- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികാസ്പൂരില്‍ കെജ്രിവാളിനെതിരെ പദയാത്രക്കിടെ അക്രമം; മുദ്രാവാക്യം വിളിയും കയ്യേറ്റശ്രമവും; പിന്നില്‍ ബിജെപിയെന്ന് എഎപി; കെജ്രിവാളിന് വല്ലതും സംഭവിച്ചാല്‍ ഉത്തരവാദികള്‍ ബിജെപിയെന്നും നേതൃത്വം; സംഭവത്തിന്റെ വീഡിയോയും പുറത്തുവിട്ടു
വികാസ്പൂരില്‍ കെജ്രിവാളിനെതിരെ പദയാത്രക്കിടെ അക്രമം
ന്യൂഡല്‍ഹി: വികാസ്പുരിയില്‍ പദയാത്രയ്ക്കിടെ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആക്രമിക്കപ്പെട്ടതായി എഎപി നേതൃത്വം.ബിജെപി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നും എഎപി നേതൃത്വം ആരോപിച്ചു.പദയാത്രയ്ക്കിടെ, ചില ബിജെപി പ്രവര്‍ത്തകര്‍ അരവിന്ദ് കെജ്രിവാളിനെതിരെ മുദ്രാവാക്യം വിളിക്കുകയും അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തു.ഈ ആക്രമണത്തില്‍ അദ്ദേഹത്തിന് എന്തും സംഭവിക്കുമായിരുന്നു.ആയുധങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അരവിന്ദ് കെജ്രിവാളിനും ജീവന്‍ നഷ്ടപ്പെടുമായിരുന്നുവെന്നും നേതാക്കള്‍ ആരോപിച്ചു.
പരിപാടിക്കിടെ അക്രമികള്‍ അദ്ദേഹത്തോട് വളരെയധികം അടുപ്പം സ്ഥാപിച്ചത് ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന് പാര്‍ട്ടി പറഞ്ഞു.സംഭവത്തിന്റെ ദൃശ്യങ്ങളും പാര്‍ട്ടി തങ്ങളുടെ സമൂഹമാധ്യമ പേജുകളിലൂടെ പുറത്തുവിട്ടു.പിന്നാലെ നിരവധി പ്രമുഖ നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തി.ഇന്ന് ഈ ആക്രമണം നടത്തിയത് ബിജെപി പ്രവര്‍ത്തകരാണെന്ന് വ്യക്തമായി.അക്രമത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ ആയതിനാല്‍ തന്നെ ഇന്നുവരെ അരവിന്ദ് കെജ്രിവാളിനെ ആക്രമിച്ചവര്‍ക്കെതിരെ ഡല്‍ഹി പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി അതിഷി കുറ്റപ്പെടുത്തി.
ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ് ആരോപിച്ചു.''ബിജെപിക്കാര്‍ അരവിന്ദ് കെജ്രിവാളിന്റെ ജീവിതത്തിന്റെ ശത്രുക്കളായി മാറിയിരിക്കുന്നു.ആദ്യം, ഇഡി-സിബിഐ ഉപയോഗിച്ച് കള്ളക്കേസുകള്‍ ചുമത്തി,
ജയിലിലടച്ചു.പിന്നാലെ ഇന്‍സുലിന്‍ നിര്‍ത്തി, കൊല്ലാന്‍ ശ്രമിച്ചു.ഇപ്പോള്‍ ബിജെപി ഗുണ്ടകള്‍ അരവിന്ദ് കെജ്രിവാളിനെ ആക്രമിച്ചു. കെജ്രിവാളിനെ അവസാനിപ്പിക്കാന്‍ ബിജെപി ആഗ്രഹിക്കുന്നു.അരവിന്ദ് കെജ്രിവാളിന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ബിജെപിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അരവിന്ദ് കെജ്രിവാളിനെതിരായ ആക്രമണം അങ്ങേയറ്റം അപലപനീയവും ആശങ്കാജനകവുമാണെന്ന് എഎപി നേതാവ് മനീഷ് സിസോദിയ പറഞ്ഞു.അരവിന്ദ് കെജ്രിവാളിനെതിരായ ആക്രമണം അങ്ങേയറ്റം അപലപനീയവും ആശങ്കാജനകവുമാണ്.ബിജെപി ഗുണ്ടകളിലൂടെയാണ് ഈ ആക്രമണം നടത്തിയതെന്ന് വ്യക്തമാണ്.അരവിന്ദ് കെജ്രിവാളിന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ബിജെപിക്കായിരിക്കും.ഞങ്ങള്‍ ഭയപ്പെടാന്‍ പോകുന്നില്ല -ആം ആദ്മി പാര്‍ട്ടി അതിന്റെ ദൗത്യത്തില്‍ ഉറച്ചുനില്‍ക്കും,' മനീഷ് സിസോദിയ എക്‌സില്‍ പോസ്റ്റ് ചെയ്തു.
