- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്‍എസ് -26 റോക്കറ്റുകള്‍ ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയാല്‍ അത് യുക്രൈന് വിനാശകരമായി മാറും; കീവിനെ ഛിന്നഭിന്നമാക്കും; ബൈഡന്‍ ആഗ്രഹിച്ചത് നടക്കുമോ? ട്രംപെത്തും മുമ്പ് തന്നെ പുട്ടിന്‍ സര്‍വ്വ നാശം നടത്തുമോ?
ലണ്ടന്‍: അടിക്ക് തിരിച്ചടി! യൂറോപ്പില്‍ എവിടെയും പതിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഉപയോഗിക്കാന്‍ മടിയില്ലെന്ന പ്രഖ്യാപനവുമായി റഷ്യ. കഴിഞ്ഞ ദിവസം യുക്രൈന്‍ അമേരിക്കയിലും ബ്രിട്ടനിലും നിര്‍മ്മിച്ച മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയിലേക്ക് ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. യുക്രൈന് നല്‍കിയ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ അമേരിക്കയും ബ്രിട്ടനും അനുമതി നല്‍കിയ സാഹചര്യത്തിലാണ് യുക്രൈന്‍ ശക്തമായ തോതില്‍ റഷ്യയിലേക്ക് ചൊവ്വാഴ്ച ആക്രമണം നടത്തിയത്. തെക്കന്‍ റഷ്യയിലെ ഒരു പ്രവിശ്യയിലേക്ക് ഇന്നലെ യുക്രൈന്‍ സൈന്യം പന്ത്രണ്ടോളം സ്റ്റോംഷാഡോ റോക്കറ്റുകള്‍ അയച്ചിരുന്നു.
ബ്രിട്ടനില്‍ നിന്ന് യുക്രൈന്‍ സ്വന്തമാക്കിയതാണ് ഈ റോക്കറ്റുകള്‍. നേരത്തേ തെക്കന്‍ റഷ്യയിലെ ചില മേഖലകള്‍ യുക്രൈന്‍ സൈന്യം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച അമേരിക്ക നല്‍കിയ മിസൈലുകളാണ് യുക്രൈന്‍ റഷ്യയിലേക്ക് തൊടുത്തു വിട്ടത്. ഇതിനെല്ലാം അനുമതി നല്‍കിയത് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍സ്റ്റാമറും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമാണ് എന്നതാണ് പുട്ടിനെ ചൊടിപ്പിച്ചത് എന്നാണ് പറയപ്പെടുന്നത്.
ഇതിന് തിരിച്ചടി നല്‍കാനായി കാസ്പിയന്‍ തീരത്തുള്ള അസ്ത്രാഖാന്‍ സൈനിക താവളത്തില്‍ നിന്നും ആര്‍-എസ് 26 ഇനത്തില്‍ പെട്ട അതീവ മാരകശേഷിയുള്ള മിസൈലുകള്‍ അയയ്ക്കാന്‍ റഷ്യ തീരുമാനിച്ചു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമ്പത് ടണ്‍ ഭാരമുളള ഈ മിസൈലുകള്‍ക്ക് 3600 മൈല്‍ അകലെയുളള ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയും. നേരത്തേ ഒരിക്കലും ഈ മിസൈലുകള്‍ ഏറ്റുമുട്ടലിന് റഷ്യ ഉപയോഗിച്ചിരുന്നില്ല.
2022 ല്‍ റഷ്യയും യുക്രൈനും തമ്മില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ റഷ്യ ശക്തമായ പ്രഹരശേഷിയില്ലാത്ത ഇസ്‌ക്കന്തര്‍ മിസൈലുകളാണ് യുക്രൈന് നേരേ ആക്രമണത്തിനായി ഉപയോഗിച്ചിരുന്നത്. റഷ്യയിലേക്ക് അമേരിക്കയും ബ്രിട്ടനും നല്‍കിയ മിസൈലുകള്‍ അയച്ചാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് യുക്രൈന് പുട്ടിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
റഷ്യ ആര്‍എസ് -26 റോക്കറ്റുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയാല്‍ അത് യുക്രൈന് വിനാശകരമായി മാറുമെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. നിലവില്‍ റഷ്യക്ക് യുക്രൈന് നേരേ ആണവായുധം പ്രയോഗിക്കേണ്ട ആവശ്യമില്ലെന്നാണ് റഷ്യന്‍ പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. ആര്‍.എസ്-26 മിസൈല്‍ പോലെയുള്ള മിസൈലുകള്‍ ഉപയോഗിച്ച് യുക്രൈന്റെ തലസ്ഥാനമായ കീവ് പോലും ഛിന്നഭിന്നമാക്കാന്‍ റഷ്യക്ക് കഴിയും എന്നാണ് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.
യുക്രൈന്റെ ഏത് മേഖലയിലും കടന്ന് കയറി ആക്രമണം നടത്താന്‍ റഷ്യക്ക് എല്ലാ സംവിധാനങ്ങളും ഉണ്ടെന്ന കാര്യം യുക്രൈന്‍ ഭരണാധികാരികള്‍ക്ക് തന്നെ അറിയാമെന്നും വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് റഷ്യയുടെ ആണവനയത്തില്‍ ഭേദഗതി വരുത്തുന്ന കാര്യത്തില്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ അന്തിമതീരുമാനം എടുത്തത്. ഒരു മൂന്നാം ലോകമഹായുദ്ധത്തിന് പോലും തങ്ങള്‍ തയ്യാറാണ് എന്നാണ് പുട്ടിന്റെ അടുത്ത അനുയായിയായ ഡിമിത്രി മെദദേവ് പ്രഖ്യാപിച്ചതും ഈ അവസരത്തില്‍ ശ്രദ്ധേയമാണ്.
റഷ്യയുമായി മെച്ചപ്പെട്ട ബന്ധമാണ് ഡൊണാള്‍ഡ് ട്രംപിനുള്ളത്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരത്തില്‍ എത്തുമ്പോള്‍ യുക്രെയിനും റഷ്യയുമായുള്ള യുദ്ധം തീരുമെന്നും കരുതി. ഇതിനെ അട്ടിമറിക്കുന്ന ഇടപെടലുകള്‍ ഇപ്പോള്‍ ബൈഡന്‍ ഭരണകൂടം ചെയ്യുന്നത്.