- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്കായി പുത്തന്‍ അവസരങ്ങള്‍ ഒരുക്കി ദുബായ്; ആദ്യമായി വീടുകള്‍ വാങ്ങുനന്വര്‍ക്ക് വാഗ്ദാനം നല്‍കുന്നത് ആകര്‍ഷണീയമായ ലോണും വിലയില്‍ ഒരു കോടിയുടെ കിഴിവും; 'ഫസ്റ്റ് ടൈം ഹോം ബയര്‍ പ്രോഗ്രാം' ചര്‍ച്ചകളിലേക്ക്
ദുബായ്: ഒരു വീട് സ്വന്തമാക്കാന്‍ ഏറെ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് ഒരു സുവര്‍ണ്ണവസരം ഒരുങ്ങിയിരിക്കുകയാണ് ദുബായ്. പുതിയ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കാന്‍ ആകര്‍ഷണീയമായ മോര്‍ട്ട്‌ഗേജാണ് ലഭ്യമാക്കിയിരിക്കുന്നത്. മാത്രമല്ല, വിലയില്‍ ഒരു കോടി രൂപയുടെ ഇളവും ലഭിക്കും. യുണൈറ്റഡ് അറബ് എമിരേറ്റ്‌സിലെ ഈ നഗരത്തിലേക്ക് താമസക്കാരെ കൂടുതലായി ആകര്‍ഷിക്കുന്നതിനായാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഫസ്റ്റ് ടൈം ഹോം ബയര്‍ പ്രോഗ്രാം എന്ന ആകര്‍ഷകമായ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
ആദ്യമായി വീടുകള്‍ വാങ്ങുന്നവര്‍ക്കായി ഒരുപിടി ആനുകൂല്യങ്ങളാണ് യു എ ഇ സര്‍ക്കാാര്‍ വാഗ്ദാനം ചെയ്യുന്നത്. ദുബായിലുള്ള, ആദ്യമായി വീട് വാങ്ങുന്ന എല്ലാവര്‍ക്കും ഇവ ലഭിക്കും. അതുകൂടാതെ, എമിറേറ്റ്‌സില്‍ ഒരു വീട് വാങ്ങാന്‍ കഴിയുന്ന പ്രവാസികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഈ പദ്ധതിയില്‍ സൈന്‍ അപ് ചെയ്യുന്നവര്‍ക്ക്, പ്രാദേശിക പ്രോപ്പര്‍ട്ടി ഡവലപ്പര്‍മാര്‍ നിര്‍മ്മിക്കുന്ന പുത്തന്‍ വീടുകള്‍ വാങ്ങാന്‍ മുന്‍ഗണന ലഭിക്കും. മാത്രമല്ല, വീടുകള്‍ ബുക്ക് ചെയ്യുമ്പോള്‍, മെച്ചപ്പെട്ട വിലക്കിഴിവും ലഭിക്കും എന്നാണ് ദുബായ് ഭരണകൂടം വ്യക്തമാക്കുന്നത്.
അതുപോലെ വിവിധ ബാങ്കുകളില്‍ നിന്നായി കൂടുതല്‍ മെച്ചപ്പെട്ട മോര്‍ട്ട്‌ഗേജ് ഓഫറുകളും ലഭ്യമാക്കും. അതോടൊപ്പം റെജിസ്‌ട്രേഷന്‍ ഫീസ് പലിശയില്ലാതെ സൗകര്യപൂര്‍വ്വം നല്‍കാനുള്ള സംവിധാനവുമുണ്ട്. ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ചും ഈ പേയ്‌മെന്റ് നടത്താവുന്നതാണ്. ബ്രിട്ടന്‍ പോലുള്ള വികസിത രാജ്യങ്ങളിലെ, സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാകാതെ ക്ലേശിക്കുന്ന യുവജനതയെ ഇതുവഴി ആകര്‍ഷിക്കാന്‍ കഴിയും എന്നാണ് ദുബായ് ഭരണകൂടം കരുതുന്നത്. അതുപോലെ, വര്‍ദ്ധിച്ച നികുതിയുടെ അമിത സമ്മര്‍ദ്ദം ഏല്‍ക്കുന്ന സമ്പന്നവര്‍ഗ്ഗത്തെയും ആകര്‍ഷിക്കാന്‍ കഴിയുമെന്ന് അവര്‍ കരുതുന്നു.
