പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ ഇറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു പോയത് മാധ്യമങ്ങളുടെ തോന്നലാണെന്നാണ് ഇപ്പോള്‍ സിപിഎം നേതാക്കള്‍ പറയുന്നത്. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഹെലികോപ്റ്റര്‍ തള്ളി നീക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ടയര്‍ താഴ്ന്നത് മാധ്യമങ്ങളുടെ തോന്നലാണോ അല്ലയോ എന്ന കാര്യം അവിടെ നില്‍ക്കട്ടെ! ഈ സന്ദര്‍ഭത്തെ ഞൊടിയിടയില്‍ വളരെ ക്രിയേറ്റീവായ പരസ്യമാക്കി മാറ്റിയിരിക്കുകയാണ് അജ്മി പുട്ട്.

അജ്മി പുട്ട് കഴിച്ചാല്‍ ആരോഗ്യവും ശക്തിയും കൂടെപ്പോരും!

ഹെലികോപ്ടറല്ല, വേണ്ടിവന്നാല്‍ ട്രെയിന്‍ വരെ തള്ളാന്‍ അത് മതി!-


എഐ ചിത്രത്തിന്റെ അകമ്പടിയോടെ അരിപ്പുട്ട് കഴിച്ചാല്‍ ഹെലികോപ്ടറും തള്ളാം എന്ന പരസ്യവാചകത്തിനൊപ്പമാണ് അവതരണം. ഇത്രയും വേഗത്തില്‍ ക്രിയേറ്റീവായി ചിന്തിച്ചതിന് അഭിനന്ദനങ്ങള്‍ കമന്റുകളായി വരുന്നുണ്ട്. ഒപ്പം വിമര്‍ശനങ്ങളും.

തിരുവനന്തപുരത്ത് ബ്രിട്ടീഷ് പോര്‍വിമാനം കുടുങ്ങിയതിന് ശേഷം ഇപ്പോള്‍ നമ്മുടെ ഹെലികോപ്ടറും എന്നൊരാള്‍.

ബ്രാന്‍ഡിംഗ് എല്ലാം നല്ലതാണ്. പക്ഷേ സ്വന്തം രാഷ്ട്രത്തേ ട്രോളിക്കൊണ്ടാകരുത് ബ്രാന്‍ഡ് ഡവലപ്പ് ചെയ്യേണ്ടത് എന്നൊരാള്‍ കുറിച്ചപ്പോള്‍,

രാജ്യത്തെ അല്ലല്ലോ സംസ്ഥാനം ഭരിക്കുന്നവരെ അല്ലേ ട്രോളിയതെന്നും സൂക്ഷിക്കണം, രാത്രി പോലീസ് വന്ന് പൊക്കി കൊണ്ട് പോകാന്‍ സാധ്യത കൂടുതലുണ്ടെന്നും സംസ്ഥാന ഗവണ്‍മെന്റ് സഹിക്കില്ലെന്നും മറ്റൊരാള്‍ മറുപടി നല്‍കുന്നു.

അരിപ്പുട്ട് കഴിച്ചിട്ടാണോ ഈ കാപ്ഷന്‍ തള്ളിയതെന്നാണ് മറ്റൊരു ചോദ്യം. കണ്ടന്റിനിരിക്കട്ടെ കുതിരപ്പവനെന്ന്് മറ്റൊരു കമന്റ്.

ക്രിയേറ്റീവായി പരസ്യങ്ങള്‍ നല്‍കുന്നതില്‍ വിരുതരാണ് അജ്മി കമ്പനി.

നല്ല രുചിക്ക് ഒരു ജയ്! അജ്മി കഴിച്ചാല്‍ ആരോഗ്യത്തിനും ജയ്!

രാവിലെ കഴിച്ചാല്‍ വൈകുന്നേരം വരെ ടര്‍ബോ എനര്‍ജി!. അജ്മി പുട്ട് എന്നാല്‍ ഡബിള്‍ പഞ്ച്!

.

.

മഴയുടെ ഭംഗിയും, തീരാത്ത കുളിരും കൂടെ, അജ്മി മുളകിട്ട ചൂടു മീന്‍കറിയും. ലൈഫ് ബ്യൂട്ടിഫുള്‍ അല്ലേ!

അജ്മി പുട്ട് കഴിച്ചാല്‍ ആരോഗ്യവും ശക്തിയും കൂടെ പോരും

എന്നിങ്ങനെ രസകരമായ പരസ്യവാചകങ്ങളാണ് അജ്മി പ്രയോഗിക്കാറുള്ളത്. കോട്ടയത്ത് ഈരാറ്റുപേട്ടയിലെ ഇളപ്പുങ്കല്‍ കേന്ദ്രമായാം് അജ്മി ഫ്്‌ലോര്‍ മില്‍സ് ലിമിറ്റഡ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. 1994 മുതല്‍ കമ്പനി ഈ രംഗത്തുണ്ട്.