- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പ്രിയപ്പെട്ട കെ സി... എസ് ഡി പി ഐയുടെ ഘടകകക്ഷിയാണ് കോണ്‍ഗ്രസ് എന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ വാദം അംഗീകരിച്ചോ? നിസ്സഹകരണം കോണ്‍ഗ്രസ് തുടരണം; പാര്‍ട്ടിയേയും നേതാക്കളെയും അപമാനിച്ച് ഇല്ലാ വാര്‍ത്ത കൊടുത്തതിന് ഖേദം പോലും പ്രകടിപ്പിച്ചിട്ടില്ല; ഇനിയും ഉപദ്രവിയ്ക്കും! പൊട്ടിത്തെറിച്ച് അണികള്‍; റിപ്പോര്‍ട്ടറില്‍ നേതാക്കള്‍ക്ക് ഉത്തരമില്ല!
കൊച്ചി: കോണ്‍ഗ്രസിന്റെ ആത്മാഭിമാനം വീരപ്പന്‍ കാശു കൊടുത്തു വാങ്ങി! ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കില്ല കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ തെറ്റിദ്ധരിച്ച് ഞങ്ങളിലേക്ക് മടങ്ങി വരുമെന്ന് അരുണ്‍കുമാറിന്റെ വെല്ലുവിളി യാഥാര്‍ത്ഥ്യമായി.... പ്രിയപ്പെട്ട കെ സി വേണുഗോപാല്‍ എസ്ഡിപിഐയുടെ ഘടകകക്ഷിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാദം അംഗീകരിച്ചോ ?- ഇതാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഈ വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കലാപം പുകയുകയാണ്. ആത്മാഭിമാനം പോയെന്നാണ് വാദം. സന്ദീപ് വാര്യര്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതാണ് ഇതിന് എല്ലാം കാരണം.
റിപ്പോര്‍ട്ടര്‍ ടിവിയുമായി സഹകരണം കോണ്‍ഗ്രസ് പുന:സ്ഥാപിച്ചതില്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായ അമര്‍ഷം വ്യപകമാണ്. ഇതാണ് സോഷ്യല്‍ മീഡയിയില്‍ നിറയുന്നത്. ഒരു വര്‍ഷം നീണ്ടുനിന്ന ബഹിഷ്‌കരണത്തിന് വിരാമമിട്ട് ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ വീണ്ടും പങ്കെടുത്തു തുടങ്ങിയതോടെയാണ് പ്രവര്‍ത്തകരില്‍ അതൃപ്തി പടര്‍ന്നത്. റിപ്പോര്‍ട്ടര്‍ ടിവി ചാനല്‍ ചര്‍ച്ചയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ ചര്‍ച്ചയില്‍ പങ്കെടുത്തതോടെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് അണികളില്‍ നിന്നുയരുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയോടുള്ള നിസ്സഹകരണം കോണ്‍ഗ്രസ്സ് തുടരേണ്ടതു തന്നെയാണ്.ഈ പാര്‍ട്ടിയേയും നേതാക്കളെയും അപമാനിച്ച് ഇല്ലാവാര്‍ത്ത കൊടുത്തതിന് ഖേദം പോലും പ്രകടിപ്പിച്ചിട്ടില്ല.ഇനിയും ഉപദ്രവിയ്ക്കും-ഇതാണ് ഉയരുന്ന പൊതു വികാരം.
റിപ്പോര്‍ട്ടര്‍ ചാനലുമായി കോണ്‍ഗ്രസ് നിസഹകരണം പ്രഖ്യാപിച്ചത് ഈ വര്‍ഷം ജനുവരിയിലായിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ചാനലുമായി സഹകരിച്ചില്ല. ചാനല്‍ കോണ്‍ഗ്രസ്സിനെതിരെ തുടക്കം മുതല്‍ തുടര്‍ച്ചയായി വ്യാജ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തു എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. തുടര്‍ന്ന് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി ബഹിഷ്‌ക്കരണം പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ടര്‍ ചാനലുമായുള്ള യുദ്ധം കോണ്‍ഗ്രസ് അവസാനിപ്പിച്ചു.റിപ്പോര്‍ട്ടര്‍ ടിവിയുമായി സഹകരിക്കാന്‍ കെപിപിസി തീരുമാനിച്ചെന്ന് ചാനല്‍ ചര്‍ച്ചയില്‍ അവതാരക അവകാശപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കുറിപ്പുകളാണ് ചുവടെ
നാളെകളില്‍ നിങ്ങള്‍ക്ക് പറയാന്‍ കോണ്‍ഗ്രസ് എന്നൊരു പ്രസ്ഥാനം കേരളത്തില്‍ ഉണ്ടാകില്ല
സമീപകാലത്ത് കോണ്‍ഗ്രസില്‍ വന്ന ഏറ്റവും വലിയ മാറ്റം എന്ന് പറയുന്നത്
അതിന്റെ ശക്തമായ സോഷ്യല്‍ മീഡിയ സംവിധാനമായിരുന്നു.
