മോസ്‌കോ: യുക്രൈന്‍ റഷ്യയിലേക്ക് മിസൈലാക്രമണം നടത്തിയതിന് തൊട്ടു പിന്നാലെ ശക്തമായ തിരിച്ചടി നല്‍കുമെന്ന പ്രഖ്യാപനവുമായി റഷ്യ. വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് ആണ് യുക്രൈന് കനത്ത തിരിച്ചടി നല്‍കുമെന്ന് വ്യക്തമാക്കിയത്. വേണ്ടി വന്നാല്‍ ആണവായുധം തന്നെ പ്രയോഗിക്കുമെന്ന സൂചനയും അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നു.

പുട്ടിന്റെ അടുത്ത അനുയായിയും റഷ്യന്‍ സുരക്ഷാ സമിതിയുടെ തലവനുമായ ഡിമിത്രി മെദ്വേദേവും യുക്രൈന് ഭീഷണിയുമായി എത്തിയിരുന്നു. വേണ്ടി വന്നാല്‍ ഒരു മൂന്നാം ലോകമഹായുദ്ധത്തിന് പോലും തയ്യാറാണ് എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇരു രാജ്യങ്ങളും

തമ്മിലുള്ള യുദ്ധം ആയിരം ദിനങ്ങള്‍ പിന്നിടുമ്പോള്‍ ഇന്നലെയാണ് യുക്രൈന്‍ റഷ്യയിലേക്ക് ആറ് ദീര്‍ഘദൂര മിസൈലുകള്‍ അയച്ചത്. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് 75 മൈല്‍ അകലെയുള്ള കറാചേവ് എന്ന സ്ഥലത്താണ് ഇത് പതിച്ചത്. ഉത്തരകൊറിയ റഷ്യക്ക് നല്‍കിയ ആയുധങ്ങള്‍ പലതും സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് നേര്‍ക്കാണ് ആക്രമണം നടന്നതെന്നാണ് സൂചന.

അതേസമയം യുക്രൈന് കനത്ത തിരിച്ചടി നല്‍കുന്നതിനായി മാത്രമാണ് പുട്ടിന്‍ റഷ്യയുടെ ആണവ നയത്തില്‍ മാറ്റം വരുത്തിയത് എന്നാണ് കരുതപ്പെടുന്നത്. കൂടാതെ ബ്രിട്ടന്‍ നല്‍കിയ മിസൈലുകള്‍ ഉപയോഗിക്കാന്‍ യുക്രൈനം അനുവദിക്കുമെന്ന ബ്രിട്ടീഷ് സര്‍്ക്കാരിന്റെ സൂചനയും പുട്ടിനെേേ ്രപകാപിപ്പിച്ചതായിട്ടാണ് സൂചന. ബ്രിട്ടന്‍ നല്‍കിയ സ്റ്റോംഷാഡോ മിസൈലാണ് യുക്രൈന്‍ റഷ്യക്ക് നേരേ അയയ്ക്കാന്‍

സാധ്യതയുള്ളത്. ഉത്തര കൊറിയയില്‍ നിന്ന് പതിനായിരത്തോളം സൈനികര്‍ റഷ്യക്ക് സഹായവുമായി എത്തുന്ന വാര്‍ത്തയും യുക്രൈനേയും യൂറോപ്യന്‍ രാജ്യങ്ങളയേും അലോസരപ്പെടുത്തിയിരുന്നു.

അതിനിടയിലാണ് ബൈഡന്‍ ഭരണകൂടം യുക്രൈന് ആന്റി പേഴ്സണല്‍ ലാന്‍ഡ് മൈനുകള്‍ നല്‍കാനുള്ള തീരുമാനം കൈക്കൊള്ളുന്നത്. റഷ്യന്‍ സൈന്യം കരമാര്‍ഗ്ം യുക്രൈനിലേക്ക് കടക്കുന്നത് തടയാന്‍ ഈ മൈനുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ്

സെലന്‍സ്‌കി ഭരണകൂടം കണക്കുകൂട്ടുന്നത്. ജനവാസ മേഖലകളില്‍ ഈ മൈനുകള്‍ ഉപയോഗിക്കില്ലെന്ന് യുക്രൈന്‍ അമേരിക്കയ്ക്ക് ഉറപ്പും നല്‍കിയിട്ടുണ്ട്.

അതേസമയം യുക്രൈന്‍ തലസ്ഥാനമായ കീവിലെ എംബസി അടച്ചുപൂട്ടി. ആക്രമണ ഭീഷണിയെ തുടര്‍ന്നാണ് ഈ നടപടിയെന്നാണ് സൂചന. കൂടാതെ റഷ്യയും യുക്രൈനും പരസ്പരം കഴിഞ്ഞ ദിവസം വന്‍ തോതില്‍ ഡ്രോണ്‍ ആക്രമണവും നടത്തിയിരുന്നു.