- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിച്ചുവളർത്തിയ കുട്ടികുറുമ്പനെ കാണാതായി; വേദന സഹിക്കാൻ വയ്യാതെ ഉടമ; മാസങ്ങൾക്കിപ്പുറം തന്റെ പാതി ജീവനായ പൂച്ചയെ തെരുവിൽ നിന്ന് കണ്ടെത്തി; ഉടമയെ കണ്ട സന്തോഷത്തിൽ കാലിൽ ചെറുതായി മാന്തി; മുറിവ് ഗുരുതരമായി; ഒടുവിൽ പൂച്ച കാരണം ദിമിത്രിക്ക് സംഭവിച്ചത്..!
മോസ്കോ: വളർത്തുമൃഗങ്ങളെ ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണില്ല. അവരുടെ ഒമാനത്തൂടെയുള്ള നോട്ടവും അവരുടെ വികൃതികളും കാണാനും നല്ല രസമാണ്. പക്ഷെ അവ കാരണം ചിലരുടെ ജീവിതം ദുരന്തത്തിൽ ആകുന്നതും നമ്മൾ കാണാറുണ്ട്. അങ്ങനെ ഒരു ദാരുണ സംഭവമാണ് റഷ്യയിൽ നടന്നിരിക്കുന്നത്. താൻ ഓമനിച്ചു വളർത്തിയ പൂച്ച കാരണം ഉടമയുടെ ജീവൻ നഷ്ടമായത് ആണ് സംഭവം.
റഷ്യയിലാണ് സംഭവം നടന്നത്. വളർത്തു പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ 55കാരന് ദാരുണാന്ത്യം. ദിമിത്രി ഉഖിൻ എന്നയാളാണ് രക്തംവാർന്ന് മരണത്തിന് കീഴടങ്ങിയത്. ദിമിത്രിയുടെ ആരോഗ്യപ്രശ്നങ്ങളാണ് സ്ഥിതി വഷളാകാൻ കാരണമായതെന്ന് റിപ്പോർട്ട് ചെയ്യുന്നു. നവംബർ 22ന് റഷ്യയിലെ ലെനിൻഗ്രാഡ് മേഖലയിലെ കിരിഷി ജില്ലയിലാണ് സംഭവം നടന്നത്.
രണ്ട് ദിവസം മുൻപ് കാണാതായ തൻ്റെ പൂച്ച സ്റ്റിയോപ്കയെ തിരയുകയായിരുന്നു ദിമിത്രി ഉഖിൻ എന്ന മനുഷ്യൻ. തിരച്ചിലുകൾക്കൊടുവിൽ തെരുവിൽ നിന്ന് പൂച്ചയെ കണ്ടെത്തി. തുടർന്ന് ദിമിത്രി പൂച്ചയെ വീട്ടിലേക്ക് കൊണ്ടുവന്നു.
അന്ന് വൈകുന്നേരത്തോടെ പൂച്ച ദിമിത്രിയുടെ കാലിൽ ചെറുതായി മാന്തിയതാണ് വിനയായത്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, രക്തം കട്ടപിടിക്കുന്ന അവസ്ഥ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന ദിമിത്രിയെ പൂച്ചയുണ്ടാക്കിയ മുറിവ് ഗുരുതരമായി ബാധിക്കുകയായിരിന്നു.
കുറച്ച് കഴിഞ്ഞ് രക്തസ്രാവം തടയാൻ കഴിയാതെ വന്നതോടെ ദിമിത്രി തന്റെ അയൽക്കാരനെ വിളിക്കുകയും ചെയ്തു. രാത്രി 11 മണിയോടെ ഒരാൾ തൻ്റെ സുഹൃത്തിൻ്റെ കാലിൽ നിന്ന് വലിയ രീതിയിൽ രക്തം വരുന്നതായി എമർജൻസി സർവീസിനെ വിളിച്ച് അറിയിച്ചെന്നും ദിമിത്രിയുടെ കാലിലെ മുറിവ് ഗുരുതരമാകുകയും രക്തം വാർന്ന് ദിമിത്രി ഒടുവിൽ മരിക്കുകയും ചെയ്തു.
അതേസമയം, ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണമാണ് അദ്ദേഹം മരിച്ചതെന്ന് അയൽവാസി ആരോപിച്ചു. മെഡിക്കൽ സംഘം എത്തിയപ്പോഴേയ്ക്കും ദിമിത്രി മരണത്തിന് കീഴടങ്ങിയെന്നാണ് അയൽവാസി പറയുന്നത്. സംഭവസമയത്ത് ദിമിത്രിയുടെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. സംഭവത്തിൽ സ്റ്റിയോപ്ക എന്ന പൂച്ച നിരുപദ്രവകാരിയാണെന്നും ഭാര്യ പറയുന്നു.