- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുടിനേയും എര്‍ദോഗനെയും വെറുപ്പിക്കാതിരിക്കാന്‍ കുരുതിക്കളമായി ഇറാനെ തെരഞ്ഞെടുത്തു; പച്ചനിറമടിച്ച് ഏജന്റുമാര്‍ മരത്തില്‍ കയറി ഇരുന്ന് ഓപ്പറേഷന്‍; ഒറ്റുകാരെ വിമാനത്തില്‍ കയറ്റി നാട് കടത്തി സ്ഫോടനം കാത്തിരുന്നപ്പോള്‍ ബോംബ് വച്ച മുറിയിലെ എസി കേടായത് പ്രതീക്ഷ തെറ്റിച്ചു; ഒടുവില്‍ മടങ്ങി വന്ന് വെളിച്ചമണച്ചപ്പോള്‍ പൊട്ടിത്തെറി: ഹനിയയെ മൊസാദ് തീര്‍ത്തതിങ്ങനെ
ഹനിയയെ മൊസാദ് തീര്‍ത്തതിങ്ങനെ
ടെല്‍ അവീവ്: ഹമാസ് തലവനായിരുന്ന ഇസ്മായില്‍ ഹനിയയെ വധിച്ചത് തങ്ങളാണെന്ന വെളിപ്പെടുത്തല്‍ ഇസ്രയേല്‍ നടത്തിയതിന് തൊട്ടു പിന്നാലെ ഇപ്പോള്‍ അതിന്റെ വിശദാംശങ്ങളും പുറത്തു വരുന്നു. കഴിഞ്ഞ ജൂലൈ 31 നാണ് ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ സൈനിക ഗസ്റ്റ് ഹൗസില്‍ നടന്ന സ്ഫോടനത്തില്‍ ഹനിയ കൊല്ലപ്പെടുന്നത്. ഇതിനായി ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് വന്‍ തയ്യാറെടുപ്പുകളാണ് നടത്തിയത്. ചാനല്‍ 12 ടെലിവിഷന്‍ ചാനലാണ് വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടത്.
ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ കടന്ന്ു കയറി ആക്രമണം നടത്തിയതിന് തൊട്ടു പിന്നാലെ തന്നെ ഹനിയയെ വധിക്കാന്‍ ഇസ്രയേല്‍ തീരുമാനം എടുത്തിരുന്നു. ഇസ്മയില്‍ ഹനിയ ഖത്തറിലാണ് താമസിച്ചിരുന്നത്. എന്നാല്‍ അവിടെ വെച്ച് ഹനിയയെ വദിക്കുന്നതിന് ചില പ്രതിബന്ധങ്ങള്‍ ഉണ്ടായിരുന്നു. പ്രധാനമായും വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്രധാനമായും മധ്യസ്ഥത വഹിച്ചിരുന്നത് ദോഹയാണ് എന്നത് തന്നെയായിരുന്നു.
അതുകൊണ്ട് തന്നെ ഖത്തറില്‍ ആക്രമണം നടത്തിയാല്‍ അത് വെടിനിര്‍ത്തലിനെ ദോഷകരമായി ബാധികകുമെന്ന് ഇസ്രയേലിന് അറിയാമായിരുന്നു. പിന്നെ ഹനിയയെ വധിക്കാന്‍ പറ്റിയ രാജ്യങ്ങള്‍ തുര്‍ക്കിയും റഷ്യയും ഇറാനുമായിരുന്നു. ഈ മൂന്ന് രാജ്യങ്ങളിലും ഹനിയ സ്ഥിരമായി സന്ദര്‍ശനം നടത്തുണ്ടായിരുന്നു. തുര്‍ക്കിയില്‍ വെച്ചാണം് ഹനിയ കൊല്ലപ്പെടുന്നത് എങ്കില്‍ പ്രസിഡന്റ് എര്‍ദോഗാന്‍ രൂക്ഷമായി പ്രതികരിക്കുമെന്ന് ഇസ്രയേലിന് ഉറപ്പായിരുന്നു. റഷ്യയില്‍ വെച്ചാണ് വധം നടപ്പിലാക്കുകയാണെങ്കില്‍ അത് പ്രസിഡന്റ് പുട്ടിന്റെ വിരോധം വിളിച്ചു വരുത്തും.
പിന്നെ ഹനിയയെ തീര്‍ക്കാന്‍ പറ്റിയ രാജ്യം ഇറാനാണെന്ന് ഇസ്രയേല്‍ തീരുമാനിക്കുകയായിരുന്നു. ഇസ്മയില്‍ ഹനിയ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ എത്തുമ്പോഴെല്ലാം താമസിക്കുന്നത് ഇറാന്‍ സൈന്യത്തിന്റെ വടക്കന്‍ ടെഹ്റാനിലുള്ള അത്യാഡംബര ഗസ്റ്റ്ഹൗസില്‍ ആണെന്ന കാര്യം ഇസ്രയേല്‍ നേരത്തേ തന്നെ മനസിലാക്കിയിരുന്നു. ഇക്കാര്യം മൊസാദിന്റെ ഓപ്പറേഷന്‍ കൂടുതല്‍ എളുപ്പത്തിലാക്കി. എന്നാല്‍ ഇറാനെ സംബന്ധിച്ച് ഹനിയ അതീവ സുരക്ഷ ആവശ്യമായ വ്യക്തിയാണ്. അത് കൊണ്ട് തന്നെ ശക്തമായ സുരക്ഷയാണ് ഇറാന്‍ ഒരുക്കിയിരുന്നത്.
