'ഐ ബിലിവ് ഇന്‍ യു' ഗുഡ് ഡേ, ഗുഡ് വൈബ്‌സ് പോസ്റ്റുമായി ആര്യ: പുതിയ സന്തോഷം ജീവിതത്തിലേക്ക് വരുന്നതിന്റെയാണോ എന്ന ആരാധകര്‍

Update: 2024-10-13 10:16 GMT

ആരാധകര്‍ ഏറെയുള്ള താരമാണ് ആര്യ. ബഡായി ബംഗ്‌ളാവ് എന്ന കോമഡി പരിപാടിയിലൂടെയാണ് ആര്യ ശ്രദ്ധിക്കപ്പെടുന്നത്. ആര്യ തന്റെ സോഷ്യല്‍ മീഡയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. കോമഡി തനിക്ക് യോജിക്കുമോ എന്ന ആശങ്കയില്‍ നിന്ന തന്നെ മുകേഷും, രമേഷ് പിഷാരടിയും ചേര്‍ന്നാണ് ആത്മവിശ്വാസം തന്നതെന്ന് ആര്യ ഒരിക്കല്‍ പറഞ്ഞിരുന്നു. എന്തായാലും ആ ഷോ ആര്യയുടെ കരിയര്‍ തന്നെ മാറ്റി മറിച്ചു.

ഇപ്പോള്‍ ആര്യ സോഷ്യല്‍ മീഡയയില്‍ പങ്കെവെച്ചിരിക്കുന്ന ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ ലോകം. ഐ ബിലിവ് ഇന്‍ യു എന്ന ക്യപ്ഷനോടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഗുഡ് ഡേ, ഗുഡ് വൈബ്സ്, ഓള്‍ സ്മൈല്‍സ് ആര്യ ചിത്രത്തിന് നല്‍കിയിരിക്കുന്ന ഹാഷ്ടാഗും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.


Full View


ബഡായി ബംഗ്ലാവിനെക്കുറിച്ചുള്ള കമന്റും പോസ്റ്റിന് താഴെയുണ്ടായിരുന്നു. ആ പ്രോഗ്രാമിന്റെ പേരില്‍ നിന്നും മാറി നിങ്ങള്‍ നിങ്ങളുടെ തന്നെ പേരില്‍ അറിയപ്പെടാനുള്ള സമയമായെന്ന് തോന്നുന്നു എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ആ പ്രോഗ്രാം തന്നത് ചെറിയ നേട്ടങ്ങളല്ല, അതൊരു ഭാഗ്യമായി കാണുന്നു. എന്നും കൂടെ കൂട്ടാന്‍ വേണ്ടി മാത്രം പേരിന്റെ കൂടെ ചേര്‍ത്തു, അത്രേയുള്ളൂ എന്നായിരുന്നു ആര്യയുടെ മറുപടി.

അപ്രതീക്ഷിത പ്രതിസന്ധികളെല്ലാം നേരിട്ട് ബിസിനസും കരിയറുമൊക്കെയായി മുന്നേറുകയാണ് ആര്യ. മകളും സപ്പോര്‍ട്ടിനായി ആര്യയ്ക്കൊപ്പമുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയായി താരം വിശേഷങ്ങളെല്ലാം പങ്കിടുന്നുണ്ട്. പുതിയൊരു സന്തോഷം ജീവിതത്തിലേക്ക് വരുന്നുണ്ടെന്ന സൂചനയായിരുന്നു അടുത്തിടെയുള്ള പോസ്റ്റുകളിലുണ്ടായിരുന്നു. അതേക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ല, വൈകാതെ തന്നെ തുറന്നുപറയാനാവുമെന്നും താരം വ്യക്തമാക്കിയിരുന്നു. വിവാഹമാണോയെന്നായിരുന്നു ചോദ്യം. ആര്യ തന്നെ ആ സന്തോഷം പറയുന്നതിനായി കാത്തിരിക്കുകയാണ് എല്ലാവരും.

Tags:    

Similar News