- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആനയെ അടുത്ത് നിന്ന് കാണാൻ ഇഷ്ടം; കാമുകിയുടെ ആഗ്രഹം നിറവേറ്റാൻ കാമുകന്റെ സാക്രിഫൈസ്; സ്പെയിനിൽ നിന്ന് വിമാനം കയറി നേരെ തായ്‌ലൻഡിൽ; പാർക്ക് സന്ദർശിക്കുന്നതിനിടെ അടുത്ത മോഹം; കൊമ്പനാനയെ കുളിപ്പിക്കാൻ തുനിഞ്ഞ യുവതിക്ക് സംഭവിച്ചത്; കരഞ്ഞ് തളർന്ന് യുവാവ്; 'കോ യാവോ' എലിഫന്‍റ് കെയറിൽ നടന്നത്!
ബാങ്കോക്: യുവ തലമുറ എപ്പോഴും എക്‌സ്‌പ്ലോർ ചെയ്യാനും സാഹസികതയ്ക്കും തിരഞ്ഞെടുക്കുന്ന രാജ്യമാണ് തായ്‌ലൻഡ്. രാജ്യത്ത് ദിനം പ്രതി നിരവധി സഞ്ചാരികളാണ് ടൂറിസ്റ്റ് സ്പോട്ടുകൾ സന്ദർശിക്കുന്നതിനായി എത്തുന്നത്. അതുപോലെ അവിടെ പോകാൻ കുറച്ചൊക്കെ ധൈര്യവും വേണം. ചില സ്ഥലങ്ങളിൽ അപകടങ്ങളും പതിയിരിക്കുന്നു.
അവിടെ പോകുമ്പോൾ മുൻകരുതലുകൾ ഒക്കെ പാലിച്ച് അധികൃതർ പറയുന്നതൊക്കെ അനുസരിച്ച് വേണം പോകാൻ. ഇപ്പോഴിതാ തായ്‌ലൻഡിലെ ഒരു എലിഫന്‍റ് കെയറിൽ നടന്ന അതിദാരുണമായ വാർത്തയാണ് പുറം ലോകം അറിഞ്ഞ് ഞെട്ടിയിരിക്കുന്നത്.
സംഭവം ഇങ്ങനെ, അടുത്തിടെ കാമുകനൊപ്പം തായ്‌ലൻഡ് സന്ദര്‍ശിച്ച 22 -കാരിയുടെ ജീവൻ നഷ്ടമായി. തായ്‌ലൻഡിലെ എലിഫന്‍റ് കെയർ സെന്‍ററിൽ വച്ച് ആനയെ കുളിപ്പിക്കുന്നതിനിടെയാണ് യുവതി ആനയുടെ കുത്തേറ്റ് കൊല്ലപ്പെട്ടതാണ് സംഭവം.
എലിഫന്‍റ് കെയർ സെന്‍ററില്‍ വിനോദ സഞ്ചാരികളെയും ആനകളെ കുളിപ്പിക്കാന്‍ അനുവദിക്കാറുണ്ട്. ഇത്തരത്തില്‍ കാമുകനോടൊപ്പം ആനകളെ കുളിപ്പിക്കുന്നതിനിടെ അക്രമാസക്തനായ ആന യുവതിയെ കുത്തി കൊല്ലുക ആയിരുന്നെന്ന് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. വടക്ക് പടിഞ്ഞാറൻ സ്പെയിനിലെ വല്ലഡോലിഡ് സ്വദേശിയായ ബ്ലാങ്ക ഒസുൻഗുരെൻ ഗാർസിയയാണ് കൊല്ലപ്പെട്ടതെന്ന് സ്പാനിഷ് പത്രങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. തെക്കുപടിഞ്ഞാറൻ തായ്‌ലൻഡിലെ യാവോ യായ് ദ്വീപിലെ കോ യാവോ എലിഫന്‍റ് കെയർ സെന്‍ററില്‍ വച്ച് കഴിഞ്ഞ ജനുവരി മൂന്നിനാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു.
സ്പെയിനിലെ പാംപ്ലോണയിലെ നവാര സർവകലാശാലയിൽ നിയമവും അന്താരാഷ്ട്ര ബന്ധങ്ങളും പഠിക്കുന്ന അഞ്ചാം വർഷ വിദ്യാർത്ഥിയായിരുന്നു ബ്ലാങ്ക. തായ്‍ലന്‍ഡിലെ യൂണിവേഴ്സിറ്റി എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുക്കാനായാണ് ഇവര്‍ തായ്‌ലൻഡിൽ എത്തിയത്. മരണത്തില്‍ സർവകാശാല അഗാധമായ ദുഃഖം രേഖപ്പെടുത്തി. കാമുകനോടൊപ്പം ആനയെ കുളിപ്പിക്കുന്നതിനിടെ പ്രകോപിതനായ ആന അപ്രതീക്ഷിതമായി ബ്ലാങ്കയെ ആക്രമിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
തായ്‌ലൻഡ് ദേശീയോദ്യാന വകുപ്പിന്‍റെ കണക്കനുസരിച്ച് നാലായിരത്തിലധികം കാട്ടാനകൾ ഇവിടുത്തെ വന്യജീവി സങ്കേതങ്ങൾ, പാർക്കുകൾ, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജീവിക്കുന്നുണ്ട്. അതോടൊപ്പം ഏതാണ്ട് 4,000 -ത്തോളം ആനകളെ ടൂറിസം കേന്ദ്രങ്ങളിലും മെരുക്കി വളർത്തി വരുന്നു. സംഭവത്തിൽ അധികൃതരും അനുശോചനം രേഖപ്പെടുത്തിയിരിക്കുകയാണ്.