ഡമാസ്‌കസ്: സിറിയയിലെ അലപ്പോ നഗരത്തിന്റെ തന്ത്രപ്രധാന മേഖലകള്‍ വിമതര്‍ പിടിച്ചെടുത്തതോടെ റഷ്യന്‍ സഹായത്തോടെ തിരിച്ചടിച്ച് സിറിയിന്‍ സൈന്യം. റഷ്യന്‍ പിന്തുണയില്‍ സിറിയന്‍ സൈന്യം പ്രത്യാക്രമണം ആരംഭിച്ചു. ഒരു ഘട്ടത്തില്‍ വിമതരുടൈ മുന്നോറ്റത്തില്‍ സിറിയന്‍ സേന പേടിച്ചോടിയ ഘട്ടത്തിലാണ് റഷ്യ സഹായവുമായി എത്തിയത്. റഷ്യയുടെ ശക്തമായ വ്യോമാക്രമണത്തില്‍ സിറിയന്‍ വിമത സേനയ്ക്ക് കനത്ത നാശഷ്ടം സംഭവിച്ചിട്ടുണ്ട്. വിമതര്‍ക്ക് സുപ്രധാന നേതാവിനെ തന്നെയാണ് നഷ്ടമായത്.

അലപ്പോയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ അബു മുഹമ്മദ് അല്‍- ജലാനി എന്ന തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട ഭീകരനാണ് കൊല്ലപ്പെട്ടത്. മുന്നേറ്റം നടത്തുന്ന വിമത വിഭാഗമായ ഹയാത്ത് തഹ്‌രീര്‍ അല്‍ ശാം സംഘടനയുടെ നേതാവാണ് ജലാനി. കമാന്‍ഡന്‍ ഇന്‍ ചീഫായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. റഷ്യന്‍ സേന ആക്രമണം നടത്തിയ കെട്ടിടത്തിനുള്ളിലായിരുന്നു ഇയാള്‍. അല്‍ ജലാനി കൊല്ലപ്പെട്ടതോടെ ഹയാത്ത് തഹ്‌രീര്‍ അല്‍ ശാം സംഘടനയുടെ ആസ്ഥാന മന്ദിരത്തിന് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

സിറിയന്‍ സേനയുമായി ഏറ്റമുട്ടലില്‍ ഏര്‍പ്പെട്ട ചരിത്രമുള്ള ഭീകരനാണ് അബു മുഹമ്മദ് അല്‍ ജലാനി. ഇയാളുടെ തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ടിരുന്നു. റഷ്യ കൂടി സഹായിച്ചതോടെ അസദിന്റെ സിറിയന്‍ സേന ശക്തമായ തിരിച്ചടിക്കാണ് ഒരുങ്ങു്ന്നത്. അതേസമയം സിറിയയിലെ സംഭവ വികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇസ്രായേലും. വിമതര്‍ സിറിയന്‍ ഭരണം കയ്യാളുന്ന ്അവസ്ഥ ഇസ്രായേലിനും ഭീഷണി സൃഷ്ടിക്കും. അതുകൊണ്ട് തന്ന അസദ് ഭരണകൂടത്തെ നിലനിര്‍ത്തേണ്ടത് ഇസ്രായേലിന്റെയും ആവശ്യമാണ്. വിമതരുടെ അല്‍ഖായിദ ബന്ധം അടക്കം ഇസ്രായേല്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇടപെടല്‍ ആവശ്യമായ ഘട്ടത്തില്‍ ഇസ്രായേലും കൃത്യമായ ഇടപെടല്‍ നടത്തും.




അലപ്പോയിലെ വിമത കേന്ദ്രത്തില്‍ റഷ്യയുമായി ചേര്‍ന്നുള്ള വ്യോമാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടെന്നാണ് സിറിയന്‍ സൈന്യത്തിന്റെ അവകാശവാദം. പലയിടത്തും ഏറ്റുമുട്ടല്‍ തുടരുകയാണ്. 200ലേറെ തീവ്രവാദികളെ വധിച്ചതായാണ് സൈന്യത്തിന്റെ അവകാശവാദം. സിറിയന്‍ അധികൃതര്‍ അലപ്പോ വിമാനത്താവളവും നഗരത്തിലേക്കുള്ള റോഡുകളും അടച്ചു. സ്‌കൂളുകളും സര്‍ക്കാര്‍ ഓഫിസുകളും അടച്ചിട്ടിരിക്കുകയാണ്. 14000ത്തിലധികം പേര്‍ അഭയാര്‍ഥികളായതായാണ് റിപ്പോര്‍ട്ട്. ബുധനാഴ്ചയാണ് വിമതര്‍ അലപ്പോയിലേക്ക് കടന്നുകയറിയത്. വെള്ളിയാഴ്ചയോടെ നഗരത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഇവര്‍ കീഴടക്കി.

