസ് പ്രതി കൊടി സുനി പരോള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. കൊടി സുനിയുടെ അമ്മ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോള്‍ അനുവ?ദിച്ചത്. പരോള്‍ ലഭിച്ചതോടെ സുനി ജയിലില്‍ നിന്നും പുറത്തിറങ്ങി. പരോള്‍ ആവശ്യപ്പെട്ട് അമ്മ മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നല്‍കിയത്. കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ജയില്‍ ഡിജിപി പരോള്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ പൊലീസിന്റെ പ്രെബേഷന്‍ റിപ്പോര്‍ട്ട് പ്രതികൂലമായിട്ടും ജയില്‍ ഡിജിപി അനുകൂല നിലപാട് എടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.