- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വീണ ജോര്‍ജ്ജിനെ കെ.എസ്.യുക്കാര്‍ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ഹാജറാക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം നല്‍കുമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ്; ഒരു പവന്‍ സ്വര്‍ണം നല്‍കാമെന്ന് യൂത്ത് കോണ്‍ഗ്രസ്; കുഴിമന്തി ഓഫര്‍ ചെയ്തു കെ.എസ്.യുവും; വീണ ജോര്‍ജ്ജിനെ പരിഹസിച്ചു യുഡിഎഫുകാര്‍; സോഷ്യല്‍ മീഡിയയില്‍ കള്ളം പൊളിച്ചു പോസ്റ്റുകളും
വീണ ജോര്‍ജ്ജിനെ കെ.എസ്.യുക്കാര്‍ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ഹാജറാക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം നല്‍കുമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ്

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന് കഴുത്തിന് പരിക്കേറ്റത് എങ്ങനെയാണ്? സോഷ്യല്‍ മീഡിയയില്‍ സജീവമായി ചര്‍ച്ചയായി മാറിയിരിക്കുന്നത് ഈ വിഷയമാണ്. കെ എസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റെന്നാണ് മന്ത്രിയും സിപിഎമ്മുകാരും പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഈ വിഷയത്തില്‍ യുഡിഎഫുകാര്‍ വെല്ലുവിളിച്ചു കൊണ്ടാണ് പ്രതിഷേധിക്കുന്നത്. സിപിഎമ്മിന്റെ വാദംപൊളിക്കാന്‍ വേണ്ടി സമ്മാനങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് യൂത്ത് കോണ്‍ഗ്രസുകാരും മറ്റുള്ളവരും വ്യക്തമാക്കിയിരിക്കുന്നത്.
വീണയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹാജറാക്കിയാല്‍ അഞ്ച് ലക്ഷം സമ്മാനമായി നല്‍കാമെന്നാണ് കേരളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജോണി ചെക്കിട്ട ഓഫര്‍ ചെയ്തിിക്കു്‌നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവരുടെ വാക്കുകള്‍. ജോണി ചെക്കിട്ട ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ:
തെളിവ് ഹാജരാക്കുന്നവര്‍ക്ക് 5 ലക്ഷം
=================================
ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി. വീണ ജോര്‍ജ്ജിനെ ഗടഡ പ്രവര്‍ത്തകര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചു ആക്രമിച്ചതായി തെളിവ് ഹാജരാക്കുന്നവര്‍ക്ക് കേരളാ കോണ്‍ഗ്രസ്സ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി വക 5 ലക്ഷം രൂപ നല്‍കുന്നതായിരിക്കും.
സമയ പരിധി : എത്ര കാലം വേണോ നിങ്ങള്‍ക്ക് എടുക്കാം.....
ജോണി ചെക്കിട്ട
കേരളാ കോണ്‍ഗ്രസ്സ്
തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്
അതേസമയം ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണത്തില്‍ കുഴിമന്തി ചലഞ്ചുമായി കെ. എസ്. യു മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയും രംഗത്തുവന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂരില്‍ വെച്ച് കെഎസ്.യു പ്രവര്‍ത്തകര്‍ അക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ക്ക് കുഴിമന്തി നല്‍കുന്ന ചലഞ്ചാണ് കെഎസ്യു മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി നടത്തുന്നത്. വീണാ ജോര്‍ജിനെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങളും മറ്റും നടക്കുമ്പോളാണ് ചലഞ്ചുമായി കെ.എസ്.യു പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ക്ക് ഒരു പവന്‍ സ്വര്‍ണമാണ് യൂത്ത് കോണ്‍ഗ്രസ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടേതാണ് പ്രഖ്യാപനം. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ആരോഗ്യമന്ത്രിക്ക് നേരെ പ്രതിഷേധം ഉണ്ടായത്. ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ക്യാമറകളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങളില്ല എന്ന് ഇതിനകം ആര്‍പിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ക്യാമറകള്‍ എല്ലാം പരിശോധിച്ച ശേഷമാണ് ആര്‍പിഎഫ് ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് റെയില്‍വേ പൊലീസ് ആര്‍പിഎഫിനോട് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങള്‍ ഇല്ല എന്ന് വ്യക്തമായത്.
അതിനിടെ വീണയുടെ കള്ളത്തരം പൊളിച്ചുകൊണ്ട് കോണ്‍ഗ്രസുകാരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഹാരിസ് അറബി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്:
മന്ത്രി വീണാ ജോര്‍ജിന്റെ ഉടായിപ്പ് സ്റ്റെപ് ബൈ സ്റ്റെപ്പ്
1. മന്ത്രി വീണ ജോര്‍ജ്ജിന്റെ വാഹന വ്യൂഹം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നു.
2. കാറില്‍ നിന്നും മന്ത്രി ഇറങ്ങുന്നു. കയ്യില്‍ ഡയറിയും ഉണ്ട്.
3. റെയില്‍വേ സ്റ്റേഷനിലെ മുഖ്യ കവാടം വഴി മന്ത്രിയും പോലീസ് സംഘവും ഉദ്യോഗസ്ഥരും അകത്ത് കയറുന്നു.
