- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുന്നറിയിപ്പെന്ന നിലയിലാണ് ബാലചന്ദ്ര മേനോനെ ഫോണില്‍ വിളിച്ചത്; മൂന്ന് നടിമാര്‍ രഹസ്യ മൊഴി നല്‍കുമെന്ന കാര്യം അറിയിച്ചു; താങ്കള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാനായിരുന്നു മറുപടി'; ബാലചന്ദ്ര മേനോനെ ബന്ധപ്പെട്ടെന്ന് നടിയുടെ അഭിഭാഷകന്‍
ബാലചന്ദ്ര മേനോനെ ബന്ധപ്പെട്ടെന്ന് നടിയുടെ അഭിഭാഷകന്‍
കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ ഫോണില്‍ ബന്ധപ്പെട്ടെന്ന് സമ്മതിച്ച് നടിയുടെ അഭിഭാഷകന്‍ സംഗീത് ലൂയിസ്. അതേസമയം താന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണം സംഗീത് ലൂയിസ്തള്ളി. മുന്നറിയിപ്പ് എന്ന നിയിലാണ് അദ്ദേഹത്തെ ഫോണില്‍ വിളിച്ചത് എന്നാണ് ബാലചന്ദ്ര മോനോന്‍ വ്യക്തമാക്കിയത്.
മൂന്ന് നടിമാര്‍ രഹസ്യ മൊഴി നല്‍കുമെന്ന കാര്യം അറിയിച്ചെന്നും സംഗീത് ലൂയിസ് ഒരു ചാനലിനോട് പറഞ്ഞു. താങ്കള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാനായിരുന്നു ബാലചന്ദ്ര മേനോന്റെ മറുപടി. അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും സംഗീത് ലൂയിസ് വ്യക്തമാക്കി. അതേസമയം, നടി യൂട്യൂബ് ചാനലിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ ബാലചന്ദ്ര മേനോന്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നടിയുടെ അഭിമുഖം സംപ്രേക്ഷണം ചെയ്ത ചാനലുകള്‍ക്കെതിരെ കൊച്ചി സിറ്റി സൈബര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
നടിക്കെതിരെയും അഭിഭാഷകനെതിരെയും നല്‍കിയ ബ്ലാക്ക്മെയിംഗ് പരാതിയില്‍ ഡിജിപി ഇന്ന് തീരുമാനമെടുക്കും.ആലുവ സ്വദേശിനിയായ നടിയാണ് ബാലചന്ദ്ര മേനോനെതിരെ യൂട്യൂബ് ചാനലിലൂടെ ലൈംഗിക ആരോപണം ഉന്നയിച്ചത്. പിന്നാലെ ബാലചന്ദ്ര മേനോന്‍ യൂട്യൂബ് ചാനലുകള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് സൈബര്‍ പൊലീസ് ഐടി ആക്ട് പ്രകാരമാണ് കേസെടുത്തത്. നടിയുടെ
അഭിഭാഷകനെതിരെയും ബാലചന്ദ്രമേനോന്‍ കഴിഞ്ഞദിവസം ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ബ്ലാക്ക്മെയില്‍ ചെയ്തെന്നാണ് പരാതി. സെപ്തംബര്‍ 13ന് ഭാര്യയുടെ ഫോണ്‍ നമ്പറിലായിരുന്നു കോള്‍ വന്നത്. അടുത്തദിവസം നടി സമൂഹമാദ്ധ്യമങ്ങളില്‍ ഇക്കാര്യം സൂചിപ്പിച്ച് പോസ്റ്റുമിട്ടു. തന്നെ സമൂഹമാദ്ധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നും ബാലചന്ദ്രമേനോന്‍ പറയുന്നു. വക്രബുദ്ധികളായ ധനമോഹികളുടെ ഗൂഢനീക്കത്തിന്റെ ഇരയാണെന്ന് താനെന്നും നടന്‍ ആരോപിച്ചു.
നടന്‍ മുകേഷിനെതിരെ പരാതി കൊടുത്ത അതേ നടിയാണ് ബാലചന്ദ്രമേനോനേയും ഭീഷണിപ്പെടുത്തിയെന്ന ആരോപണ വിധേയ. നിരവധി നടന്മാര്‍ക്കെതിരെ ഈ നടി കരുനീക്കം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബാലചന്ദ്രമേനോന്‍ പോലീസില്‍ പരാതി നല്‍കുന്നത്. മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്നായിരുന്നു നടിയുടെ അഭിഭാഷകന്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയത്. ഭാര്യയുടെ നമ്പറില്‍ സെപ്റ്റംബര്‍ 13നാണ് കോള്‍ വന്നത്. ഇതിന്റെ പിറ്റേന്ന് നടി സമൂഹമാധ്യമത്തില്‍ തനിക്കെതിരെ പോസ്റ്റിട്ടു''- ബാലചന്ദ്രമേനോന്‍ പരാതിയില്‍ പറയുന്നു.
ബാലചന്ദ്രമേനോന്റെ പരാതിയില്‍ യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസെടുത്ത് സൈബര്‍ പൊലീസ് നടപടിയും തുടങ്ങി. നടിയുടെ ലൈംഗിക ആരോപണം സംപ്രേഷണം ചെയ്ത ചാനലുകള്‍ക്കെതിരെയാണ് അന്വേഷണം. ലൈംഗികത പ്രകടമാകുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരമാണ് കേസ്. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിന്റെ മറവ് പിടിച്ച് നിരവധി തട്ടിപ്പുകാര്‍ ബ്ലാക് മെയിലിംഗിന് ശ്രമിക്കുന്നുവെന്ന ആരോപണം സജീവമാണ്.
മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു തുടങ്ങിയവര്‍ക്കെതിരെ പീഡനപരാതി നല്‍കിയ നടിക്കെതിരെയാണ് ബാലചന്ദ്രമേനോന്റെ പരാതി. മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. അടുത്തദിവസം നടി സമൂഹമാധ്യമങ്ങളില്‍ ഇക്കാര്യം സൂചിപ്പിച്ച് പോസ്റ്റിട്ടതായും പരാതിയില്‍ പറയുന്നു. മുകേഷിനും മണിയന്‍പിള്ള രാജുവിനും എതിരെ പരാതി പറഞ്ഞിട്ടുള്ള നടി സമൂഹമാധ്യമത്തില്‍ തന്റെയടക്കം ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് കമിംഗ് സൂണ്‍ എന്ന് പറഞ്ഞ് ലൈംഗിക ആരോപണങ്ങള്‍ സൂചിപ്പിക്കുന്ന ചില പോസ്റ്റുകളിട്ടുവെന്നാണ് ബാലചന്ദ്ര മേനോന്റെ പരാതി.