- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇന്ത്യയുടെ ആയുധ കലവറയിലേക്ക് മറ്റൊരു വജ്രായുധം കൂടി; ദീര്‍ഘദൂര ഹൈപ്പര്‍ സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു ഇന്ത്യ; വിവിധ പേലോഡുകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലിന് 1500 കിലോമീറ്റര്‍ പ്രഹരപരിധി; അഭിനന്ദിച്ചു പ്രതിരോധമന്ത്രി
ഇന്ത്യയുടെ ആയുധ കലവറയിലേക്ക് മറ്റൊരു വജ്രായുധം കൂടി
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ ആയുധ കലവറയിലേക്ക് മറ്റൊരു വജ്രായുധം കൂടി. ദീര്‍ഘദൂര ഹൈപ്പര്‍ സോണിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ഡോ എ പി ജെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്നാണ് ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം നടത്തിയത്. വിവിധ പേ ലോഡുകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലിന്, 1500 കിലോമീറ്ററിലേറെ പ്രഹരശേഷിയുണ്ട്. പരീക്ഷണത്തോടെ സൈനികശേഷിയില്‍ ഇന്ത്യയ്ക്ക് വലിയ പുരോഗതി കൈവരിക്കാന്‍ സാധിച്ചുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു. ഇതൊരു ചരിത്ര നിമിഷമാണ്.
ഈ നേട്ടത്തോടെ, നിര്‍ണായകവും നൂതനവുമായ സൈനിക സാങ്കേതികവിദ്യ കൈവശമുള്ള രാജ്യങ്ങളുടെ ഗ്രൂപ്പില്‍ ഇന്ത്യയും ചേര്‍ന്നു. രാജ് നാഥ് സിങ് കുറിച്ചു. ഡിഫന്‍സ് റിച്ചര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ഹൈദരാബാദിലെ ഡോ.എ പി ജെ അബ്ദുല്‍ കലാം മിസൈല്‍ കോംപ്ലെക്‌സുമായി ചേര്‍ന്നാണ് മിസൈല്‍ തദ്ദേശീയമായി വികസിപ്പിച്ചത്. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ ടീമിനെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര പ്രതിരോധ സെക്രട്ടറി, ഡിആര്‍ഡിഒ ചെയര്‍മാന്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.
വേഗതയുടെ പേരിലാണ് ഹൈപ്പര്‍ സോണിക് മിസൈലുകള്‍ അറിയപ്പെടുന്നത്. അന്തരീക്ഷത്തില്‍ അഞ്ചിരട്ടി വേഗതയില്‍ വരെ സഞ്ചരിക്കാന്‍ ഇവയ്ക്ക് സാധിക്കുന്നു. മണിക്കൂറില്‍ 6,200 കിലോമീറ്റര്‍ അഥവാ 3,850 മൈല്‍ ദൂരത്തില്‍ സഞ്ചരിക്കാന്‍ ഇതിന് സാധിക്കുന്നു. ലോകരാജ്യങ്ങള്‍ വരെ ഉറ്റുനോക്കുന്നതാണ് ഭാരതത്തിന്റെ മിസൈല്‍ കരുത്ത്. ഏറ്റവുമൊടുവിലായി ലോംഗ്- റേഞ്ച് ഹൈപ്പര്‍സോണിക് മിസൈലാണ് പരീക്ഷിച്ചിരിക്കുന്നത്. ഇന്നലെയാണ് ഭാരതം ഈ ദീര്‍ഘദൂര ഹൈപ്പര്‍സോണിക്ക് മിസൈല്‍ വിജയകരമായി വിക്ഷേപിച്ചത്. ഡി.ആര്‍.ഡി.ഒയിലേയും സൈന്യത്തിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാര്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.
ബാലിസ്റ്റിക് മിസൈലുകള്‍ ബഹിരാകാശത്തേക്കാണ് പേലോഡുകള്‍ എത്തിക്കുക. തുടര്‍ന്ന് ലക്ഷ്യത്തിലേക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണം ഉപയോഗപ്പെടുത്തിയാണ് എത്തുന്നത്. എന്നാല്‍ ക്രൂസ് മിസൈലുകള്‍ സ്വയം സഞ്ചരിച്ചാണ് ആക്രമണം നടത്തുക. അതേസമയം പ്രതിരോധ രംഗത്ത് കൂടുതല്‍ മുന്നേറ്റം ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ പുതിയ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കാന്‍ കൂടി ഒരുങ്ങുകയാണ് ഇന്ത്യ.
ഇന്ത്യന്‍ സൈന്യത്തിന്റെ കൈവശമുള്ള മിസൈലുകളുടെ എണ്ണം കൂട്ടാനാണ് ഇന്ത്യയുടെ തീരുമാനം. ഹ്രസ്വ, ഇടത്തരം ദൂര മിസൈലുകളുടെ എണ്ണം ക്രമേണ വര്‍ധിപ്പിക്കും. സമീപകാലത്തായി, ശത്രുക്കളുമായുള്ള ഏറ്റുമുട്ടലുകളില്‍ ബാലിസ്റ്റിക് മിസൈലുകളുടെ വലിയ തോതിലുള്ള ഉപയോഗം ഉണ്ടായിരുന്നു. ചൈനയടക്കമുള്ള രാജ്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാനാണ് നിലവില്‍ പുതിയ ആയുധ ശേഖരങ്ങള്‍ ഇന്ത്യ സ്വന്തമാക്കുന്നത്. എല്ലാ തരത്തിലുമുള്ള സുരക്ഷാ വെല്ലുവിളികളെയും നേരിടാന്‍ സജ്ജരാകേണ്ടതിനെ കുറിച്ച് ഇന്ത്യന്‍ സേന വിശദമായ ചര്‍ച്ചകള്‍ നടത്തിയുരുന്നു.
നിരവധി മിസൈലുകളും ആണവായുധങ്ങളും സ്വന്തമായുള്ള ചൈനയുമായി വടക്ക് കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ വെല്ലുവിളികളെയും നേരിടുന്നതിനാണ് ഇന്ത്യ ആയുധ ശേഖരം വര്‍ധിപ്പിക്കുന്നത്.