- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയിരക്കണക്കിന് ആരാധകരെ കൂട്ടിയത് എല്ലാം വെറുതെ ആയോ? പെരമ്പൂരിൽ വിജയ് തോൽക്കും; ടിവികെ ആകെ നേടുന്ന വോട്ടുശതമാനം പത്തിലും താഴെ; ഡിഎംകെ സഖ്യത്തിന് 180 സീറ്റ്; എഐഎഡിഎംഎകെ സഖ്യം 54 സീറ്റിൽ ഒതുങ്ങും; തമിഴ് മണ്ണിനെ ആവേശത്തിലാക്കി സർവേ ഫലം പുറത്ത്; പ്രതീക്ഷയോടെ രാഷ്ട്രീയ പാർട്ടികൾ; ഇനി പറഞ്ഞെതെല്ലാം ഫലിക്കുമോ?

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടേറുന്ന പശ്ചാത്തലത്തിൽ, രാഷ്ട്രീയ കേരളവും തമിഴ്നാടും ഒരുപോലെ ഉറ്റുനോക്കുന്ന പ്രീ-പോൾ സർവേ ഫലങ്ങൾ പുറത്തുവന്നു. സംസ്ഥാനത്ത് ഭരണകക്ഷിയായ ഡിഎംകെ തന്നെ അധികാരം നിലനിർത്തുമെന്നാണ് 'അഗ്നി ന്യൂസ്' നടത്തിയ സർവേ പ്രവചിക്കുന്നത്. 180 സീറ്റുകൾ വരെ നേടി ഡിഎംകെ സഖ്യം കരുത്തുറ്റ വിജയം കൈവരിക്കുമ്പോൾ, പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെ സഖ്യം 54 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് തമിഴഗ വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയിന്റെ രാഷ്ട്രീയ അരങ്ങേറ്റത്തെക്കുറിച്ചാണ്. അഗ്നി ന്യൂസ് സർവേ പ്രകാരം, വിജയ് തന്റെ കന്നി പോരാട്ടത്തിനായി വടക്കൻ ചെന്നൈയിലെ പെരമ്പൂർ മണ്ഡലം തിരഞ്ഞെടുത്താൽ പരാജയപ്പെടുമെന്നാണ് പ്രവചനം. മികച്ച പോരാട്ടം കാഴ്ചവെക്കുമെങ്കിലും വിജയ് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്ന് സർവേ പറയുന്നു. സംസ്ഥാനത്താകെ ടിവികെ 9.7 ശതമാനം വോട്ട് വിഹിതം നേടുമെന്നും സർവേ കണക്കുകൂട്ടുന്നു.
അതേസമയം, 'ന്യൂസ് 18' നടത്തിയ സർവേയിൽ വിജയിന്റെ പാർട്ടിക്ക് രണ്ട് മുതൽ എട്ട് വരെ സീറ്റുകൾ ലഭിക്കാനിടയുണ്ടെന്ന് പ്രവചനമുണ്ട്. പെരമ്പൂരിൽ നിന്ന് തന്നെ വിജയ് രാഷ്ട്രീയ പോരാട്ടം ആരംഭിക്കുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്. മണ്ഡലത്തിലെ കണ്ണദാസൻ നഗറിൽ വിജയിക്ക് താമസിക്കാനായി പാർട്ടി ഇതിനോടകം വീട് വാടകയ്‌ക്കെടുത്തതായും ഉടൻ തന്നെ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും വിവരമുണ്ട്.
ഐസിഎഫ് കോച്ച് ഫാക്ടറി ഉൾപ്പെടുന്ന പെരമ്പൂർ, തൊഴിലാളികളും മധ്യവർഗ്ഗ കുടുംബങ്ങളും തിങ്ങിപ്പാർക്കുന്ന ഇടമാണ്. വണ്ണിയാർ, തേവർ, മുതലിയാർ തുടങ്ങിയ സമുദായങ്ങൾക്കും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കും വലിയ സ്വാധീനമുള്ള ഈ മണ്ഡലത്തിലെ വോട്ടർ അടിത്തറയിലാണ് ടിവികെ പ്രതീക്ഷ അർപ്പിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ മണ്ഡലത്തിലെ 40,000-ത്തിലധികം വോട്ടർമാരുമായി പാർട്ടി നേരിട്ട് ബന്ധപ്പെട്ടുകഴിഞ്ഞുവെന്ന് ടിവികെ ജനറൽ സെക്രട്ടറി അധവ അർജുൻ വ്യക്തമാക്കി.
മറ്റൊരു പോൾ സർവേയിൽ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ്‌യുടെ ടിവികെ രണ്ട് മുതൽ എട്ട് വരെ സീറ്റുകൾ നേടിയേക്കുമെന്ന് പ്രവചിച്ചിട്ടുണ്ട്. വിജയ് പെരമ്പൂരിലെ വടക്കൻ ചെന്നൈ മേഖലയിൽ നിന്ന് തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഉടനെ തന്നെ പെരമ്പൂരിൽ നിന്ന് വിജയ് പ്രചാരണം ആരംഭിക്കുമെന്നും, കണ്ണദാസൻ നഗറിലെ കൊടുങ്ങയൂരിൽ വിജയ്ക്ക് താമസിക്കാൻ ടിവികെ ടീം ഒരു വീട് വാടകയ്‌ക്കെടുത്തതായി റിപ്പോർട്ടുണ്ട്.
ഐസിഎഫ് കോച്ച് ഫാക്ടറി സ്ഥിതി ചെയ്യുന്ന പെരമ്പൂർ, പ്രധാനമായും തൊഴിലാളികളും, മധ്യവർഗ്ഗ കുടുംബങ്ങളും താമസിക്കുന്ന പ്രദേശമാണ്, സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളും ഇതിൽ ഉൾപ്പെടുന്നു. വണ്ണിയാർ, വോഡയാർ, തേവർ, മുതലിയാർ സമുദായങ്ങളുടെ ശക്തികേന്ദ്രം കൂടിയാണിത്. ഈ മേഖലയിലെ പാർട്ടിയുടെ വോട്ടർ അടിത്തറയിലാണ് ടിവികെ പ്രതീക്ഷ അർപ്പിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ മണ്ഡലത്തിലെ 40,000-ത്തിലധികം ആളുകളുമായി പാർട്ടി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറി അധവ അർജുൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.


