- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചീറ്റിപോയ മിസൈല്‍ ആക്രമണം ഇറാനെ വീണ്ടും മാനം കെടുത്തി; ഇങ്ങനെയൊരു മണ്ടത്തരം കാട്ടരുതായിരുന്നു എന്ന് പറഞ്ഞ് ഉഗ്രന്‍ തിരിച്ചടിക്കൊരുങ്ങി ഇസ്രായേല്‍; ഇനി ഇറാനികള്‍ക്ക് സമാധാനത്തോടെ ഉറങ്ങാനാവുമോ?
അങ്ങനെ തെറ്റായ തീരുമാനം എടുക്കുക വഴി ഇറാനികളുടെ സമാധാനത്തോടെള്ള ഉറക്കം നഷ്ടമാകുകയാണ്.
ജെറുസലേം: ഇറാന് എല്ലാ അര്‍ത്ഥത്തിലും പാളി. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖമേനി സുരക്ഷിത കേന്ദ്രത്തിലാണ്. ഇവിടെ ഇരുന്നാണ് ഇസ്രയേലിലേക്ക് മിസൈലുകള്‍ അയക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ ഒരെണ്ണം പോലും ലക്ഷ്യസ്ഥാനത്ത് എത്തിയില്ല. ഇത് ഇറാന് നാണക്കേടാകുകയാണ്. ഒപ്പം നല്‍കുന്നത് ഭീതിയും. ഇസ്രയേല്‍ തിരിച്ചടിച്ചാല്‍ ഇറാന്റെ കാര്യം തീരും. ഏതായാലും ഇറാനെ നേരിട്ട് ആക്രമിക്കാനുള്ള ലൈസന്‍സ് അവര്‍ തന്നെ ഇസ്രയേലിന് നല്‍കി. ഇതൊരു മണ്ടത്തരമായിരുന്നുവെന്ന് ഇറാനെ ഇസ്രയേലും അറിയിച്ചിട്ടുണ്ട്. ഇസ്രയേലിലേക്ക് മിസൈല്‍ അയച്ച മണ്ടത്തരം ഇറാനെ വലിയ പ്രതിസന്ധിയിലുമാക്കും. ഇനി ഇറാനികള്‍ക്ക് വീട്ടില്‍ കിടന്ന് സമാധനത്തോടെ ഉറങ്ങാനാകില്ല. ഏത് സമയത്തും ഇസ്രയേലിന്റേയും സുഹൃത്തുക്കളുടേയും മിസൈലുകള്‍ ഇറാന്റെ ഉറക്കം കെടുത്താന്‍ എത്തും. അങ്ങനെ തെറ്റായ തീരുമാനം എടുക്കുക വഴി ഇറാനികളുടെ സമാധാനത്തോടെള്ള ഉറക്കം നഷ്ടമാകുകയാണ്.
സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാര്‍ഢ്യവും ശത്രുക്കള്‍ക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു കഴിഞ്ഞു. ഈ തെറ്റിന് ഇറാന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രയേലിനെതിരായി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം പരാജയപ്പെട്ടു. ഇറാന്‍ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ ഇസ്രയേലിന് മറുപടി നല്‍കിക്കഴിഞ്ഞെന്ന് ഇറാന്‍ പ്രതികരിച്ചു. ഇനി ഇസ്രയേല്‍ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാന്‍ വ്യക്തമാക്കി. എന്നാല്‍ ഇറാന്റെ ആക്രമണ പദ്ധതി അമ്പേ പാളിയെന്നതാണ് വസ്തുത. ഇത് ഇറാനെ ആക്രമിച്ചാലും ഒന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസം ഇസ്രയേല
ഇസ്രയേലിനു നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത് ഹിസ്ബുള്ള തലവന്‍ സയ്യിദ് ഹസന്‍ നസ്‌റല്ലയെ ഇസ്രായേല്‍ വധിച്ചതിനുള്ള പ്രതികാരമായാണ്. ഈ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ തുടര്‍ച്ചയായിരുന്നു ഇറാന്റെ മിസൈല്‍ ആക്രമണം. ഇതിനെ പ്രതിരോധിക്കാന്‍ ഇസ്രയേലിനൊപ്പം ബ്രിട്ടണും ചേര്‍ന്നു. ആക്രമണത്തിനു പിന്നാലെ ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തുടനീളം അപായ സൈറണ്‍ മുഴങ്ങി. സൈന്യം നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായേല്‍ ജനതയോട് ആവശ്യപ്പെട്ടു.
