- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മര്യാദക്ക് ഹോര്‍മുസ് കടലിടുക്ക് തുറക്കെടാ...കശ്മലന്‍മാരെ..! ഇല്ലെങ്കില്‍ നിങ്ങള്‍ നരകത്തില്‍ ജീവിക്കേണ്ടി വരും, കാത്തിരിക്കൂ.. അല്ലാഹുവിന് സ്തുതി'; ഇറാനെതിരെ അസഭ്യവര്‍ഷവുമായി ട്രംപ്; ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കില്‍ വൈദ്യുത നിലയങ്ങളും പാലങ്ങളും ആക്രമിക്കുമെന്ന് ട്രംപിന്റെ ഭീഷണി; സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കമ്പോഴും യുദ്ധത്തിന് അറുതിയില്ലാതെ അനന്തമായി നീളുന്നു!
'മര്യാദക്ക് ഹോര്‍മുസ് കടലിക്ക് തുറക്കെടാ...കശ്മലന്‍മാരെ..

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനുനേരെ പച്ചത്തെറിവിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രകോപനപരമായ മുന്നറിയിപ്പുമായാണ് ട്രംപ് രംഗത്തുവന്നത്. ചൊവ്വാഴ്ച യുഎസ് നടത്താനിരിക്കുന്ന ആക്രമണങ്ങളുടെ സ്വഭാവം വിവരിക്കുന്നതാണ് ട്രംപിന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ്. 'മര്യാദക്ക് ഹോര്‍മുസ് കടലിക്ക് തുറക്കെടാ...കശ്മലന്‍മാരെ എന്നു തുടങ്ങി തെറിവിളികളിലേക്കാണ് പോസ്റ്റ് നീളുന്നത്. തിങ്കളാഴ്ചയ്ക്കകം ഹോര്‍മൂസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ നിലയങ്ങളെയും പാലങ്ങളെയും തകര്‍ക്കുമെന്ന് ട്രംപ് വ്യക്തമാക്കി. അള്ളാഹുവിന് സ്തുതി എന്ന് പറഞ്ഞാണ് അസഭ്യങ്ങള്‍ നിറഞ്ഞ പോസ്റ്റ് യുഎസ് പ്രസിഡന്റ് അവസാനിപ്പിക്കുന്നത്.
ചൊവ്വാഴ്ചയെ 'പവര്‍ പ്ലാന്റ് ഡേ', 'ബ്രിഡ്ജ് ഡേ' എന്നിങ്ങനെ വിശേഷിപ്പിച്ച ട്രംപ്, ഇറാന്റെ ഊര്‍ജ്ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്. വളരെ മോശമായ പദങ്ങള്‍ ഉപയോഗിച്ചാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കിയത്. ഇറാന്‍ ഭരണകൂടത്തെ അസഭ്യവര്‍ഷം നടത്തിക്കൊണ്ടാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.
അതെസമയം പശ്ചിമേഷ്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഇറാന്‍ ആക്രമണം നടത്തുന്നത് തുടരുകയാണ്. ബഹ്‌റൈനിലെ ബാപ്‌കോ റിഫൈനറിയുടെ സ്റ്റോറേജ് ടാങ്ക് ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ പൊട്ടിത്തെറിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഈ ആക്രമണവിവരം ബാപ്‌കോ എനര്‍ജീസ് സ്ഥിരീകരിച്ചിട്ടുമുണ്ട്.
പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് ഇടനില രാജ്യങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ആക്രമണ പ്രത്യാക്രമണങ്ങള്‍ക്ക് കുറവൊന്നും വരുന്നില്ല. ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെ ആക്രമണം നടന്നാല്‍ യുഎസിനു മുമ്പില്‍ നരകവാതില്‍ തുറക്കുമെന്ന് ഇറാന്‍ പ്രതികരിക്കുന്നു. ആക്രമണം ശക്തമാക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കാണ് മറുപടി. അമേരിക്കന സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കും. ഇറാന്റെ പെട്രോകെമിക്കല്‍ പ്ലാന്റുകള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടത്തി വരികയാണ്. ഇത് സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നുണ്ട്.
ഹോര്‍മൂസ് പ്രതിസന്ധി ലോകരാജ്യങ്ങളില്‍ വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ പ്രതിസന്ധിയെ നേരിടാന്‍ പ്രയാസപ്പെടുകയാണ്. ഇറാനില്‍ നിന്നടക്കം എണ്ണയും എല്‍പിജിയുമെല്ലാം എത്തിക്കാന്‍ കഴിയുന്നുണ്ടെങ്കിലും അനിശ്ചിതത്വം നിറഞ്ഞ സാഹചര്യത്തില്‍ മാറ്റമില്ലാത്തത് വലിയ വിപണി സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ദിവസം ഇറാനില്‍ നിന്നുള്ള എണ്ണയുമായി ഒരു കപ്പല്‍ ഇന്ത്യന്‍ തീരത്ത് എത്തിയിരുന്നു. ഇന്ത്യയെ ഇറാന്‍ ഒരു സുഹൃദ് രാജ്യമായാണ് കാണുന്നത്. ചൈനയിലേക്കുള്ള ഇറാന്റെ എണ്ണ കയറ്റുമതിയും നടക്കുന്നുണ്ട്. ഇന്ത്യ ഏഴു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇറാന്റെ എണ്ണ വാങ്ങുന്നത്. നേരത്തെ യുഎസ് ഉപരോധം നിമിത്തം എണ്ണ വാങ്ങലില്‍ നിന്ന് ഇന്ത്യക്ക് പിന്‍വാങ്ങേണ്ടി വന്നിരുന്നു.
ഇറാനില്‍ യുഎസ് വിമാനങ്ങള്‍ തകര്‍ക്കപ്പെട്ട സംഭവം കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന ചര്‍ച്ചാവിഷയമാണ്. നാല് വിമാനങ്ങളെങ്കിലും തങ്ങള്‍ തകര്‍ത്തുവെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. എന്നാല്‍ എഫ്-15 വിമാനത്തെ കൂടാതെ ഇറാനില്‍ രണ്ട് വിമാനങ്ങളാണ് തകര്‍ന്നതെന്നും, ഈ രണ്ടെണ്ണം തങ്ങള്‍ സ്വയം തകര്‍ത്തതാണെന്നും യുഎസ് അവകാശപ്പെടുന്നു. ഇറാനില്‍ എഫ്-15 വിമാനം തകര്‍ക്കപ്പെട്ടത് വലിയ തിരിച്ചടിയായിരിക്കുകയാണ് യുഎസിന്. വലിയ സൈനിക സംവിധാനങ്ങളില്ലാതെ തോളില്‍ വെച്ച് തൊടുക്കാവുന്ന മിസൈല്‍ ഉപയോഗിച്ചാണ് വിമാനം തകര്‍ത്തത് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


