കൊച്ചി: പ്രാക്ടിക്കല്‍ ജോക്, നൂല്‍പ്പാലത്തില്‍ കൂടിയുള്ള സഞ്ചാരമാണ്. വിശേഷിച്ചും സോഷ്യല്‍ മീഡിയയില്‍ വൈറലാകാനും, ലൈക്കിനും ഷെയറിനും വേണ്ടി എന്ത് കാട്ടിക്കൂട്ടാനും മടിക്കാത്തവരുടെ എണ്ണം ഏറുന്ന ഇക്കാലത്ത് പ്രാങ്ക് വീഡിയോകള്‍ അതല്ലെങ്കില്‍ പ്രാങ്ക് കോളുകള്‍ ഒക്കെ ഞാണിന്മേല്‍ കളിയാണ്. തമാശയ്ക്കായി അവതരിപ്പിക്കുന്ന വീഡിയോയോ ഓഡിയോയോ ഒട്ടും രസിപ്പിക്കാത്ത പരിഹാസ്യ പരിപാടിയായി മാറാം. പക്ഷേ, വൈറലാകാന്‍ എടുത്തുചാടുന്നവര്‍ അതൊന്നും നോക്കാറില്ല. അവതാരകയും റേഡിയോ ജോക്കിയുമായ ആര്‍ ജെ അഞ്ജലിക്കും അത്തരമൊരു അബദ്ധം പറ്റിയെന്ന് പറയാതെ വയ്യ. ആര്‍ജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്ത പ്രാങ്ക് കോള്‍ ആണ് വലിയ വിവാദമായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അഞ്ജലിക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മലയാളികള്‍ക്ക് പ്രിയങ്കരിയായ റേഡിയോ ജോക്കി, ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന സ്ത്രീയെ വിളിച്ച് മെഹന്തി ഇടുന്ന റേറ്റ് ചോദിക്കുന്നതിനിടെ സ്വകാര്യ ഭാഗത്ത് മെഹന്തി ഇടണം എത്രയാണ് റേറ്റ് എന്ന് ചോദിച്ചതാണ് വിവാദമായത്.

മാന്യമായി തൊഴില്‍ എടുത്ത് ജീവിക്കുന്ന സ്ത്രീയെ വിളിച്ച്, വ്യത്തികേട് പറഞ്ഞ് വെളുക്കെ ചിരിക്കുക എന്നതിനെ പ്രാങ്ക് ആയി പരിഗണിക്കാനാവില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും വിമര്‍ശിക്കുന്നത്. ഇതോടെ, അഞ്ജലി മാപ്പുപറഞ്ഞ് രംഗത്തെത്തി. എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും, ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും അഞ്ജലി പറഞ്ഞു. ഇനി തന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ സംഭവിക്കില്ലെന്നും ആര്‍.ജെ അഞ്ജലി പറഞ്ഞു.


സാമ്പത്തിക വിദഗ്ധനായ ബൈജു സ്വാമി ഫേ്‌സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ:

ഏതോ രണ്ട് റേഡിയോ ജോക്കി പെണ്ണുങ്ങള്‍ സ്വന്തമായി വളരെ മാന്യമായി തൊഴില്‍ ചെയ്തു ജീവിക്കുന്ന ഒരു സ്ത്രീയെ വിളിച്ച് കയ്യില്‍ മെഹിന്ദി ഇടാന്‍ റേറ്റ് എത്രയാണ്, കാലില്‍ ഇടാന്‍ എത്രയാണെന്നൊക്കെ ചോദിച്ച് അവസാനം കുണ്ടിയില്‍ ഇടാന്‍ എത്രയാണെന്നൊക്കെ ചോദിച്ച് പരിഹസിക്കുന്നതിന്റെ ക്ലിപ് ഒരു സുഹൃത്ത് വാട്‌സാപ്പ് ചെയ്തു തന്നു..

ഈ അളിഞ്ഞ പരിപാടിയുടെ പേര് പ്രാങ്ക് എന്നാണത്രെ..

