- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിസിസി പുന: സംഘടനാ പട്ടിക പുറത്തിറക്കി; ദേശീയ നേതൃത്വം പുറത്തിറക്കിയത് എല്ലാവരെയും തൃപ്തിപ്പെടുത്താനുള്ള ജംബോ പട്ടിക; രാഷ്ട്രീയകാര്യ സമിതിയില്‍ ആറുപേരെ അധികമായി ഉള്‍പ്പെടുത്തിയതില്‍ മൂന്നു എം പിമാരും; 13 വൈസ് പ്രസിഡന്റുമാരും 58 ജനറല്‍ സെക്രട്ടറിമാരും; ബിജെപിയില്‍ നിന്ന് ചേക്കേറിയ സന്ദീപ് വാര്യര്‍ക്കും ജനറല്‍ സെക്രട്ടറി പദവി
കെപിസിസി പുന: സംഘടനാ പട്ടിക പുറത്തിറക്കി
ന്യൂഡല്‍ഹി: കെപിസിസി പുന: സംഘടനാ പട്ടിക ദേശീയ നേതൃത്വം പുറത്തിറക്കി. ജംബോ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. 13 വൈസ് പ്രസിഡന്റുമാരും 58 ജനറല്‍ സെക്രട്ടറിമാരുമുണ്ട്.
രാഷ്ട്രീയ കാര്യ സമിതിയില്‍ ആറുപേരെ അധികമായി ഉള്‍പ്പെടുത്തുന്നതിന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അനുമതി നല്‍കിയതായി കെ സി വേണുഗോപാല്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
എംപിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വി.കെ. ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരെ രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെടുത്തി. പന്തളം സുധാകരന്‍, സി.പി. മുഹമ്മദ്, എ.കെ. മണി എന്നിവരും പുതിയ രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെ പട്ടികയിലുണ്ട്.
വൈസ് പ്രസിഡന്റുമാരായി ടി. ശരത്ചന്ദ്ര പ്രസാദ്, ഹൈബി ഈഡന്‍, പാലോട് രവി, വി.ടി. ബല്‍റാം, വി.പി. സജീന്ദ്രന്‍, മാത്യു കുഴല്‍നാടന്‍, ഡി. സുഗതന്‍, രമ്യ ഹരിദാസ്, എം. ലിജു, എ.എ. ഷുക്കൂര്‍, എം. വിന്‍സന്റ്, റോയ് കെ. പൗലോസ്, ജയ്‌സണ്‍ ജോസഫ് എന്നിവര്‍ ഇടം നേടി. ജനറല്‍ സെക്രട്ടറിയായി പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാരിയരും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ലിജുവിനെ മാറ്റി വൈസ് പ്രസിഡന്റാക്കി. തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച പലോട് രവിയെ കെപിസിസി വൈസ് പ്രസിഡന്റായും നിയമിച്ചു. വെള്ളാപ്പള്ളി നടേശനുമായി അടുപ്പം പുലര്‍ത്തുന്ന ഡി സുഗതനെ വൈസ് പ്രസിഡന്റാക്കി. മര്യാപുരം ശ്രീകുമാര്‍, ജി സുബോധനന്‍, ജിഎസ് ബാബു എന്നിവരെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കി. തിരുവനന്തപുരം ഡിസിസി അധ്യക്ഷന്റെ ചുമതലയുള്ള എന്‍ ശക്തനെയും ഒഴിവാക്കി. കെപിസിസി വൈസ് പ്രസിഡന്റായിരുന്നു.
കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിക്കാതെയാണ് ദേശീയ നേതൃത്വം ഭാരവാഹി പട്ടിക പുറത്തിറക്കിയിരിക്കുന്നത്. വി എ നാരായണനാണ് ട്രഷറര്‍.