അലപ്പോയില്‍ മുന്നേറിയവര്‍ ഡമാസ്‌ക്കസ് ലക്ഷ്യമാക്കി നീങ്ങാനാണ് പദ്ധതിയിട്ടത്. ഈ നീക്കത്തിന് തടയിടാന്‍ റഷ്യന്‍ ഇടപെടലിന് സാധിച്ചുവെന്നാണ് കണക്കൂട്ടല്‍. സിറിയന്‍ സൈന്യം പ്രതിരോധം തീര്‍ക്കാത്തതാണ് പ്രശ്‌നമായി മാറുന്നത്. ഭീകരരുടെ പിന്തുണയുള്ള വിമതര്‍, വിമാനത്താവളവും തൊട്ടടുത്ത ചില പെട്ടണങ്ങളും പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. തുര്‍ക്കിയുടെ പിന്തുണയും വിമതര്‍ക്കുണ്ടെന്നത് വെല്ലുവിളിയാണ്. അയല്‍ രാജ്യമായ ലെബനണില്‍, വെടി നിര്‍ത്തല്‍ കരാര്‍ വഴി സമാധാനം പുനാഃസ്ഥാപിക്കപ്പെടുമ്പോഴാണ് സിറിയ അരാജകത്വത്തിലേക്ക് നീങ്ങുന്നത്.

വിമതര്‍, സായുധരായി ഡമാസ്‌കസ് ലക്ഷ്യമാക്കി നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗരാതിര്‍ത്തിയില്‍ ചിലയിടങ്ങളില്‍ വെടിയൊച്ച കേട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളൂണ്ട്. അതിനിടയില്‍ സിറിയന്‍ പ്രസിഡണ്ട് ബാഷര്‍ അസ്സാദിനെതിരെ അട്ടിമറി ശ്രമം നടന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭീകരരെ നേരിടാന്‍ അവര്‍ എത്രമാത്രം സജ്ജരാണ് സിറിയന്‍ സൈന്യം എന്നതും പ്രശ്‌നമായി നില്‍ക്കുന്നു. വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകളാണ് ഇതിനായി അവര്‍ നടത്തിയിരിക്കുന്നത് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏലെപ്പോയില്‍ വിമതര്‍ ആഞ്ഞടിച്ചതിനെ തുടര്‍ന്ന് സിറിയയില്‍ വിന്യസിച്ചിരിക്കുന്ന റഷ്യന്‍ സൈന്യത്തിന്റെ തലവന്‍ ലെഫ്റ്റനനൃ ജനറല്‍ സെര്‍ജി കെസെലിനെ തത്സ്ഥാനത്തു നിന്നും മാറ്റിയിട്ടുണ്ട്.




ആക്രമണത്തില്‍ 327 പേരോളം മരണമടഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ 44 സിവിലിയന്മാരും ഉള്‍പ്പെട്ടിരിക്കുന്നു എന്ന് സിറിയയുടെ മനുഷ്യാവകാശ നിരീക്ഷകര്‍ പറയുന്നു. നഗരത്തിന്റെ നിയന്ത്രണം ഭീകര ബന്ധമുള്ള ഹയാത്ത് താഹിര്‍ അല്‍ ഷാം (എച്ച് ടി എസ്) ഏറ്റെടുത്തിരിക്കുകയണ്. വലിയ എതിര്‍പ്പുകളൊന്നും കൂടാതെ തന്നെ അവര്‍ സര്‍ക്കാര്‍ കെട്ടിടങ്ങളുടെയും ജയിലുകളുടെയും നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നു.

സര്‍ക്കാര്‍ സൈന്യം പിന്‍വാങ്ങിയതോടെ അവര്‍ എലെപ്പോ വിമാനത്താവളത്തിന്റെയും സമീപത്തെ തന്ത്രപ്രധാനമായ ഏതാനും പട്ടണങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്തതായും യു കെ ആസ്ഥാനമായ യുദ്ധ നിരീക്ഷകര്‍ പറയുന്നു. ഇവിടെയും വിമതര്‍ക്ക് കാര്യമായ പ്രതിരോധമൊന്നും നേരിടേണ്ടതായി വനില്ല. അതേസമയം, പുടിന്റെ അടുത്ത സുഹൃത്ത് കൂടിയായ ബാഷല്‍ അല്‍ അസ്സാദ്, റഷ്യയിലേക്ക് കടന്നതായും ചില റിപ്പോര്‍ട്ടുകളൂണ്ട്. ഈയാഴ്ച ആദ്യം ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ് അസ്സാദ് റഷ്യയിലേക്ക് കടന്നത് എന്നാണ് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പറയുന്നത്.

എലെപ്പൊ കീഴടക്കിയ ഭീകര പിന്തുണയുള്ള വിമതര്‍, ബാഷര്‍ അല്‍ അസ്സദിന്റെ സഹോദരന്റെ പ്രതിമ തകര്‍ക്കുന്ന ദൃശ്യം പുറത്തു വന്നിട്ടുണ്ട്. എലെപ്പോ കോട്ടക്ക് പുറത്തും, നഗര ഹൃദയത്തിലുള്ള പോലീസ് ആസ്ഥാനത്തിനു മുന്‍പിലും വിമതര്‍ കാവല്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ബാഷര്‍ അസ്സദിന്റെ ചിത്രങ്ങള്‍ ഉള്ള പോസ്റ്ററുകള്‍ എല്ലാം തന്നെ അവര്‍ നശിപ്പിക്കുകയാണ്.