ഇനി ഞങ്ങളുടെ ജീവിതം ഒരു ചര്‍ച്ച വിഷയമാക്കരുത്, അച്ഛനില്ലാത്ത കുടുംബത്തില്‍ അമ്മയും ഞാനും അനിയത്തിയും എന്റെ മകളും അടങ്ങുന്ന നാല് പെണ്ണുങ്ങള്‍ മാത്രമാണ്. സമാധാനത്തോടെ ജീവിക്കാനും, സന്തോഷിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു; പോസ്റ്റുമായി അമൃത സുരേഷ്

Update: 2024-10-19 09:46 GMT

സോഷ്യല്‍ മീഡിയ ഇത്രയധികം ചര്‍ച്ച ചെയ്ത ഒരു വിവാഹ - വിവാഹ മോചന ബന്ധം ഉണ്ടാവും എന്ന് തോന്നുന്നില്ല. അമൃത സുരേഷും ബാലയും വിവാഹിതരാകുന്ന കാലത്ത് സോഷ്യല്‍ മീഡിയ ഇത്രയ്ക്കധികം സജീവമായിരുന്നില്ല. എന്നിരുന്നാലും ടെലിവിഷനുകളിലും മാഗസിനുകളിലും ഫേസ്ബുക്കിലും അന്നിത് വലിയ സന്തോഷ വാര്‍ത്ത തന്നെയായിരുന്നു. അതേ സമയം ഒരുപാട് ഗോസിപ്പുകളും കഥകളും പുറത്ത് വരികയും ചെയ്തിരുന്നു.

ഒന്‍പത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞത്. എന്നാലും ഇന്നും അത് സബംന്ധിച്ച വിവാദങ്ങളും ചര്‍ച്ചകളും അവസാനിച്ചിട്ടില്ല. വിവാഹ മോചനത്തിന് ശേഷം വ്യാപകമായ സൈബര്‍ അറ്റാക്കകുളാണ് അമൃതയ്ക്കും കുടുംബത്തിനും നേരിടേണ്ടി വന്നത്. പറ്റുന്ന അവസരങ്ങളിലെല്ലാം അമൃതയെ നെഗറ്റീവായി ചിത്രീകരിച്ച് ബാലയും എത്തിയിരുന്നു. അവസാനം അതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്ന തലത്തിലേക്ക് അമൃത എത്തി. നിരന്തരമായ സൈബര്‍ അറ്റാക്കകുകള്‍ക്കൊടുവില്‍ ബാലയ്ക്കെതിരെ അമൃത കേസ് കൊടുക്കുകുയും, ബാല അറസ്റ്റ് ചെയ്യപ്പെടുകയും, ജാമ്യത്തില്‍ പുറത്തിറങ്ങുകയും ഉണ്ടായി.

എന്നിട്ടും സൈബര്‍ അറ്റാക്കകുകളും ഈ ബന്ധത്തെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളും അവസാനിക്കുന്നില്ല. ഇപ്പോള്‍ വളരെ വ്യക്തമായ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് അമൃത സുരേഷ്. ഇനി ഞങ്ങളുടെ ജീവിതം ഒരു ചര്‍ച്ച വിഷയമാക്കരുത്, അച്ഛനില്ലാത്ത കുടുംബത്തില്‍ അമ്മയും ഞാനും അനിയത്തിയും എന്റെ മകളും അടങ്ങുന്ന നാല് പെണ്ണുങ്ങള്‍ മാത്രമാണ്. സമാധാനത്തോടെ ജീവിക്കാനും, സന്തോഷിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത്രയും കാലം മൗനമായി നിന്നിട്ടും ഞങ്ങള്‍ക്ക് നേരെ സൈബര്‍ അറ്റാക്കുകള്‍ ഉണ്ടായി. അത് ഞങ്ങളുടെ സംഗീത ജീവിതത്തെയും സ്വകാര്യ ജീവിതത്തെയും ബാധിച്ചു.

പന്ത്രണ്ട് വയസ്സുകാരിയായ മകള്‍ക്ക് ഇതില്‍ കൂടുതല്‍ പ്രയാസം ഇനി കൊടുക്കാന്‍ സാധിക്കില്ല, അതുകൊണ്ട് മരണം വരെയും ഞങ്ങള്‍ മൂന്ന് അമ്മമാരും അവള്‍ക്ക് വേണ്ടി പോരാടും. ഇക്കാര്യത്തെ സംബന്ധിച്ച വിശദീകരണങ്ങള്‍ എല്ലാം നേരത്തെ പറഞ്ഞ് അവസാനിപ്പിച്ചതാണ്, ഇനി നിയമത്തിന്റെ വഴിയേ, ഞങ്ങളുടെ ജീവിതം ഇനൊയരു ചര്‍ച്ചാ വിഷയമാക്കരുത് എന്നൊക്കെ പറഞ്ഞുകൊണ്ടാണ് അമൃതയുടെ പോസ്റ്റ്. വളരെ പോസിറ്റീവായ പ്രതികരണങ്ങളും പിന്തുണയുമാണ് അമൃതയുടെ പോസ്റ്റിന് വരുന്നത്.


Full View


Tags:    

Similar News