ഇസ്രയേല്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നും ഇറാന്‍ ഉടന്‍ സ്വതന്ത്രമാകുമെന്നുമാണ് നെതന്യാഹു ഇറാനിലെ ജനങ്ങള്‍ക്ക് നേരിട്ട് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞത്. ഇറാന്‍ പിന്തുണയ്ക്കുന്നുവെന്ന് ആരോപണമുള്ള ഹമാസിനും ഹിസ്ബുള്ളയ്ക്കുമെതിരെ ഇസ്രയേല്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ഘട്ടത്തിലാണ് നെതന്യാഹുവിന്റെ അസാധാരണ സന്ദേശം. ഇതിന് പിന്നാലെയാണ് ഇറാന്‍ തിരിച്ചടിക്കാന്‍ കോപ്പു കൂട്ടിയത്. 'എല്ലാ ദിവസവും, നിങ്ങളെ സ്വാധീനിക്കുന്നതിനായി ലെബനനെ പ്രതിരോധിക്കുമെന്നും ഗാസയെ പ്രതിരോധിക്കുമെന്നും പറഞ്ഞുള്ള തീപ്പൊരി പ്രസംഗങ്ങള്‍ നടത്തുന്ന ഒരു ഭരണകൂടത്തെ നിങ്ങള്‍ കാണുന്നു. എന്നിട്ട് എല്ലാ ദിവസവും, ആ ഭരണകൂടം നമ്മുടെ പ്രദേശത്തെ കൂടുതല്‍ ഇരുട്ടിലേക്കും ആഴത്തിലുള്ള യുദ്ധത്തിലേക്കും ആഴ്ത്തുന്നു' നെതന്യാഹു പറഞ്ഞു. ഇറാനിയന്‍ ഭാഷയിലുള്ള സബ് ടൈറ്റിലോട് കൂടിയാണ് നെതന്യാഹു വീഡിയോ സന്ദേശം നല്‍കിയത്. അതുകൊണ്ടു കൂടിയാണ് മുന്നും പിന്നും ആലോചിക്കാതെ മണ്ടന്‍ ആക്രമണം ഇറാന്‍ നടത്തിയത്.
'ഓരോ നിമിഷവും കുലീനരായ പേര്‍ഷ്യന്‍ ജനതയെ നിങ്ങളുടെ ഭരണകൂടം അഗാധത്തിലേക്കാണ് എത്തിക്കുന്നത്. ഇറാന്‍കാരില്‍ ബഹുഭൂരിപക്ഷത്തിനും അവരുടെ ഭരണകൂടം തങ്ങളെക്കുറിച്ചൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് അറിയാം. അവര്‍ക്ക് നിങ്ങളെ കുറിച്ച് ശ്രദ്ധ ഉണ്ടായിരുന്നെങ്കില്‍ പശ്ചിമേഷ്യയില്‍ ഉടനീളമുള്ള വ്യര്‍ത്ഥമായ യുദ്ധങ്ങള്‍ക്കായി കോടിക്കണക്കിന് ഡോളര്‍ പാഴാക്കുന്നത് അവര്‍ അവസാനിപ്പിക്കുമായിരുന്നു. അത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുമായിരുന്നു. ആണവായുധങ്ങള്‍ക്കും വിദേശ യുദ്ധങ്ങള്‍ക്കുമായി ഭരണകൂടം പാഴാക്കിയ പണമെല്ലാം നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും നിങ്ങളുടെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നിക്ഷേപിച്ചിരുന്നെങ്കിലെന്ന് സങ്കല്‍പ്പിക്കുക' ഇറാനികളോടായി നെതന്യാഹു പറഞ്ഞത് ഇങ്ങനെയായിരുന്നു.
ഇറാന്‍ ഒടുവില്‍ സ്വതന്ത്രമാകുമെന്നും ആ നിമിഷം ആളുകള്‍ കരുതുന്നതിലും വളരെ വേഗത്തിലായിരിക്കുമെന്നും നെതന്യാഹു പറഞ്ഞു. അതോടെ എല്ലാം വ്യത്യസ്തമായിരിക്കും 'നമ്മുടെ രണ്ട് പുരാതന ജനത, ജൂത ജനതയും പേര്‍ഷ്യന്‍ ജനതയും ഒടുവില്‍ സമാധാനത്തിലാകും. ഇസ്രായേലും ഇറാനും സമാധാനത്തിലായിരിക്കും' നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ആ ദിവസം വരുമ്പോള്‍, അഞ്ച് ഭൂഖണ്ഡങ്ങളിലായി ഭരണകൂടം കെട്ടിപ്പടുത്ത ഭീകര ശൃംഖല പാപ്പരാവും, തകര്‍ക്കപ്പെടും. ഇറാന്‍ മുമ്പെങ്ങുമില്ലാത്തവിധം അഭിവൃദ്ധിപ്പെടുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതെല്ലാം വിലയിരുത്തുമ്പോള്‍ വലിയ ആക്രമണം ഇറാന് മേല്‍ ഇസ്രയേല്‍ നടത്തുമെന്നാണ് പുറത്തു വരുന്ന വിലയിരുത്തലുകള്‍.