ഈ പദ്ധതി ഉപയോഗിക്കുന്നവര്‍ക്ക് വരുമാന നികുതി നല്‍കേണ്ടി വരില്ല. യു എ ഇ അവിടത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും നികുതി ചുമത്തുന്നില്ല എന്നതാണ് അതിന് കാരണം യു എ ഇ പൗരന്മാര്‍, ബ്രിട്ടീഷ് പ്രവാസികള്‍, എമിരേറ്റ്‌സിലേക്ക് പുതിയതായി എത്തുന്നവര്‍ എന്നിവര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതില്‍ മൂന്നാമത്തെ വിഭാഗത്തില്‍ പെടുന്നവര്‍ പക്ഷെ ദുബായില്‍ എത്തിയാല്‍ ആദ്യം തന്നെ ഒരു വീട് വാങ്ങേണ്ടതായി വരും. ഈ പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദുബായില്‍ മറ്റ് വീടുകള്‍ സ്വന്തമായി ഉണ്ടാകരുത് എന്ന് മാത്രമാണ് നിബന്ധന. ദുബായില്‍ ഒരു വീട് വാങ്ങി വാടകയ്ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കിലും ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.
ഒന്നിലധികം പേര്‍ ചേര്‍ന്നാണ് വീട് വാങ്ങുന്നതെങ്കില്‍, അവര്‍ക്കെല്ലാം അതിനുള്ള അര്‍ഹത ഉണ്ടായിരിക്കണം. പദ്ധതിയില്‍ റെജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റിലോ ദുബായ് റെസ്റ്റ് എന്ന ആപ്പിലോ പോയി, ആവശ്യമായ വിവരങ്ങള്‍ സമര്‍പ്പിച്ചതിനു ശേഷം അപേക്ഷിക്കാവുന്നതാണ്. നിങ്ങള്‍ക്ക് അര്‍ഹതയുണ്ടെങ്കില്‍, ഫസ്റ്റ് ടൈം ഹോം ബയര്‍ ക്യൂ ആര്‍ കോഡ് സഹിതം ഡി എല്‍ ഡിയില്‍ നിന്നും ഈമെയില്‍ സന്ദേശം ലഭിക്കും. ഈ കോഡ് ഉപയോഗിച്ച് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാവുന്നതാണ്. ദമാക് പ്രോപ്പര്‍ട്ടീസ്, നഖീല്‍ പ്രോപ്പര്‍ട്ടീസ്, എമ്മാര്‍ തുടങ്ങി ദുബായ് കെട്ടിടനിര്‍മ്മാണ രംഗത്തെ പ്രമുഖ കമ്പനികള്‍ ഈ പദ്ധതിയില്‍ പങ്കാളികളാകുന്നുണ്ട്. അതുപോലെ കമ്മേഴ്സ്യല്‍ ബാങ്ക് ഓഫ് ദുബായ്, ദുബായ് ഇസ്ലാമിക് ബാങ്ക്, എമിരേറ്റ്‌സ് എന്‍ ബി ഡി, എമിരേറ്റ്‌സ് ഇസ്ലാമിക് ആന്‍ഡ് മാഷ്രേഖ് ബാങ്ക് തുടങ്ങിയവരും ഇതില്‍ പങ്കാളികളാണ്.
ദുബായില്‍ പ്രോപ്പര്‍ട്ടി വാങ്ങുന്നവര്‍ അതിസമ്പന്നരാണെന്ന ഒരു മിഥ്യാ ധാരണയുണ്ട്. വളരെ വ്യത്യസ്തമായ ഒരു വിഭാഗം ഇന്ത്യക്കാരാണ് ദുബായില്‍ എത്തി പ്രോപ്പര്‍ട്ടി വാങ്ങുന്നതെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. പൂനെയില്‍ നിന്നുള്ള മദ്ധ്യവര്‍ഗ കുടുംബങ്ങളും, സൂറത്തില്‍ നിന്നുള്ള ബിസിനസ്സ് ഉടമകളും, ബംഗളൂരുവില്‍ നിന്നുള്ള ടെക്കികളും ഇപ്പോള്‍ ദുബായിയെ ഉറ്റുനോക്കുന്നത് ആകാശത്തെ അതിര്‍വരമ്പുകള്‍ നോക്കിയല്ല. പാസ്പോര്‍ട്ടിനോട് ചേര്‍ന്നുള്ള ആനുകൂല്യങ്ങള്‍ക്കും വേണ്ടിയാണ്.ദുബായില്‍ പ്രോപ്പര്‍ട്ടി വാങ്ങുന്നവര്‍ക്ക് കൂടുതലും ലക്ഷ്യം വയ്ക്കുന്നത് ഗോള്‍ഡന്‍ വിസ സ്വന്തമാക്കുന്നതിന് വേണ്ടിയാണ്. രണ്ട് മില്യണ്‍ ദിര്‍ഹത്തിന് മുകളിലുള്ള പ്രോര്‍പ്പര്‍ട്ടി വാങ്ങുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കാനുള്ള യോഗ്യതയുണ്ട്. അതായത് ദീര്‍ഘകാല താമസവും ആഗോള മൊബിലിറ്റിയും ലഭിക്കും.