റിപ്പോര്‍ട്ടര്‍ ചാനല്‍ ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ സംവിധാനത്തെ തകര്‍ക്കാനുള്ള നീക്കവും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും നടക്കുന്നുണ്ട്.
ബഹിഷ്‌കരണം കോണ്‍ഗ്രസിന്റെ നയമല്ല പാര്‍ട്ടിയെടുക്കുന്ന തീരുമാനത്തിനൊപ്പം
വിമര്‍ശനങ്ങള്‍ ഒന്നുമില്ലാതെ ഉറച്ചുനില്‍ക്കുന്നതാണ് യഥാര്‍ത്ഥ പാര്‍ട്ടി സ്‌നേഹികള്‍ എന്നും
പ്രവര്‍ത്തകരുടെ തലച്ചോറിലേക്ക് നരേറ്റീവ് കുത്തിവയ്ക്കുന്ന തിരക്കിലാണ് നേതൃത്വം
ആ പ്രചാരണം വിശ്വസിക്കുന്ന പ്രവര്‍ത്തകര്‍
കോണ്‍ഗ്രസിന്റെ ചരിത്രം അറിയാത്തവരാണെന്ന് പറയാതെ വയ്യ.
കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും വ്യത്യസ്തമാക്കുന്നത് ചിന്താശേഷിയുള്ള അണികളാണ്
നേതൃത്വം തെറ്റ് കാണിച്ചാല്‍ അത് ചോദ്യം ചെയ്യാന്‍ മടിയില്ലാത്ത അണികളാണ് കോണ്‍ഗ്രസിന്റെ ശക്തി
മഹാത്മാഗാന്ധിയുടെ സ്ഥാനാര്‍ത്ഥിക്ക് എതിരെ വരെ മത്സരിച്ച പാരമ്പര്യമുള്ള പ്രസ്ഥാനമാണിത്
മല്ലികാര്‍ജുന്‍ ഖേര്‍ഗക്കെതിരെ ശശി തരൂര്‍ മത്സരിച്ച പ്രസ്ഥാനമാണത്.
അവിടെ നേതൃത്വത്തിന് പിഴവ് പറ്റിയാല്‍ ചൂണ്ടിക്കാണിക്കുന്ന തിരുത്തല്‍ ശക്തികളാണ് എല്ലാ കാലത്തും അണികള്‍ '
അണികളുടെ വികാരം മാനിക്കാതെ പാര്‍ട്ടി നേതൃത്വം പോയ സ്ഥലങ്ങളിലൊക്കെ ബീഹാറിലെ അവസ്ഥയാണ് പില്‍ക്കാലത്ത് ഉണ്ടായിട്ടുള്ളത്.
ബീഹാറിലെ കോണ്‍ഗ്രസ് ആണ് കേരളത്തിലെ കോണ്‍ഗ്രസ് അണികളുടെ ലക്ഷ്യമെങ്കില്‍ നേതൃത്വത്തിന്റെ മുന്നില്‍ പഞ്ച പുച്ഛം അടക്കി നില്‍ക്കുക.
