- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യപ്പ സംഗമത്തില്‍ എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും കൂടെക്കൂട്ടിയ തന്ത്രം വിജയിച്ചെന്ന നിഗമനത്തില്‍ എല്‍.ഡി.എഫ്; സമദൂരം വെടിഞ്ഞ് ഇടതുചേരിയോട് അടുത്ത് എന്‍.എസ്.എസ്; വി ഡി സതീശനുമായി പരസ്യ പോരില്‍ വെള്ളാപ്പള്ളിയും; അങ്കലാപ്പിലായ കോണ്‍ഗ്രസ് സമവായ ചര്‍ച്ചകള്‍ക്ക്; ഭരണം മറിയണമെങ്കില്‍ കോണ്‍ഗ്രസിന് വേണ്ടത് ഭഗീരഥ പ്രയത്ന്നം
അയ്യപ്പ സംഗമത്തില്‍ എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും കൂടെക്കൂട്ടിയ തന്ത്രം വിജയിച്ചെന്ന നിഗമനത്തില്‍ എല്‍.ഡി.എഫ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പിണറായി വിജയന്‍ എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും കൂടെ കൂട്ടിയതോടെ അങ്കലാപ്പിലായ കോണ്‍ഗ്രസ് നേതൃത്വം സമവായ ചര്‍ച്ചകള്‍ക്ക് ഒരുങ്ങുന്നു. ആഗോള അയ്യപ്പ സംഗമത്തിന് എന്‍.എസ്.എസ് പ്രഖ്യാപിച്ച പിന്തുണയോടെ, പമ്പയില്‍ വെള്ളാപ്പള്ളിയോടൊപ്പം കാറില്‍ വന്നിറങ്ങിയ പിണറായി തുറന്നിട്ടത് പുതിയ സാമുദായിക സമവാക്യങ്ങളാണ്. ഹിന്ദു വോട്ടുകള്‍ കോണ്‍ഗ്രസിന് വേണ്ടെന്നാണു തോന്നുന്നതെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രസ്താവനയും വി.ഡി സതീശന്‍ ധിക്കാരിയാണെന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍്റ അഭിപ്രായവും നല്‍കുന്നത് കടുത്ത കോണ്‍ഗ്രസ് വിരോധം.
വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിച്ചാല്‍ വന്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ് നേതൃത്വവും. ആഗോള അയ്യപ്പ സംഗമമാണ് എന്‍.എസ്.എസിന്‍െ്റയും എസ്.എന്‍.ഡി.പിയുടെയും എല്‍.ഡി.എഫിനോടുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ ഒരു കാരണമായത്. തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് എന്‍.എസ്.എസ് സ്വീകരിച്ചിരുന്ന സമദൂര നിലപാടിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.
എല്‍.ഡി.എഫ് സര്‍ക്കാരിനെ പ്രശംസിക്കുകയും കോണ്‍ഗ്രസിനെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തതോടെ സമദൂരത്തില്‍ നിന്നും മാറുകയാണെന്ന് സന്ദേശം സുകുമാരന്‍ നായര്‍ നല്‍കിക്കഴിഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ തെറ്റു തിരുത്തുമ്പോള്‍ അവരുമായി സഹകരിക്കേണ്ടതുണ്ടെന്നും പിണറായി സര്‍ക്കാര്‍ മതേതര സര്‍ക്കാരാണെന്നും സുകുമാരന്‍ നായര്‍ പറയുമ്പോള്‍ വ്യക്തമായ പിന്തുണ നല്‍കുമെന്നു തന്നെയാണ് അര്‍ത്ഥമാക്കുന്നത്. പിണറായി സര്‍ക്കാരുമായി ഇടഞ്ഞു നിന്ന എന്‍.എസ്.എസിനെ സര്‍ക്കാരുമായി അടുപ്പിച്ചതിന് പിന്നില്‍ മന്ത്രി കെബി ഗണേശ് കുമാറിന്റെ നയതന്ത്രം ഉണ്ടെന്നും വിലയിരുത്തലുണ്ട്. അവിശ്വാസികള്‍ അയ്യപ്പസംഗമം നടത്തുന്നുവെന്ന ബി.ജെ.പിയുടെ ആരോപണം തള്ളിക്കൊണ്ടാണ് എന്‍.എസ്.എസ് നിലപാട് വ്യക്തമാക്കിയത്.