കുറച്ചു നാള്‍ മുന്‍പ് വരെ മിക്കവാറും എല്ലാ ചാനലുകളിലും ഇതേ പോലെ വഴിയേ പോകുന്നവരെ ഊശി ആക്കിയിട്ട് ഒളി കാമെറായില്‍ റെക്കോര്‍ഡ് ചെയ്ത് അവസാനം പറ്റിച്ചേ..എന്നൊക്കെ പരിഹസിക്കുന്ന തരികിട എന്നോ മറ്റോ പേരുള്ള പരിപാടികള്‍ ഉണ്ടായിരുന്നു. കുറെ എമ്പോക്കികള്‍ ഇങ്ങനെ അലവലാതിത്തരം വന്‍ കോമഡി ആണെന്നോ മറ്റോ തെറ്റിദ്ധരിച്ചു കൊണ്ട് ആര്‍ത്തു ചിരിക്കും. ഇതൊക്കെയാണോ കോമെഡി. ചെവിക്കുറ്റിക്ക് രണ്ടെണ്ണം പൊട്ടിച്ചിട്ട് വേണം പരിഹാസത്തിന് മറുപടി കൊടുക്കാന്‍.

റേഡിയോ ജോക്കി പെണ്ണുങ്ങളുടെ പ്രാങ്ക് അയച്ചു തന്ന സുഹൃത്ത് ഒരു ചോദ്യം, നിന്റെ നമ്പര്‍ അവളുമാര്‍ക്ക് കൊടുത്താല്‍ ചിലപ്പോള്‍ അവളുമാര്‍ വിളിക്കും, നീ എന്ത് ചെയ്യും. സുഹൃത്തിനോട് വോയിസ് ആയൊന്നും മറുപടി കൊടുത്തില്ല.

തങ്കന്‍ ചേട്ടന്റെ പടം അയച്ചു കൊടുത്തു..

ഒരു ചിത്രം ആയിരം വാചകങ്ങള്‍ക്ക് തുല്യം എന്നാണല്ലോ ?

സോന മിഴിയുടെ കുറിപ്പ്

Rj Anjali

ഈ വീഡിയോ കൊണ്ട് നിങ്ങള് എന്താ ഉദ്ദേശിച്ചത് എന്ന് അറിഞ്ഞ നല്ലത് ആയിരുന്നു.. പ്രാങ്ക് കാള്‍ എന്നൊക്കെ പറഞ്ഞു ഇമ്മാതിരി ടോര്‍ചര്‍ ഒക്കെ ഭയങ്കര ഓവര്‍ ആണ്.. Opposite നിക്കുന്ന ആളുകളുടെ മാനസികാവസ്ഥ എന്തോരം ഭയാനകം ആകും എന്നറിയണം എങ്കില്‍ അത് അനുഭവിക്കണം... Dress ന്റെ rate ചോദിക്കാന്‍ വിളിച്ചിട്ട് അക്കൗണ്ടില്‍ എത്രയാ ഇടേണ്ടത്, നിന്റെ റേറ്റ് ആണ് എന്ന് പറയുന്ന സമൂഹത്തില്‍ അതിനെതിരെ ആയിരം വട്ടം വിളിച്ചു പറയുമ്പോള്‍ അനുഭവിക്കുന്ന വിഷമം എത്ര ആണെന്നു അറിഞ്ഞ പറയണേ,ഒരു സ്ത്രീ ആയ നിങ്ങള്‍ തന്നെ അവരെ വിളിച്ചു ഇമ്മാതിരി വര്‍ത്താനം പറഞ്ഞത് മോശം ആയിപോയി...കുറെ നാളുകള്‍ ആയി കാണുന്ന വീഡിയോസ് മൊത്തം ഇതുപോലെ എന്തെങ്കിലും ഉടായിപ്പ് ഉണ്ടാകും, ശരിക്കും നിങ്ങടെ ചില വീഡിയോസ് നല്ലത് ആയിരുന്നു... മറ്റുള്ളവരെ harm ചെയ്യുന്ന വിധത്തില്‍ ഇതു വേണ്ടിയിരുന്നില്ല.. വിയോജിപ്പ്...!