- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ നമ്പര്‍ കയ്യിലുണ്ടല്ലോ, സംരക്ഷിക്കാന്‍ പറ്റുന്നില്ലെങ്കില്‍ മുഖ്യമന്ത്രിക്ക് എന്നെ വിളിക്കാം; മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് രാജീവ് ചന്ദ്രശേഖര്‍; ഹിന്ദു വിശ്വാസികള്‍ക്കായി മോദിയോട് സംസാരിക്കാം; ഈ വാഗ്ദാനത്തില്‍ മാറ്റമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍
മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ഹിന്ദു വിശ്വാസികളുടെ സംരക്ഷണ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്. സംസ്ഥാനത്തെ ഹിന്ദുക്കളെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ലെങ്കില്‍ അക്കാര്യം തന്നെ അറിയിക്കാവുന്നതാണെന്നും, വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാമെന്നും രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയെ നേരിട്ട് ടാഗ് ചെയ്തുകൊണ്ടായിരുന്നു ബിജെപി അധ്യക്ഷന്റെ പോസ്റ്റ്. 'കേരളത്തിലെ ഹിന്ദു വിശ്വാസികളെ സംരക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ലെങ്കില്‍ അക്കാര്യം എന്നെ അറിയിക്കാവുന്നതാണ്. ഞാന്‍ അത് പ്രധാനമന്ത്രി മോദിജിയുമായി സംസാരിക്കാം. ഈ വാഗ്ദാനത്തില്‍ മാറ്റമില്ല' - രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ ഹിന്ദു വിശ്വാസികളുടെ കാര്യത്തില്‍ നിസ്സംഗത കാട്ടുന്നു എന്ന ആരോപണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ബിജെപി അധ്യക്ഷന്റെ ഈ നീക്കം. തനിക്ക് പ്രധാനമന്ത്രിയുമായുള്ള അടുത്ത ബന്ധം ഓര്‍മ്മിപ്പിച്ചുകൊണ്ട്, സംസ്ഥാന ഭരണകൂടത്തിന്റെ വീഴ്ചകളില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്ന പരോക്ഷമായ മുന്നറിയിപ്പും ഇതിലുണ്ട്.