അതല്ല കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായി തുടരണം എന്നുള്ള ആഗ്രഹമുള്ളവര്‍ ആണെങ്കില്‍
ഇതുപോലെ ചാനലുകളുടെ മുന്നില്‍ പോലും മുട്ടുമടക്കുന്ന നേതൃത്വത്തിനെതിരെ ഒരു വാക്കുകൊണ്ടെങ്കിലും പ്രതികരിക്കാന്‍ നിവര്‍ന്നു നില്‍ക്കുക
നിങ്ങള്‍ ഇന്നത് ചെയ്തില്ലെങ്കില്‍
നാളെകളില്‍ നിങ്ങള്‍ക്ക് പറയാന്‍ കോണ്‍ഗ്രസ് എന്നൊരു പ്രസ്ഥാനം കേരളത്തില്‍ ഉണ്ടാകില്ല
പ്രതിസ്ഥാനത്ത് വേണുഗോപാല്‍
പ്രിയപ്പെട്ട കെ സി വേണുഗോപാല്‍ എസ്ഡിപിഐയുടെ ഘടകകക്ഷിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാദം അംഗീകരിച്ചോ ? ?
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു അധ്യായം ആയിരുന്നു റിപ്പോര്‍ട്ടര്‍ ചാനലിന്റെ ബഹിഷ്‌കരണം. കോണ്‍ഗ്രസിനെതിരെ വ്യാജവാര്‍ത്തകള്‍ നിരവധി ചാനലുകള്‍ കൊടുത്തിട്ടുണ്ട്. അതിനെയൊക്കെ സഹിഷ്ണുതയോടു കൂടി കണ്ട ചരിത്രമാണ് കോണ്‍ഗ്രസിന്റെത്. എന്നാല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുതരത്തിലും യോജിക്കാനാവാത്ത വിധത്തിലാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ കോണ്‍ഗ്രസിനെതിരെ വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ടത്.
കെ സി വേണുഗോപാലിനെതിരെയും കെ സുധാകരനെതിരെയും സതീശന് എതിരെയും കെ മുരളീധരന് എതിരെയും വ്യാജവാര്‍ത്തകള്‍ കൊടുത്തതും രാഹുലിനെ നീല പെട്ടിയില്‍ കുടുക്കാന്‍ നോക്കിയതും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വല്ലാതെ പ്രകോപിപ്പിച്ചു.
മിന്നുന്ന വിജയം നേടിയ രാഹുലിന്റെ വിജയത്തിന്റെ തിളക്കം കുറക്കാന്‍ എസ്ഡിപിഐയുടെ വോട്ട് കൊണ്ടാണ് ജയിച്ചതെന്ന് പരാമര്‍ശമാണ് കാര്യങ്ങളുടെ ഗതി മാറ്റിയത്. യുഡിഎഫിന്റെ ഘടകകക്ഷിയാണ് എസ്ഡിപിഐ എന്ന് വ്യക്തമാക്കുന്ന തരത്തില്‍ തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നടങ്കം തിരിഞ്ഞത്. ആ പരാമര്‍ശം പിന്‍വലിക്കാതെ ചാനലിനോട് സഹകരിക്കരുതെന്ന് അണികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു.റിപ്പോര്‍ട്ടര്‍ ചാനലിന് വിമര്‍ശിച്ചതിന്റെ പേരില്‍ പത്തോളം പ്രവര്‍ത്തകര്‍ക്കെതിരെ ചാനല്‍ കള്ളക്കേസ് കൊടുത്തു. അതോടുകൂടി അണികള്‍ കൂടുതല്‍ പ്രകോപിതരായി.
ചാനലില്‍ പോകരുതെന്ന ആവശ്യം അവഗണിച്ചുകൊണ്ട് ചാനലില്‍ പോയ ഒട്ടുമിക്ക നേതാക്കളും പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞു. 50 ദിവസങ്ങള്‍ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കാതെ തന്നെ റിപ്പോര്‍ട്ടര്‍ ചാനലിലെ അന്തി ചര്‍ച്ചയില്‍ നേതാക്കള്‍ പങ്കെടുക്കാതെയായി.
പങ്കെടുക്കാന്‍ അണികള്‍ സമ്മതിച്ചില്ല എന്ന് പറയുന്നതാണ് സത്യം.
തുടര്‍ന്ന് കെ സുധാകരന്‍ എന്ന പ്രവര്‍ത്തകരുടെ നേതാവ് ഔദ്യോഗികമായിത്തന്നെ ചാനലിനെ ബഹിഷ്‌കരിച്ചു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എസ്ഡിപിഐയുടെ ഘടകകക്ഷിയാണെന്ന പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നും
പ്രവര്‍ത്തകര്‍ക്കെതിരെ കൊടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണം എന്നതും ആയിരുന്നു കെപിസിസിയുടെ ആവശ്യം.
