- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പ് ട്വന്റി20 യോഗ്യതാ മത്സരം; സൂപ്പര്‍ സിക്സ് റൗണ്ടില്‍ യുഎഇയെ കീഴടക്കി ഒമാന്‍; വിജയം അഞ്ച് വിക്കറ്റിന്
സൂപ്പര്‍ സിക്സ് റൗണ്ടില്‍ യുഎഇയെ കീഴടക്കി ഒമാന്‍
മസ്‌കത്ത്: ലോകകപ്പ് ട്വന്റി20 യോഗ്യത സൂപ്പര്‍ സിക്സ് റൗണ്ടില്‍ വിജയം തുടര്‍ന്ന് ഒമാന്‍. ആമിറാത്തിലെ ഒമാന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന രണ്ടാം മത്സരത്തില്‍ യു.എ.ഇയെ അഞ്ച് വിക്കറ്റിനാണ് റെഡ്‌വാരിയേഴ്‌സ് തോല്‍പ്പിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത യു.എ.ഇ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ രണ്ട് പന്തുകള്‍ ശേഷിക്കെ വിജയം കാണുകയായിരുന്നു.
ക്യാപ്റ്റന്‍ ജതീന്ദര്‍ സിങ് (23 പന്തില്‍ 33 റണ്‍സ്), നദീം ഖാന്‍ (16 പന്തില്‍ 30 റണ്‍സ്) എന്നിവരുടെ മികച്ച ബാറ്റിങ് മികവിലാണ് വിജയം സ്വന്തമാക്കിയത്.
35 പന്തില്‍നിന്ന് 22 റണ്‍സെടുത്ത മുഹമ്മദ് വസീം, 18 പന്തില്‍ 19 റണ്‍സെടുത്ത ഹര്‍ശിത് ഖൗശിക്, 12 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത സാഹിദ് അലി എന്നിവരുടെ ഭേദപ്പെട്ട പ്രകടനമാണ് യു.എ.ഇക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.