- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
യമഹ ബൈക്കിലെത്തിയവര്‍ കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് സംശയം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം; തിരുവല്ലയില്‍ തട്ടുകടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാതശിശുവിനെ കണ്ടെത്തി; ആണ്‍കുട്ടി ആരോഗ്യവാന്‍; കുറ്റൂരില്‍ സംഭവിച്ചത്

തിരുവല്ല: തിരുവല്ലയിലെ കുറ്റൂരില്‍ കൈക്കുഞ്ഞിനെ തട്ടുകടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം. കുറ്റൂര്‍ - മനക്കച്ചിറ റോഡില്‍ റെയില്‍വേ അടിപ്പാതയ്ക്ക് സമീപത്തെ ചായക്കടയില്‍ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
തട്ടുകടയില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സമീപവാസിയും പൊതുപ്രവര്‍ത്തകനുമായ വി ആര്‍ രാജേഷ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. തുടര്‍ന്ന് രാജേഷ് കടയുടമ രാജനെയും തിരുവല്ല പോലീസിനെയും വിവരം അറിയിച്ചു. പോലീസ് എത്തി ആംബുലന്‍സില്‍ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
പുലര്‍ച്ചെ ഒന്നരയോടെ യമഹ ബൈക്ക് തട്ടുകടയ്ക്ക് സമീപം എത്തി അല്പസമയത്തിനു ശേഷം മടങ്ങി പോയതായി പ്രദേശവാസികള്‍ പറഞ്ഞു. പുലര്‍ച്ചെ നടക്കാനിറങ്ങിയ പൊതുപ്രവര്‍ത്തകനും സമീപവാസിയുമായ വി.ആര്‍. രാജേഷാണ് തട്ടുകടയില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കടയ്ക്കുള്ളിലെ ബെഞ്ചില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ രാജേഷ് കടയുടമ രാജനെയും തിരുവല്ല പോലീസിനെയും വിവരമറിയിച്ചു.
നിലവില്‍ കുഞ്ഞ് പ്രത്യേക നിരീക്ഷണത്തിലാണ്. ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചിട്ടുണ്ട്. യമഹ ബൈക്കിലെത്തിയവരാണോ കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പോലീസ് സംശയിക്കുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്. പ്രസവ ആശുപത്രികള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.


