- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പികെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം ഞാന്‍ കൂടി അറിഞ്ഞ്; സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട ടി കെ ഗോവിന്ദന്‍ വര്‍ഗ വഞ്ചകന്; ഗോവിന്ദന്റേത് തീര്‍ത്തും അവസരവാദപരമായ നിലപാട് ജനം തള്ളും: പിണറായി വിജയന്‍
പികെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം ഞാന്‍ കൂടി അറിഞ്ഞ്

കോട്ടയം: കണ്ണൂരില്‍ ടി കെ ഗോവിന്ദന്‍ പാര്‍ട്ടിയില്‍ ഒരു പ്രതിസന്ധിയും ഉണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരക്കാരെ ജനം തള്ളിക്കളയുമെന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു. തളിപ്പറമ്പില്‍ പികെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം ഞാന്‍ കൂടി അറിഞ്ഞ് കൊണ്ടാണ്. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട ടി കെ ഗോവിന്ദന്‍ വര്‍ഗ വഞ്ചകനാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ടി കെ ഗോവിന്ദന്റേത് തീര്‍ത്തും അവസരവാദപരമായ നിലപാടാണ്. അത്തരക്കാരെ ജനവും മണ്ഡലവും തള്ളിക്കളയുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിരോധം തീര്‍ക്കുന്നു. ഒപ്പം നില്‍ക്കേണ്ട കേരളത്തിലെ പ്രതിപക്ഷം നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ വിറ്റഴിക്കാന്‍ തീരുമാനിച്ച പല സ്ഥാപനങ്ങളെയും ഈ സര്‍ക്കാര്‍ കൈപിടിച്ചുയര്‍ത്തി. ലാഭത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു. റബര്‍ മേഖലയെ പ്രതിസന്ധിയിലാക്കിയത് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയങ്ങളാണ്. ഈ സര്‍ക്കാര്‍ റബറിന്റെ താങ്ങുവില 200 രൂപയായി ഉയര്‍ത്തി കര്‍ഷകര്‍ക്കൊപ്പം നിന്നു.
മനുഷ്യ വന്യജീവി സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായ ഇടപെടല്‍ നടത്തി. കേന്ദ്രസര്‍ക്കാരിന്റെ വനംവന്യജീവി നിയമം സര്‍ക്കാരിന്റെ ഇടപെടലിന് തടസമുണ്ടാക്കി. കോണ്‍ഗ്രസ് കൊണ്ടുവന്ന നിയമത്തില്‍ ഭേദഗതി വരുത്താന്‍ ബിജെപി തയ്യാറാകുന്നില്ല. ഇതിനിടയിലും മലയോര ജനതക്ക് ആശ്വാസമായി നഷ്ടപരിഹാരം സര്‍ക്കാര്‍ ഉറപ്പ് വരുത്തി. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്കുള്ള സഹായധനം 10 ലക്ഷത്തില്‍ നിന്ന് 14 ലക്ഷമായി ഉയര്‍ത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷം നിസഹായാവസ്ഥയിലാണ്. തനിക്കെതിരായ പ്രചാരണങ്ങള്‍ അതിന്റെ ഭാഗമാണെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷം സര്‍ക്കാരിനെ വല്ലാതെ വിമര്‍ശിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. പ്രതിപക്ഷ നേതാവിന്റെ അനുയായികളുടെ ചെയ്തികളാണ് കേരളത്തിന്റെ സാംസ്‌കാരിക മേഖലയെ മലിനമാക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
കെസി വേണുഗോപാലിനെതിരെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഹരിയാനയിലെ സീറ്റ് കുംഭകോണത്തില്‍ അക്ഷേപം നേരിടുന്നയാളാണ് ഈ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. ഇവരെ കുറിച്ചുള്ള വാര്‍ത്തകള്‍ ജനം കാണുന്നുണ്ടെന്ന് മനസിലാക്കണം. ആരുടേതാണ് കപട ആത്മവിശ്വാസമെന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


