- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിമാലിക്ക് സമീപം കൂമ്പന്‍ പാറയിലെ ദേശീയ പാതയില്‍ മണ്ണിടിച്ചിലില്‍ അപകടത്തില്‍ പെട്ടത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സാധനങ്ങളെടുക്കാന്‍ വീട്ടിലെത്തിയവര്‍; കുടുങ്ങിയത് ബിജുവും ഭാര്യ സന്ധ്യയും; ഇരുവരുമായി സംസാരിക്കാന്‍ സാധിച്ചെന്ന് നാട്ടുകാര്‍; ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുന്നു
അടിമാലിക്ക് സമീപം കൂമ്പന്‍ പാറയിലെ ദേശീയ പാതയില്‍ മണ്ണിടിച്ചിലില്‍ അപകടത്തില്‍ പെട്ടത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സാധനങ്ങളെടുക്കാന്‍ വീട്ടിലെത്തിയവര്‍
ഇടുക്കി: ഇടുക്കി അടിമാലിക്ക് സമീപം കൂമ്പന്‍ പാറയിലെ ദേശീയ പാതയില്‍ മണ്ണിടിച്ചിലില്‍ അപകടത്തില്‍ പെട്ടവരെ രക്ഷപെടുത്താന്‍ ശ്രമം തുടരുന്നു. അപകടാവസ്ഥയില്‍ ഉണ്ടായിരുന്ന മണ്ണ് താഴേക്ക് പതിക്കുകയായിരുന്നു. ഒരു കുടുംബം മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുകയായിരുന്നു. ബിജു എന്നയാളും ഭാര്യ സന്ധ്യയുമാണ് കുടുങ്ങിക്കിടക്കുന്നത്. പൊലീസും ഫയര്‍ ഫോഴ്‌സും സംഭവ സ്ഥലത്തേക് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
സന്ധ്യയുമായി ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് വിവരം. വീടിന്റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീഎഴുകയായിരുന്നു. ഇവര്‍ വീടിന്റെ ഹോളിലാണ് കുടുങ്ങിക്കിടക്കുന്നത്. വീടിന്റെ കോണ്‍ഗ്രീറ്റ് നീക്കി ഇരുവരേയും രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നത്. ജാക്കി വെച്ച് കോണ്‍ഗ്രീറ്റ് പാളികള്‍ ഉയര്‍ത്താനും ശ്രമമാണ് നടക്കുന്നത്.
25 ഓളം കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. അതില്‍ ബിജുവും ഭാര്യയും ഉണ്ടായിരുന്നു. പ്രധാനപ്പെട്ട രേഖകള്‍ എടുക്കുന്നതിന് വേണ്ടി ഇരുവരും വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അപകടം എന്നാണ് റിപ്പോര്‍ട്ട്. അടിമാലി ഉന്നതിയില്‍ നിന്നും കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ് നിലവില്‍.
ഉന്നതിക്ക് മുകള്‍ ഭാഗത്തായി വലിയ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തിയാണ് അടിമാലി ഗവണ്‍മെന്റ് സ്‌കൂളില്‍ ക്യാമ്പ് തുറന്നത്. സുരക്ഷ മുന്‍നിര്‍ത്തി അടിമാലി ഉന്നതിയില്‍ നിന്നും കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നു. ഉന്നതിക്ക് മുകള്‍ഭാഗത്തായി വലിയ വിള്ളല്‍ രൂപപ്പെട്ടതിനെ തുടര്‍ന്നാണ് ഈ സുരക്ഷാ ക്രമീകരണം. നേരത്തെയും മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ആ വഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു.
ഉന്നതിയിലെ മുഴുവന്‍ ആളുകളെയും അടിമാലി ഗവണ്‍മെന്റ് സ്‌കൂളില്‍ തുറന്ന ക്യാമ്പിലേക്കാണ് മാറ്റിയിരിക്കുന്നത്. അപകടാവസ്ഥ മനസ്സിലാക്കി പഞ്ചായത്ത് രാവിലെ മുതല്‍ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുവെന്ന് അടിമാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം പറഞ്ഞു. 50 ഓളം വീടുകളുള്ള പ്രദേശമാണ്. രണ്ട് ദിവസം മുന്‍പ് ഇതേ ഭാഗത്ത് മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഇന്നലെ രൂക്ഷമായ രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടാവുകയും ആ ഭാഗത്ത് ഒരു ഗര്‍ത്തം രൂപപ്പെടുകയും ചെയ്തിരുന്നു.




