- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിര്‍ത്തി കടന്നുള്ള തിരിച്ചടി ഉടന്‍? അടിയന്തര സാഹചര്യം നേരിടാന്‍ തയാറാകണമെന്നും അവശ്യ മരുന്നുകള്‍ കരുതണമെന്നും ജമ്മുവിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം; സൈനിക ഓപ്പറേഷന്‍ വൈകില്ലെന്ന അഭ്യൂഹം ശക്തമാക്കി നടപടികള്‍; ഭയന്നു വിറച്ച് പാക്കിസ്ഥാന്‍; ആണവ പോര്‍മുനകള്‍ അതിര്‍ത്തിയില്‍ തല്‍കാലം വിന്യസിക്കില്ല; യുദ്ധജയം ധര്‍മ്മ വഴിയില്‍ ഉറപ്പിക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള തിരിച്ചടി ഉടന്‍ ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറാകണമെന്നും ആവശ്യ മരുന്നുകള്‍ കരുതണമെന്നും ജമ്മുവിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതായി റിപ്പോര്‍ട്ട്. ഇതില്‍ നിന്നും സൈനിക ഓപ്പറേഷന്‍ വൈകില്ലെന്ന അഭ്യൂഹം ശക്തമാക്കിയ നടപടിടകള്‍. ജമ്മുവിലെയും ബാരാമുള്ളയിലെയും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടേയും ആശുപത്രികളുടേയും അനുസരണത്തിനായാണ് പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
സമൂഹിക സംഘര്‍ഷമോ സൈനിക തര്‍ക്കമോ മൂലം സൃഷ്ടിക്കാവുന്ന അടിയന്തര അവസ്ഥകള്‍ നേരിടാന്‍ ആശുപത്രികള്‍ പൂര്‍ണ്ണമായി സജ്ജമാകണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ജീവനക്കാരുടെ അവധികള്‍ നിയന്ത്രിക്കുകയും ആശുപത്രി ജീവനക്കാര്‍ സ്ഥിരമായി ഡ്യൂട്ടിയില്‍ നിലകൊള്ളുകയും ചെയ്യണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
അവശ്യ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ആവശ്യമായ അളവില്‍ സൂക്ഷിക്കുകയും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിക്കുകയും ചെയ്യണമെന്ന് ആശുപത്രികളോടുള്ള നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ ഉടന്‍ പ്രവര്‍ത്തിക്കാനാവുന്ന രീതിയിലുള്ള ഒരുക്കങ്ങളാണ് ലക്ഷ്യം.
അതേസമയം, പഹല്‍ഗാം ആക്രമണത്തില്‍ പാക് ഭീകര സംഘടനകളുടെ പങ്ക് ഇന്ത്യ സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുസംബന്ധിച്ച വിവരങ്ങള്‍ അന്താരാഷ്ട്ര തലത്തിലുള്ള നേതാക്കളുമായി പങ്കുവെച്ചതായും വിദേശകാര്യ മന്ത്രാലയം മറ്റു രാജ്യങ്ങളെ വിവരമറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയുടെ നടപടിയില്‍ ഭയന്ന് വിറച്ചിരിക്കുകയാണ് പാക്കിസ്ഥാന്‍. ആണവ പോര്‍മുനകള്‍ അതിര്‍ത്തിയില്‍ തല്‍കാലം വിന്യസിക്കില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്ത് തന്നെയായലും യുദ്ധജയം ധര്‍മ്മ വഴിയില്‍ തന്നെ ഉറപ്പിക്കാന്‍ ഇന്ത്യ ഉടന്‍ തന്നെ ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.