355 ദിവസങ്ങള്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ അന്തി ചര്‍ച്ചയില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുത്തില്ല. ഇതിനിടയില്‍ വീണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ചാനല്‍ കള്ള കേസുകള്‍ കൊടുത്തു. പല പ്രവര്‍ത്തകരുടെയും വീട് വളഞ്ഞ് പാതിരാത്രിയില്‍ പോലീസ് അറസ്റ്റ് ചെയ്യാന്‍ നോക്കിയതും അണികളുടെ ദേഷ്യം കൂട്ടി.
കോണ്‍ഗ്രസ് പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആയതോടെ കേവലം പാര്‍ട്ടി ചാനലായി റിപ്പോര്‍ട്ടര്‍ അധപതിച്ചു. ചാനലിലെ മാധ്യമപ്രവര്‍ത്തകരുടെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ടു. ഡോക്ടര്‍ അരുണ്‍കുമാറിന്റെയൊക്കെ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ന്നു. ഉണ്ണി ബാലകൃഷ്ണന്‍ കാര്യങ്ങള്‍ മനസ്സിലാക്കി ചാനലില്‍ നിന്നും ജീവനും കൊണ്ട് ഓടി. ലാന്‍ഡിങ് ചാനല്‍ കോടികള്‍ കൊടുത്തു സ്വന്തമാക്കി റേറ്റിംഗില്‍ ജിമ്മിക്കി കാണിച്ച് പിടിച്ചു നിന്നതാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഏക ആശ്വാസം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കാണികളുടെ എണ്ണത്തില്‍ ചാനല്‍ അഞ്ചാമത് ആറാമതോ ആയി എന്നതാണ് സത്യം
ഒടുവില്‍ ചാനല്‍ എന്നെ രക്ഷിക്കാന്‍ കെപിസിസി നേതൃത്വം നേരിട്ടു രംഗത്തിറങ്ങി.
എസ്ഡിപിഐ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാതെ
അണികള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാതെ
പുതിയ കെപിസിസി നേതൃത്വം
ചാനലിന്റെ ബഹിഷ്‌കരണം പിന്‍വലിച്ചു.
ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കില്ല കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ തെറ്റിദ്ധരിച്ച് ഞങ്ങളിലേക്ക് മടങ്ങി വരുമെന്ന് അരുണ്‍കുമാറിന്റെ വെല്ലുവിളി യാഥാര്‍ത്ഥ്യമായി
കോണ്‍ഗ്രസ് റിപ്പോര്‍ട്ടര്‍ ചാനലിന് മുന്നില്‍ മുട്ടുമടക്കി '
എന്നാല്‍ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ അണികളുടെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നടന്നുകൊണ്ടിരിക്കുന്നത്. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ഭാരവാഹികള്‍ പലരും പരസ്യമായി രാജി പ്രഖ്യാപിച്ചു കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുഴുകിയിരിക്കുന്ന മറ്റ് അംഗങ്ങള്‍ പലരും തെരഞ്ഞെടുപ്പിനുശേഷം രാജിസമര്‍പ്പിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സന്ദീപ് വാര്യര്‍ അടക്കമുള്ള
പ്രിയ നേതാക്കളെ പോലും അണികള്‍ വെറുതെ വിട്ടില്ല.
കോണ്‍ഗ്രസ് എസ്ഡിപിഐയുടെ ഘടകകക്ഷിയാണെന്ന് അംഗീകരിച്ചുകൊണ്ട്
പ്രവര്‍ത്തകര്‍ക്കെതിരെ ഉള്ള കേസ് പിന്‍വലിക്കാതെ ചാനല്‍ ചര്‍ച്ചയ്ക്ക് പോകുന്ന
മുഴുവന്‍ നേതാക്കളെയും ഒറ്റുകാരാണെന്ന് വിശേഷിപ്പിക്കുകയാണ്
അണികള്‍ '
നൂറ്റാണ്ട് പഴക്കമുള്ള ഒരു പ്രസ്ഥാനമാണ് ഒരു ചാനലിന്റെ ഭീഷണിക്ക് മുമ്പില്‍ കീഴടങ്ങിയത് എന്നത് അണികളെയും പ്രസ്ഥാനത്തെയും നാണം കെടുത്തുകയാണ്. ചാനല്‍ മുതലാളിമാരുടെ കാശ് വാങ്ങിക്കൊണ്ട് പാര്‍ട്ടിയെ സണ്ണി ജോസഫ് ഒറ്റി എന്നാണ്പലരും പറയുന്നത് കെ സി വേണുഗോപാലിന് ഇതില്‍ പങ്കുണ്ടെന്നും പലരും പറയുന്നു
അതുകൊണ്ട് പ്രിയപ്പെട്ട കെ സി വേണുഗോപാല്‍
നിങ്ങളോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഞാന്‍ ചോദിക്കുകയാണ്
കോണ്‍ഗ്രസ് എസ്ഡിപിഐയുടെ ഘടകകക്ഷിയാണെന്ന റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാദം നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ?
