- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഓടുന്ന ബസിനെ പോലെ ആകാശത്ത് ഉയർന്നു പറന്ന 'ഇൻഡിഗോ' വിമാനങ്ങൾ; യഥാ സമയവും വളരെ കൃത്യമായി ആളുകളെ കയറ്റി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന രീതി; എല്ലാം ശുഭമായി പോകുന്നതിനിടെ പൈലറ്റുമാരുടെ ഷെഡ്യൂൾ അടക്കം താറുമാറായ കാഴ്ച; ഇതോടെ കലിപൂണ്ട യാത്രക്കാരും; രാജ്യത്തെ വട്ടം കറക്കിയ ആ സംഭവത്തിൽ വടിയെടുത്ത് കേന്ദ്രം; സിഇഒയ്ക്കും എട്ടിന്റെ പണി
ഡൽഹി: രാജ്യത്തുടനീളം വിമാനസർവീസുകൾ വ്യാപകമായി തടസ്സപ്പെടുത്തിയ സംഭവത്തിൽ ഇൻഡിഗോക്കെതിരെ കടുത്ത നടപടിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും കനത്ത പിഴ ചുമത്താനും ശുപാർശ ചെയ്യുന്ന റിപ്പോർട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സമർപ്പിച്ചു. ലക്ഷക്കണക്കിന് വിമാനയാത്രക്കാർക്കാണ് ഈ പ്രതിസന്ധി കടുത്ത ദുരിതമുണ്ടാക്കിയത്.
കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം സമർപ്പിച്ച റിപ്പോർട്ടിൽ ഇൻഡിഗോയ്ക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്. ആഭ്യന്തര സർവീസുകൾ മാത്രം താറുമാറായതിൽ ദുരൂഹതയുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അന്വേഷണം പൂർത്തിയായാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
സിഇഒ പീറ്റർ എൽബേഴ്സിനെ സ്ഥാനത്തുനിന്ന് മാറ്റാനും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും കേന്ദ്രസർക്കാർ നിർദ്ദേശിച്ചേക്കും. വിഷയത്തിൽ ഡിജിസിഎ നേരത്തെ ഇൻഡിഗോ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.
പൈലറ്റുമാരുടെ ജോലിസമയ ക്രമീകരണങ്ങളെ ചൊല്ലി മാനേജ്‌മെന്റും പൈലറ്റുമാരും തമ്മിലുണ്ടായ തർക്കവും സർവീസ് പ്രതിസന്ധിക്ക് കാരണമായെന്നാണ് വിലയിരുത്തൽ. പുതുക്കിയ നിയമപ്രകാരം പൈലറ്റുമാരുടെ ജോലിസമയക്രമം നടപ്പാക്കുന്നതിൽ ഇളവ് നേടിയെടുക്കുന്നതിനായി ഇൻഡിഗോ മനപ്പൂർവം പ്രതിസന്ധി സൃഷ്ടിച്ചതാണെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.
ഡിജിസിഎ ജോയിന്റ് സെക്രട്ടറി സഞ്ജയ് കെ. ബ്രഹ്മനെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ റിപ്പോർട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് സമർപ്പിച്ചത്. റിപ്പോർട്ടിലെ വിവരങ്ങൾ നിലവിൽ രഹസ്യമാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ടെങ്കിലും, ഇത് വൈകാതെ പരസ്യപ്പെടുത്തുമെന്നും സൂചനയുണ്ട്. ഈ മാസം 2 മുതൽ 9 വരെ ഏഴ് ദിവസങ്ങളിലായി രാജ്യവ്യാപകമായി 5000 ഇൻഡിഗോ സർവീസുകളാണ് താറുമാറായത്.
ഈ നടപടികൾ ഇന്ത്യൻ വ്യോമയാന മേഖലയിലെ ഓപ്പറേഷണൽ കാര്യക്ഷമതയും ഉപഭോക്തൃ സംരക്ഷണവും ഉറപ്പാക്കാൻ ലക്ഷ്യം വെക്കുന്നതായാണ് വിലയിരുത്തൽ.