4. കെ എസ് യു പിള്ളേര്‍ കറുത്ത കൊടിയും ആയി ഓടി വരുന്നു. പോലീസ് അവരെ ദൂരെ വച്ചു തന്നെ തടയുന്നു.
5. മന്ത്രിയെ പോലീസ് മറ്റൊരു ഭാഗത്തേക്ക് മാറ്റുന്നു. മന്ത്രി മാറാന്‍ തയ്യാറാകാതെ ഇരുന്നത് കൊണ്ട് വിഐപി സുരക്ഷാ മാന്വല്‍ അനുസരിച്ചു പോലീസ് മന്ത്രിയെ ബലം പ്രയോഗിച്ചു പുറകിലേക്ക് തള്ളുന്നു. അവിടെ വച്ചും മന്ത്രി കെ എസ് യു ക്കാര്‍ക്ക് നേരെ ചീറി അടുക്കാന്‍ ശ്രമിക്കുന്നു.
6. യൂണിഫോം ഇട്ടതും അല്ലാത്തതും ആയ ഉദ്യോഗസ്ഥര്‍ മന്ത്രിയെ പൂര്‍ണ്ണമായും ഐസൊലേറ്റ് ചെയ്തു നിര്‍ത്തുന്നു.
7. മൂന്ന് മിനിറ്റ് പോലും കഴിയും മുന്‍പ് മന്ത്രി ഒന്നാം പ്ലാറ്റ്‌ഫോമില്‍ എത്തുന്നു. പുറകെ വന്ന പ്രാദേശിക ചാനല്‍ ക്യാമറമാന്‍മാരോട് ചിരിച്ചു കൊണ്ട് ചൊറിയുന്നു. ഡ്യൂട്ടി ഓഫീസര്‍ ചാനല്‍ ക്യാമറമാന്‍മാരോട് തിരികെ പോകാന്‍ പറയുന്നു.
8. എസ്‌കലേറ്റര്‍ വഴി മന്ത്രിയും സംഘവും മൂന്നാം പ്ലാറ്റ്‌ഫോമിലേക്ക്.
9. ഇതേ ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് പോകാന്‍ ഉള്ള ഷംസീര്‍ പുറകെ എത്തുന്നു. ഷംസീര്‍ ചില ഉപദേശങ്ങള്‍ നല്‍കുന്നു. അതോടെ വീണ ജോര്‍ജിന് കഴുത്തില്‍ വേദന തുടങ്ങുന്നതായി കാണുന്നു. അത് വരെ കഴുത്തില്‍ തടവാത്ത വീണ ജോര്‍ജ് കഴുത്തില്‍ തടവാന്‍ തുടങ്ങുന്നു.
10. ആരെയൊക്കെയോ വിളിച്ചു ഷംസീര്‍ നാടകം കൊഴുപ്പിക്കുന്നു. നാറിയാലും വീണ ജോര്‍ജ് അല്ലേ എന്നാകും ഷംസീര്‍ മനസ്സില്‍ കണ്ടത്. ?? (അതിന് മറ്റ് ചില കാരണങ്ങള്‍ ഉണ്ട് ??)
11. അതീവ വേദന കൊണ്ട് മന്ത്രി പുളയുന്നു
12. മന്ത്രിയെ ആക്രമിച്ചോ എന്ന് ചോദിച്ചു പത്രക്കാര്‍ മൈക്കും ആയി വരുന്നു. സീന്‍ മുഴുവന്‍ കണ്ട പത്രക്കാര്‍ക്ക് മുന്‍പില്‍ മന്ത്രി ചൂളുന്നു. ഉടന്‍ ഷംസീര്‍ ഇടപ്പെട്ട് 'അവര്‍ക്ക് സംസാരിക്കാന്‍ പോലും കഴിയുന്നില്ല' എന്ന് പറഞ്ഞു മന്ത്രി എന്തേലും പറഞ്ഞു തിരക്കഥ പൊളിയാതെ നോക്കുന്നു.
13. നടന്നു മൂന്നാം പ്ലാറ്റ്‌ഫോമില്‍ എത്തിയ മന്ത്രിയെ വൈദ്യുത വാഹനത്തില്‍ തിരികെ കൊണ്ട് പോകുന്നു.
കട്ട്
ഇനി ക്യാമറ ആശുപത്രിയില്‍ ആണ്.
ഡോക്ടര്‍മാര്‍.. ഓപ്പറേഷന്‍ തീയേറ്റര്‍
ഓപ്പറേഷന്‍ തീയേറ്റര്‍... ഡോക്ടര്‍മാര്‍
ഇത് മാറി മാറി കാണിക്കുന്ന പോസ്റ്റ് വേറെ ഇടാം.. ??
മന്ത്രിയുടെ കെട്ടിയവന് ഫ്രീ ആയി ഒരു ഉപദേശം നല്‍കാം. സഭയില്‍ ഉള്ള കുത്തിത്തിരിപ്പ് പരിപാടിക്ക് രണ്ടീസം അവധി നല്‍കി കണ്ണൂരില്‍ വരുന്നത് നല്ലതാണ്. സ്ഥലം അത്ര പന്തിയല്ല. നവീന്‍ ബാബു ഫെയിം ദിവ്യയുടെ ആള്‍ക്കാര്‍ ഒക്കെ ജോലി ചെയ്യുന്ന ആശുപത്രിയാണ്.


