- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭര്‍ത്താവ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് വ്യക്തിപരമായ സ്വാതന്ത്ര്യം; താനടക്കമുള്ള കുടുംബാംഗങ്ങള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉറച്ചുനില്‍ക്കുന്നു; സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനേക്കാള്‍ പിതാവ് കാട്ടിത്തന്ന സേവന പാതയില്‍ മുന്നോട്ട് പോകാന്‍ താല്‍പ്പര്യം: മറിയ ഉമ്മന്‍ പറയുന്നു
ഭര്‍ത്താവ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് വ്യക്തിപരമായ സ്വാതന്ത്ര്യം

തിരുവനന്തപുരം: ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയുടെ വേളയില്‍ ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ചാണ്ടി ഉമ്മന്റെ എതിര്‍പ്പില്‍ മറിയ സ്ഥാനാര്‍ഥിയായില്ല. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി പ്രചരണ രംഗത്ത് ശക്തമായി നിലയുറപ്പിച്ചിരിക്കയാണ് മറിയ ഉമ്മന്‍. പത്തനാപുരം മണ്ഡലത്തില്‍ അടക്കം സജീവമായി പ്രചരണത്തല്‍ പങ്കെടുത്തിരുന്നു അവര്‍.
ഓരോ മണ്ഡലങ്ങളിലെത്തുമ്പോഴും അവര്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുണ്ട് താനും. ഇക്കുറി മറിയയുടെ ഭര്‍ത്താവ് ട്വന്റി 20 സ്ഥാനാര്‍ഥിയായും മത്സരിക്കാന്‍ ഇറങ്ങുന്നുണ്ട്. എന്നല്‍, തന്റെയും ഭര്‍ത്താവിന്റെയും രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ വ്യത്യസ്തമാണ് എന്നാണ് മറിയ വ്യക്തമാക്കുന്നത്. പിതാവിന്റെ പാതയില്‍ തന്നെയാണ് സഹോദരന്‍ ചാണ്ടി ഉമ്മനും സഞ്ചരിക്കുന്നതെന്നും അത് ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും മറിയ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സോളാര്‍ കേസിനെ കുറിച്ചും അവര്‍ മനസ്സുതുറന്നു. അപ്പയെ മാനസികമായി ഏറ്റവും ബാധിച്ച വിഷയമായിരുന്നു സോളാര്‍ കേസ്. എന്ത് പ്രശ്നം വന്നാലും വീട്ടില്‍, പ്രത്യേകിച്ച് മക്കള്‍ക്ക് മുന്നില്‍ വിഷമം കാണിക്കരുതെന്ന് നിര്‍ബന്ധമുള്ള ആളായിരുന്നു അപ്പ. മരിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പാണ് സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ സിബിഐ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഉത്തരവ് വരുന്നത്. സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള സമയമാണ്. രാവിലെ ഞാനടുത്ത് ചെന്നപ്പോള്‍ അപ്പ ആ വാര്‍ത്തയിലൂടെ വിരലോടിച്ച് എന്നെ കാണിച്ചു. പൂര്‍ണ ആരോഗ്യവാനായിരുന്ന സമയമായിരുന്നെങ്കില്‍ അപ്പ അത് ചെയ്യില്ലായിരുന്നു. കുറ്റവിമുക്തനാക്കപ്പെട്ടതിന്റെ ആശ്വാസം ആ മുഖത്തുണ്ടായിരുന്നു' - മറിയ പറഞ്ഞു
തന്റെ ഭര്‍ത്താവ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും എന്നാല്‍ താനടക്കമുള്ള കുടുംബാംഗങ്ങള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മറിയ വ്യക്തമാക്കുന്നു. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനേക്കാള്‍ , പിതാവ് കാട്ടിത്തന്ന സേവന പാതയില്‍ മുന്നോട്ട് പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മറിയ പറയുന്നു.
നേരത്തെ പത്തനാപുരത്ത് പ്രചരണതത്തിന് മറിയ എത്തിയിരുന്നു. കെ.ബി ഗണേഷ് കുമാറിനോട് ക്ഷമിച്ചെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയുടെ പ്രതികരണമെന്ന് മകള്‍ മറിയ ഉമ്മന്‍ പ്രതികരിച്ചത്. അപ്പ ഒരുപാട് ആരോപണങ്ങള്‍ നേരിട്ടു. മാനസികമായി ബുദ്ധിമുട്ടിയിരുന്നു. ദൈവീകമായി ജീവിക്കുന്നയാളായ അമ്മ എല്ലാവരോടും ക്ഷമിക്കും. ഞങ്ങളെയും ക്ഷമിക്കാന്‍ തന്നെയാണ് പഠിപ്പിച്ചത്. പക്ഷേ കേരളത്തിലെ ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. പത്തനാപുരത്തെ ജനങ്ങള്‍ കാണുന്നുണ്ട്. പത്തനാപുരത്ത് യുഡിഎഫ് ജയിക്കുമെന്നും അവര്‍ പറഞ്ഞു.
എത്ര വലിയ വിഷമവും ഹൃദയത്തില്‍ ഒതുക്കുന്നയാളായിരുന്നു അപ്പ. ചികിത്സയുടെ അവസാന ഒരു വര്‍ഷം മുഴുവന്‍ കൂടെ ഉണ്ടായിരുന്നയാളാണ് താന്‍. അവസാനത്തെ കുറച്ച് മാസം അപ്പയ്ക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഒരു ദിവസം രാവിലെ പത്രവാര്‍ത്തയിലെ രണ്ട് വരി വിരല്‍ വെച്ച് വരച്ചു കാണിച്ചു. സിബിഐ കുറ്റവിമുക്തനാക്കിയെന്ന റിപ്പോര്‍ട്ടായിരുന്നു അത്.


