- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമിക്കടിയിലിട്ടും ഇറാനെ പിടിച്ചു ഇസ്രായേല്‍! ആണവ സ്വപ്നങ്ങള്‍ക്ക് മേല്‍ ബങ്കര്‍ ബസ്റ്ററുകള്‍ പതിച്ചു; തലേഗാന്‍ കോമ്പൗണ്ട് തകര്‍ന്ന് തരിപ്പണം; രഹസ്യ കേന്ദ്രങ്ങള്‍ ഇനി വെറും കോണ്‍ക്രീറ്റ് കൂമ്പാരം; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്
ഭൂമിക്കടിയിലിട്ടും ഇറാനെ പിടിച്ചു ഇസ്രായേല്‍!

ടെഹ്‌റാന്: ഇറാന്റെ ആണവായുധ വികസന ശേഷി തടയുന്നതിനായി ഇസ്രായേല്‍ വ്യോമസേന നടത്തിയ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ടെഹ്‌റാന് സമീപമുള്ള തലേഗന്‍ കോമ്പൗണ്ട് ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. കൃത്യമായ രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച ഇസ്രായേല്‍ വ്യോമസേന, ഇറാന്റെ ആണവ കേന്ദ്രത്തില്‍ ശക്തമായ ആക്രമണമാണ് നടത്തിയത്. ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നിര്‍ണായക സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനായി ഇറാന്‍ ഭരണകൂടം തലേഗന്‍ കോമ്പൗണ്ട് ഉപയോഗിച്ചു എന്നാണ് പറയപ്പെടുന്നത്.
ടെഹ്‌റാന്റെ തെക്കുകിഴക്കായി പാര്‍ച്ചിനിലുള്ള ഒരു കേന്ദ്രത്തെയാണ് തലേഗന്‍ കോമ്പൗണ്ട് എന്ന് വിളിക്കപ്പെടുന്നത്. ഇസ്ലാമിക് റിപ്പബ്ലിക് രഹസ്യ സൈനിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥലമാണിത്. 2024 ഒക്ടോബറിലും ഇസ്രയേല്‍ ഇവിടം ആക്രമിച്ചിരുന്നു. അതിനുശേഷം ഇറാന്‍ ഇവിടം പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നാണ് ആരോപണം. സമീപകാല ആക്രമണം ഇറാന്‍ ഭീകര ഭരണകൂടത്തിന്റെ ആണവ അഭിലാഷങ്ങള്‍ക്ക് കൂടുതല്‍ നാശം വരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തന പരമ്പരയുടെ' ഭാഗമാണ് എന്നാണ്
ഇസ്രയേല്‍ പറയുന്നത്.
30,000 പൗണ്ട് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചാണ് ആണവ കേന്ദ്രം ആക്രമിച്ചുവെന്നാണ് സൂചന. ഇവിടെ ഉണ്ടായ ആക്രമണങ്ങളുടെ ആഘാതം ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നു. കേന്ദ്രത്തെ സംരക്ഷിക്കുന്ന കോണ്‍ക്രീറ്റ് ഷെല്ലില്‍ മൂന്ന് വലിയ ദ്വാരങ്ങള്‍ ദൃശ്യമാണ്.
സംരക്ഷണത്തിനായി തലേഗാന്‍ കോമ്പൗണ്ടും സമീപ മാസങ്ങളില്‍ മണ്ണിനടിയിലായതിനാല്‍, ഇസ്രായേല്‍ ബങ്കര്‍ ബസ്റ്ററുകള്‍ ഉപയോഗിച്ച് നാശനഷ്ടങ്ങള്‍ വരുത്തേണ്ടിവരുമെന്ന നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.
30,000 എല്‍ബി ജിബിയു-57 ഇനത്തില്‍ പെട്ട ബോംബുകളാണ് ഇസ്രയേല്‍ വര്‍ഷിച്ചത്. കഴിഞ്ഞ വര്‍ഷത്തെ പന്ത്രണ്ട് ദിവസത്തെ യുദ്ധത്തില്‍ 14 എണ്ണം ഫോര്‍ഡോയിലും നടാന്‍സിലുമുള്ള ഇറാന്റെ ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നു. തലേഗാനില്‍ വരുത്തിയ നാശനഷ്ടങ്ങള്‍ കഴിഞ്ഞ വര്‍ഷം ഇറാന്റെ ഫോര്‍ഡോയിലും നടാന്‍സിലുമുള്ള ആണവ കേന്ദ്രങ്ങളില്‍ ഉണ്ടായ ആഘാതത്തിന് സമാനമാണ്. അതേസമയം, ഇസ്രായേല്‍ ടെഹ്‌റാനില്‍ ആക്രമണം തുടരുകയാണ്.
ഇറാനിയന്‍ തലസ്ഥാനത്തെ ഭരണകൂട ലക്ഷ്യങ്ങളില്‍ ഒറ്റരാത്രികൊണ്ട് 'വിപുലമായ' വ്യോമാക്രമണമാണ് അവര്‍ നടത്തിയത്. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് വ്യോമസേനയുടെ കമാന്‍ഡ് സെന്ററുകള്‍, ഇമാം ഹൊസൈന്‍ സര്‍വകലാശാലയിലെ ഒരു കോമ്പൗണ്ട്, ഐആര്‍ജിസിയുടെ സൈനിക അക്കാദമി, മറ്റ് ആയുധ സംഭരണ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഐഡിഎഫ് പറഞ്ഞു. ഇറാന്റെ ആഭ്യന്തര സുരക്ഷാ സേന, ബാസിജ് അര്‍ദ്ധസൈനിക വിഭാഗം, ഇറാന്റെ രഹസ്യാന്വേഷണ മന്ത്രാലയത്തിന്റെ ആസ്ഥാനം എന്നിവയും ഇസ്രയേല്‍് ആക്രമിച്ചു.
'സുരക്ഷാ സേനയിലെ നിരവധി അംഗങ്ങളും ചെക്ക്‌പോസ്റ്റുകളില്‍ നിലയുറപ്പിച്ച ബാസിജ് സേനയും' കൊല്ലപ്പെട്ടതായി ഇറാനും വ്യക്തമാക്കി. മിഡില്‍ ഈസ്റ്റിലെ യുഎസ് സഖ്യകക്ഷികള്‍ക്ക് നേരെ മിസൈലുകളും ഡ്രോണുകളും അയച്ചുകൊണ്ട് ഇറാന്‍ തിരിച്ചടിച്ചു. ലോകത്തിലെ എണ്ണയുടെ 20 ശതമാനത്തോളം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന സുപ്രധാന കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ നിര്‍ബന്ധിതമായി അടച്ചുപൂട്ടി.
ഇറാന്റെ പിന്തുണയുള്ള ഭീകര സംഘടനയായ ഹിസ്ബുള്ളയ്‌ക്കെതിരെയും ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും ഇസ്രായേല്‍ ആവര്‍ത്തിച്ച് ആക്രമണം നടത്തിയിട്ടുണ്ട്.