ഭൂരിപക്ഷ പ്രീണനമെന്ന യു.ഡി. എഫിന്റെ ആരോപണത്തെയും എന്‍.എസ്.എസ് ഗൗനിച്ചില്ല. ആചാര ലംഘനമുണ്ടാവില്ലെന്ന് ദേവസ്വംമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും എന്‍.എസ്.എസ് വ്യക്തമാക്കിയിരുന്നു. കാല്‍ വഴുതി വീണ് ചികില്‍സയിലായിരുന്ന സുകുമാരന്‍ നായരെ ആശുപത്രിയില്‍ നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടതോടെയാണ് മഞ്ഞുരുകല്‍ തുടങ്ങിയത്. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട എല്ലാ കൂടിയാലോചനകളിലും എന്‍.എസ്.എസിനെ സര്‍ക്കാര്‍ ഭാഗമാക്കിയിരുന്നു. അങ്ങനെയാണ്, ശബരിമല പ്രക്ഷോഭം മുതലുള്ള സര്‍ക്കാര്‍ വിരുദ്ധ നിലപാടില്‍ നിന്ന് എന്‍.എസ്.എസ് പിന്‍മാറാന്‍ തുടങ്ങിയത്.
പാര്‍ട്ടിയില്‍ നിന്നകന്ന വലിയൊരു വിഭാഗം ഈഴവ വോട്ടുകള്‍ മടക്കിക്കൊണ്ടു വരുകയെന്ന ലക്ഷ്യത്തോടെ സി.പി.എം നടത്തിയ തന്ത്രപൂര്‍വമുള്ള നീക്കമാണ് ഇപ്പോള്‍ വിജയം കാണുന്നത്. കഴിഞ്ഞ ഏപ്രിലില്‍ വെള്ളാപ്പള്ളി നടേശനെ ചേര്‍ത്തലയില്‍ സംഘടിപ്പിച്ച മഹാസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. വെള്ളാപ്പള്ളി നിലമ്പൂരില്‍ നടത്തിയ പ്രസംഗം വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതും വിദ്വേഷം പരത്തുന്നതുമാണെന്ന യു.ഡി.എഫ് നേതാക്കളുടെ ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്്.
സംഗമത്തില്‍ വെള്ളാപ്പള്ളി നടേശന്‍ തികഞ്ഞ മതേതരവാദിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതോടെ സി.പി.എമ്മിന്‍െ്റ നയം വ്യക്തമാകുകയായിരുന്നു. സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബിയെയും തള്ളിയാണ് പിണറായി വെള്ളാപ്പള്ളി ചേര്‍ത്തു പിടിച്ചത്. തരം കിട്ടുമ്പോഴെല്ലാം കോണ്‍ഗ്രസിനെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും വിമര്‍ശിക്കുന്ന സമീപനമാണ് വെള്ളാപ്പള്ളി കൈക്കാള്ളുന്നത്.
കോണ്‍ഗ്രസ് ചത്ത കുതിരയാണെന്നും മുഖ്യമന്ത്രിയാകാന്‍ നടക്കുന്നവര്‍ മാത്രമാണ് കോണ്‍ഗ്രസലുള്ളതെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കൃത്യമായ ഭൂരിപക്ഷം ലഭിക്കുമെന്നും വെള്ളാപ്പള്ളി ആവര്‍ത്തിക്കുന്നു. ത്രികോണ മത്സരത്തിന്റെ ഗുണം കൃത്യമായി എല്‍ഡിഎഫിന് കിട്ടും. ഭൂരിപക്ഷ വോട്ടുകള്‍ പിടിച്ചു നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. വിഡി സതീശന്റെ ഗ്രാഫ് കുത്തനെ താഴ്ന്നു. ധിക്കാരിയായ നേതാവായി വിഡി സതീശന്‍ മാറിയെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തിയിരുന്നു.