ഡല്‍ഹി പൊലീസില്‍ നിന്നോ ബിജെപി കേന്ദ്രനേതൃത്വത്തില്‍ നിന്നോ വിഷയത്തില്‍ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. കെജ്രിവാള്‍ പദയാത്ര ഇതുകൊണ്ടൊന്നും നിര്‍ത്തില്ലെന്നും തുടരുമെന്നും ആപ് വ്യക്തമാക്കുന്നുണ്ട്. ഒപ്പം മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലുമെല്ലാം ഇന്ത്യ മുന്നണിയ്ക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.സഹതാപ തരംഗത്തിലൂടെ ജനമനസുകളില്‍ വീണ്ടും വീരാരാധന ഉണ്ടാക്കാനുള്ള കെജ്രിവാളിന്റെ ശ്രമമായും വീണ്ടും വാര്‍ത്തയില്‍ നിറയാനുള്ള ശ്രമമായും ഇതിനെ വിലയിരുത്തുന്നവരുണ്ട്.
കാരണം മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ചതിന് ശേഷം 2025 ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പാണ് കെജ്രിവാള്‍ ഉറ്റുനോക്കുന്നത്. ഡല്‍ഹിയില്‍ ഉറച്ചുനില്‍ക്കാനുള്ള ശ്രമങ്ങളാണ് ആപ് നടത്തുന്നത്.ഈ ആക്രമണംകൊണ്ടൊന്നും തങ്ങള്‍ ഭയപ്പെടില്ലെന്നും എഎപി അതിന്റെ ദൗത്യത്തില്‍ ഉറച്ചു നില്‍ക്കുമെന്നും വ്യക്തമാക്കി ഗ്രൗണ്ട് സപ്പോര്‍ട്ട് നേടാനാണ് ആപ് ശ്രമം.ബിജെപിയാകട്ടെ ഈ അവസരം മുതലെടുക്കുന്നത് ഡല്‍ഹിയില്‍ കെജ്രിവാളിന്റെ താരപരിവേശം അഴിഞ്ഞുവെന്നും ഭരണവിരുദ്ധവികാരമാണ് തെളിഞ്ഞു കാണുന്നതെന്ന് വിശദീകരിക്കാനുമാണ്.
വീടുകളിലേക്ക് മലിനജലം വിതരണം ചെയ്യുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധമാണ് കെജ്രിവാളിന് നേരിടേണ്ടി വന്ന ആക്രമണെമെന്നാണ് ബിജെപി ഡല്‍ഹി നേതാക്കള്‍ പറയുന്നത്.ജനങ്ങള്‍ കെജ്രിവാളിന് നേര്‍ക്ക് കയ്യുയര്‍ത്തി തുടങ്ങിയെന്ന് ബിജെപി പ്രചരിപ്പിക്കുമ്പോള്‍ ഇഡിയും സിബിഐയും ജയിലും ഒന്നും ഫലം കാണാത്തത് കൊണ്ട് ബിജെപിക്കാര്‍ ഇപ്പോള്‍ അരവിന്ദ് കെജ്രിവാളിനെ ആക്രമിക്കുകയാണെന്നാണ് ആപിന്റെ പക്ഷം.
മുഖ്യമന്ത്രി കസേരയില്‍ നിന്നിറങ്ങി പാര്‍ട്ടി പ്രവര്‍ത്തകരേയും അണികളേയും ഒത്തൊരുമിപ്പിച്ച് കൊണ്ടുപോകാനും പ്രതാപം വീണ്ടെടുക്കാനും ഡല്‍ഹിയില്‍ പലയിടങ്ങളിലും പദയാത്ര നടത്തുന്ന അരവിന്ദ് കെജ്രിവാളിന് നേര്‍ക്കുണ്ടായ ആക്രമണം വീണ്ടും ആപ്- ബിജെപി പോര് കടുപ്പിക്കുകയാണ്.