കണ്ണൂര്‍: പാനൂര്‍കരിയാട് പടന്നക്കരയില്‍ നിന്ന് കാണാതായ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മത്തത്ത് നീരജ് രജിന്ദ്രനാണ് (21) മരിച്ചത്. കരിയാട് മോന്താല്‍ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം മുതല്‍ കാണാതായ നീരജിനെ അന്വേഷിച്ച് വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. ചൊക്ലി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലിസ് അസ്വാഭാവികമരണത്തിന് കേസെടുത്തിട്ടുണ്ട്.