ആദ്യം ഇസ്രയേല്‍ ഹനിയയെ കൊല്ലാന്‍ പദ്ധതിയിട്ടത് ഇറാന്‍ പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ്സിയുടെ ശവസംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുമ്പോഴായിരുന്നു. എന്നാല്‍ സാധാരണക്കാരായ പലരും കൊല്ലപ്പെടും എന്നത് കൊണ്ടാണ് പദ്ധതി ഇസ്രയേല്‍
വേണ്ടെന്ന് വെച്ചത്. രണ്ട് മാസം ഇസ്രയേല്‍ ഹനിയയുടെ വരവിനായി കാത്തിരുന്നു. അങ്ങനെയാണ് ഇറാനിലെ പുതിയ പ്രസിഡന്റായി മസൂദ് പെഷസ്‌ക്യാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഹനിയ എത്തുന്ന വിവരം മൊസാദിന് ലഭിക്കുന്നത്.
ആദ്യം സത്യപ്രതിജ്ഞയുടെ തലേന്നാള്‍ വധിക്കാന്‍ ആയിരുന്നു പ്ലാന്‍ എങ്കിലും പിന്നീട് അത് സത്യപ്രതിജ്ഞക്ക് ശേഷം മതിയെന്ന് തീരുമാനിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് ത്ന്നെ മൊസാദ് നിയോഗിച്ചവര്‍ ഹനിയയുടെ മുറിയില്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചു. കിട്ക്കയ്ക്ക് അരികിലായിട്ടാണ് ഇവ സ്ഥാപിച്ചത്. സ്ഫോടനത്തെ തുടര്‍ന്ന് ഹനിയ തല്‍തക്ഷണം കൊല്ലപ്പെടുന്ന രീതിയിലായിരുന്നു എല്ലാം ക്രമീകരിച്ചിരുന്നത്. എന്നാല്‍ സ്ഫോടനത്തിന് അല്‍പ്പം മുമ്പ് ഹനിയയുടെ മുറിയിലെ എ.സി തകരാറിലായി. പെട്ടെന്ന്
തന്നെ ഹനിയ മുറി വിട്ട് പുറത്തേയ്ക്ക് പോയി.
ഹനിയ മടങ്ങിയെത്താന്‍ വൈകിയപ്പോള്‍ പണി പാളിയോ എന്ന സംശയം മൊസാദ് ഏജന്റുമാര്‍ക്ക് ഉണ്ടായി. എന്നാല്‍ എ.സി വളരെ പെട്ടെന്ന് ശരിയാക്കുകയും ഹനിയ മുറിയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. പുലര്‍ച്ചെ ഒന്ന് മുപ്പത് ആയപ്പോള്‍ കൃത്യമായി സ്ഫോടനം
നടന്നു. ഹനിയ കിടന്നുറങ്ങിയ മുറിയുടെ വലിയൊരു ഭാഗം തന്നെ സ്ഫോടനത്തില്‍ പൊളിഞ്ഞു വീണിരുന്നു. ഇറാന്‍ സൈന്യ്തതിലെ ഉന്നതര്‍ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി എങ്കിലും ഹനിയ കൊല്ലപ്പെട്ടതായി അവര്‍ മനസിലാക്കി.
ഹനിയയുടെ ചോരയില്‍ കുളിച്ച മൃതദേഹം കണ്ട സഹായിയായ ഖീല്‍ അല്‍ ഖയ്യ ബോധം കെട്ട് വീഴുകയായിരുന്നു. സംഭവത്തിന് പിന്നില്‍ മൊസാദ് ആണെന്ന് ഇറാന് അറിയാമായിരുന്നു എങ്കിലും എങ്ങനെയാണ് ഈ ഓപ്പറേഷന്‍ സാധ്യമാക്കിയതെന്ന് അവര്‍ക്ക് ഇനിയും മനസിലായിട്ടില്ല. സംഭവത്തിന് പിന്നാലെ ഇറാന്‍ സൈന്യത്തിലെ പ്രമുഖര്‍ക്ക് പോലും വലിയ ഭയമായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഹനിയ കൊല്ലപ്പെട്ട വിവരം അറിയിച്ചപ്പോള്‍ ഇറാനിലെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമേനി സൈന്യത്തോട് ഉടനടി ഇസ്രയേലിനോട് യുദ്ധം ചെയ്യാനാണ് ആവശ്യപ്പെട്ടത്.
അക്കാര്യം പ്രായോഗികമല്ല എന്ന കാര്യം ഇറാന്‍ പ്രസിഡന്റ് തന്നെ നേര്ട്ട് ഖമേനിയെ ബോധ്യപ്പെടുത്തുക ആയിരുന്നു. ഹനിയയുടെ പിന്‍ഗാമിയായി പിന്നീട് വന്ന യാഹ്യാ സിന്‍വറിനേയും ഇസ്രയേല്‍ വധിച്ചതോടെ ഹമാസ് എന്ന ഭീകര പ്രസ്ഥാനത്തിന്റെ തന്നെ അനിവാര്യമായ അന്ത്യത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയത്.