അംഗീകരിച്ച് ബഹിഷ്‌കരണം റദ്ദാക്കിയെങ്കില്‍ നിങ്ങള്‍ ആ പാര്‍ട്ടിക്ക് വരുത്തിയ മാനക്കേട്
എത്ര വലുതെന്ന്
കാലം നിങ്ങള്‍ക്ക് തെളിയിച്ചു തരും
മറ്റൊരു ഫെയ്‌സ് ബുക്ക് കുറിപ്പ് ചുവടെ
350 ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു
ട്രീ കട്ടര്‍ ചാനലിലെ അന്തി ചര്‍ച്ചയില്‍ ഒരു കോണ്‍ഗ്രസ് വക്താവ് പങ്കെടുത്തിട്ട് '
'കോണ്‍ഗ്രസിനെതിരെ കൊടുത്ത വ്യാജവാര്‍ത്ത പിന്‍വലിക്കില്ല. ഞങ്ങളെ ബഹിഷ്‌കരിച്ച കോണ്‍ഗ്രസ് പാര്‍ട്ടി തെറ്റ് തിരുത്തി ഞങ്ങളുടെ ചാനലില്‍ വരുമെന്ന് അരുണ്‍കുമാര്‍ വെല്ലുവിളിച്ചിട്ടും
350 ദിവസങ്ങള്‍ പിന്നിടുന്നു '
ആ വെല്ലുവിളിയും കൂടി കൊണ്ടാണ് ട്രീ കട്ടര്‍ ചാനല്‍ എന്ന നാണംകെട്ട ചാനലിനോടുള്ള വെറുപ്പ് വൈകാരികമായി മാറുന്നത്. പാര്‍ട്ടിയുടെ ഔദ്യോഗിക ബഹിഷ്‌കരണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആ ചാനലിന്റെ അന്തി ചര്‍ച്ചയില്‍ പാര്‍ട്ടി പ്രതിനിധി പങ്കെടുക്കുന്നത് കാണുമ്പോള്‍ അങ്ങേയറ്റം സങ്കടം തോന്നുന്നു.
ഒരു നാലാംകിട ചാനലിന്റെ വെല്ലുവിളിക്ക് മുമ്പില്‍ പാര്‍ട്ടി നേതാക്കള്‍ കീഴടങ്ങുന്ന ദയനീയ കാഴ്ച
കെപിസിസിയോടും പ്രതിഷേധം
ട്രീ കട്ടര്‍ ചാനലിന്റെ മുമ്പില്‍ പാര്‍ട്ടിയുടെ മാനം പണയപ്പെടുത്തിയതിലും പ്രവര്‍ത്തകര്‍ക്കെതിരെ കൊടുത്തിരിക്കുന്ന വിവിധ കേസുകള്‍
പിന്‍വലിക്കാതെ
ചാനല്‍ ബഹിഷ്‌കരണം പിന്‍വലിച്ചതിലും
കെപിസിസി പ്രസിഡന്റിനോടുള്ള ശക്തമായുള്ള വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുന്നു.
ഇന്ന് ഒരു നാലാംകിട ചാനലിനോട് വരെ
അഡ്ജസ്റ്റ് ചെയ്യുന്നവര്‍ നാളെ എന്തൊക്കെ ചെയ്യുമെന്ന് ഊഹിച്ചു നോക്ക്????????????
Sunny Joseph
Shafi Parambil
PC Vishnunadh




