- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഇറാനില്‍ ഇനി നില്‍ക്കരുത്, എങ്ങനെയെങ്കിലും രക്ഷപ്പെടൂ'! വാണിജ്യ വിമാനങ്ങള്‍ കിട്ടുന്ന മുറയ്ക്ക് മടങ്ങാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദ്ദേശം; ടെഹ്റാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ആശങ്കയില്‍; ഷെരീഫ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി ലഹള; അമേരിക്കന്‍ പടയൊരുക്കം ശക്തം; ഇറാന്‍-യുഎസ് പോര് മൂര്‍ച്ഛിക്കുമ്പോള്‍ നെഞ്ചിടിപ്പോടെ പ്രവാസി ലോകം

ടെഹ്റാന്‍/ന്യൂഡല്‍ഹി: ഇറാന്‍ - യുഎസ് സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം രാജ്യം വിടണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. വിദ്യാര്‍ത്ഥികള്‍, ബിസിനസുകാര്‍, വിനോദസഞ്ചാരികള്‍ തുടങ്ങി ഇറാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും ലഭ്യമായ വാണിജ്യ വിമാനങ്ങളോ മറ്റ് ഗതാഗത മാര്‍ഗങ്ങളോ ഉപയോഗിച്ച് ഉടന്‍ മടങ്ങണമെന്നാണ് നിര്‍ദ്ദേശം. പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്ത് ഇന്ത്യന്‍ എംബസി അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരും ഇന്ത്യന്‍ വംശജരും അതീവ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന ഇടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. നേരത്തെ ജനുവരിയില്‍ ഇറാന്‍ ഭരണകൂടം പ്രതിഷേധക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചപ്പോഴും ഇന്ത്യ സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.
രാജ്യം വിടാന്‍ തയ്യാറെടുക്കുന്നവര്‍ തങ്ങളുടെ പാസ്‌പോര്‍ട്ട്, ഐഡന്റിറ്റി കാര്‍ഡുകള്‍ തുടങ്ങിയ യാത്രാ രേഖകള്‍ എപ്പോഴും കൈവശം വെക്കണമെന്ന് എംബസി നിര്‍ദ്ദേശിച്ചു. പൗരന്മാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ക്കായി ഇന്ത്യന്‍ എംബസി പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പുറത്തിറക്കിയിട്ടുണ്ട്:
ഇറാനിലുള്ള എല്ലാ ഇന്ത്യക്കാരും https://www.meaers.com/request/home എന്ന ലിങ്ക് വഴി എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പൗരന്മാര്‍ ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധം പുലര്‍ത്തണമെന്നും പ്രാദേശിക മാധ്യമങ്ങളിലൂടെയുള്ള വാര്‍ത്തകള്‍ കൃത്യമായി ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. സൈനിക നീക്കങ്ങള്‍ക്കുള്ള സാധ്യതകള്‍ ഗൗരവകരമായി കണ്ട് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നീക്കത്തിലാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.
വാണിജ്യ വിമാനങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായ മാര്‍ഗങ്ങളിലൂടെ എത്രയും വേഗം ഇറാന്‍ വിടണമെന്നാണ് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാര്‍ഥികള്‍, തീര്‍ത്ഥാടകര്‍, വ്യവസായികള്‍, വിനോദസഞ്ചാരികള്‍ തുടങ്ങി ഇറാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഈ മുന്നറിയിപ്പ് ബാധകമാണ്.
ഇന്ത്യന്‍ എംബസിയുടെ പ്രധാന നിര്‍ദേശങ്ങള്‍:
ലഭ്യമായ ഗതാഗത സൗകര്യങ്ങള്‍ ഉപയോഗിച്ച് ഇറാനില്‍ നിന്ന് ഉടന്‍ പുറത്തുകടക്കുക
പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക
പ്രാദേശിക മാധ്യമങ്ങള്‍ വഴിയുള്ള വാര്‍ത്തകള്‍ ശ്രദ്ധിക്കുകയും ഇന്ത്യന്‍ എംബസിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുക
പാസ്പോര്‍ട്ട്, ഐഡി കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള യാത്രാ രേഖകള്‍ എപ്പോഴും കൈവശം വയ്ക്കുക
ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ എംബസിയില്‍ പേര് വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്യണം
അടിയന്തര സഹായത്തിനു ബന്ധപ്പെടേണ്ട നമ്പറുകള്‍ - +989128109115; +989128109109; +989128109102; +989932179359
ഇമെയില്‍: cons.tehran@mea.gov.in
ജനുവരിയിലെ പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മ പുതുക്കി വീണ്ടും ഇറാനില്‍ കടുത്ത ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യന്‍ എംബസിയുടെ നടപടി. ടെഹ്റാന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ സര്‍വകലാശാലകളില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ നടക്കുകയാണ്. അതേസമയം, ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ വ്യാഴാഴ്ച ജനീവയില്‍ നടക്കാനിരിക്കെ, ഗള്‍ഫ് മേഖലയിലേക്ക് വന്‍തോതില്‍ സൈനിക വിമാനങ്ങളും യുദ്ധോപകരണങ്ങളും നീക്കി ട്രംപ് ഭരണകൂടം സമ്മര്‍ദ്ദം ശക്തമാക്കി. മേഖലയില്‍ യുഎസ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇന്ത്യയെ ഇത്തരമൊരു മുന്‍കരുതല്‍ നടപടിക്ക് പ്രേരിപ്പിച്ചത്.
സാഹചര്യം വഷളാകുന്നു
ആണവ കരാറിനെച്ചൊല്ലി അമേരിക്ക ഇറാനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം ഗള്‍ഫ് മേഖലയിലേക്ക് വന്‍തോതില്‍ യുദ്ധവിമാനങ്ങളും സൈനിക സജ്ജീകരണങ്ങളും നീക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച ജനീവയില്‍ നിര്‍ണ്ണായകമായ ആണവ ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ഈ നീക്കം.
അതേസമയം, ഇറാനിലെ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ആളിപ്പടരുകയാണ്. ഷെരീഫ് സര്‍വ്വകലാശാലയിലടക്കം സര്‍ക്കാര്‍ അനുകൂലികളും വിരുദ്ധരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2026 ജനുവരിയില്‍ നടന്ന പ്രക്ഷോഭത്തിന് പിന്നാലെ ഇപ്പോഴുണ്ടായിരിക്കുന്ന രണ്ടാം ഘട്ട പ്രതിഷേധങ്ങളെ ഇറാന്‍ ഭരണകൂടം കര്‍ശനമായി നേരിടുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.


