- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല; പാക്കിസ്ഥാനിലെയും നേപ്പാളിലെയും റഷ്യയിലെയും അടക്കം അനേകം വിമാന കമ്പനികള്‍ക്ക് യുകെയിലെ ആകാശത്ത് വിലക്ക്
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല
ലണ്ടന്‍: വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളും നിബന്ധനകളും 2025 ലും കര്‍ശനമായി തുടരുകയാണ്. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ സി എ ഒ) നിശ്ചയിച്ച സുരക്ഷാ മാനദണ്ഡങ്ങളും പ്രവര്‍ത്തന രീതികളും അനുസരിക്കാത്ത എയര്‍ലൈനുകളെ യു കെ എയര്‍ സേഫ്റ്റി ലിസ്റ്റില്‍ നിന്നും മാറ്റിനിര്‍ത്തും. ഇവര്‍ക്ക് ബ്രിട്ടനില്‍ പ്രവര്‍ത്തിക്കാനും കഴിയില്ല. ചുരുങ്ങിയത് 138 വിമാനക്കമ്പനികളെങ്കിലും യു കെയില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല എന്നാണ് ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
2020 ല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു വന്നതിനു ശേഷം ബ്രിട്ടന്‍, വ്യോമയാന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ നിബന്ധനകള്‍ ഉണ്ടാക്കിയിരുന്നു. ഇതനുസരിച്ച് മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള വിമാന കമ്പനികള്‍ക്ക് ബ്രിട്ടനില്‍ പ്രവര്‍ത്തിക്കാന്‍ യു കെ - പാര്‍ട്ട് ടി സി ഒ സര്‍ട്ടിഫിക്കറ്റും, സിവില്‍ ഏവിയേഷന്‍ അഥോറിറ്റി നല്‍കുന്ന ഫോറിന്‍ കാരിയര്‍ പെര്‍മിറ്റും ആവശ്യമാണ്. ഇത് രണ്ടും ലഭിച്ചതിനു ശേഷം മാത്രമെ ഇവര്‍ക്ക് ബ്രിട്ടനിലേക്കും ബ്രിട്ടനില്‍ നിന്നും വിമാന സര്‍വ്വീസുകള്‍ നടത്താന്‍ കഴിയുകയുള്ളു.
സിവില്‍ ഏവിയേഷന്‍ അഥോറിറ്റിയുടെയും എയര്‍ സേഫ്റ്റി കമ്മിറ്റിയുടെയും നിര്‍ദ്ദേശ പ്രകാരം 138 വിമാനക്കമ്പനികളെയാണ് ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നത്. പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന് അടുത്തിടെ യൂറോപ്പിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയെങ്കിലും, യു കെയില്‍ പ്രവര്‍ത്തനാനുമതി നിഷേധിച്ചിരിക്കൂകയാണ്. നേപ്പാള്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെയും നിരവധി വിമാനക്കമ്പനികള്‍ അനുമതി നിഷേധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.